city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒടുവില്‍ ശാഹിദാ കമാല്‍ കാസര്‍കോട് പ്രചാരണത്തിനെത്തി

കാസര്‍കോട്: (www.kasargodvartha.com 05.04.2014) 2009 ലെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ശാഹിദാ കമാല്‍ ജില്ലയില്‍ പ്രചാരണത്തിനെത്തി. കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിക്കാണ് ശാഹിദാകമാല്‍ ജില്ലയിലെത്തിയത്.

ഒടുവില്‍ ശാഹിദാ കമാല്‍ കാസര്‍കോട് പ്രചാരണത്തിനെത്തിഭര്‍ത്താവിന്റെ മരണത്തോടെ പൊതുപ്രവര്‍ത്തനത്തില്‍ നിന്നും അകന്നു നിന്ന ശാഹിദാ കമാലിന് പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ തന്നെ പാര്‍ട്ടി ഒറ്റപ്പെടുത്തിയെന്നും സഹായിച്ചില്ലെന്നും മീഡിയാവണ്‍ ചാനലില്‍ ശാഹിദ കമാല്‍ തുറന്നു പറഞ്ഞിരുന്നു. 

ശാഹിദാ കമാലിന് കിട്ടാത്തത് ടി സിദ്ദീഖിലൂടെ പിടിച്ചടുക്കുമെന്ന് പ്രഖ്യാപിച്ചാണ് ബാലകൃഷ്ണന്‍ പെരിയ ശാഹിദാ കമാലിനെ സ്വാഗതം ചെയ്തത്. വേദിയിലെത്തിയ ശാഹിദയോട് കുശലം പറയാനും സൗഹൃദം പുതിക്കാനും ഹസ്തദാനം നടത്താനും നേതാക്കളെത്തി. ജനകൂട്ടത്തെ അഭിവാദ്യം ചെയ്താണ് ശാഹിദ കമാല്‍ മടങ്ങിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 
ആവേശ തിരയിളക്കി രാഹുല്‍ പറന്നിറങ്ങി; കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തിന് പ്രശംസ

Keywords:  Kasaragod, UDF, Election, Husband, Election-2014, channel reporter, Periya, Kerala, Rahul Gandhi, Media One Channel, T. Siddiq.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia