city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെരഞ്ഞെടുപ്പ് ദിനത്തിലെ അക്രമം; കാസര്‍കോട്ട് നാലു കേസ്

കാസര്‍കോട്: (www.kasargodvartha.com 11.04.2014) തെരഞ്ഞെടുപ്പ് ദിവസം കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ടൗണ്‍ പോലീസ് നാലു കേസെടുത്തു.

ബി.ജെ.പി പ്രവര്‍ത്തകന്‍ മേല്‍പറമ്പിലെ അജിത് കുമാറിനെ വീടു കയറി മര്‍ദിച്ചുവെന്ന പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മേല്‍പറമ്പിലെ ഖാദര്‍, ആബിദ്, മേല്‍പറമ്പിലെ ഹില്‍ട്ടണ്‍ ഹോട്ടല്‍ ഉടമയുടെ മകന്‍, ഡ്രൈവര്‍ ഹബീബ്, ചളിയങ്കോട്ടെ ആബിദിന്റെ മകന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വ്യാഴാഴ്ച വൈകിട്ട് ആറര മണിയോടെയാണ് അക്രമം. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമ കാരണമെന്നാണ് പരാതി.

മൊഗ്രാല്‍ പുത്തൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ ജീലാനിയെ മര്‍ദിച്ചതിന് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ജപ്പു എന്ന ജലീല്‍, ജപ്പി എന്ന ജാഫര്‍, സഫീര്‍, മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വോട്ടെടുപ്പ് കഴിഞ്ഞ് മൊഗ്രാല്‍ പുത്തൂര്‍ ജി.യു.പി സ്‌കൂളിലെ ബൂത്തിന് പുറത്ത് നില്‍ക്കുമ്പോള്‍ ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാണ് പരാതി.


എരിയാല്‍ ഉജിര്‍ക്കര ജി.യു.പി സ്‌കൂളിലെ ബൂത്തിനടുത്ത് ഐ.എന്‍.എല്‍ പ്രവര്‍ത്തകന്‍ ചൗക്കിയിലെ അബ്ദുല്‍ സഫീറിനെ മര്‍ദിച്ചതിന് ആറ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. ജീലാനി, മെമ്പര്‍ ഹമീദ്, സിദ്ദീഖ്, സമീര്‍ അക്കര, അഷ്‌റഫ് തങ്ങള്‍, ലത്തീഫ് തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

സി.പി.എം പ്രവര്‍ത്തകന്‍ ചൗക്കി കുന്നിലെ മുഹമ്മദ് റഫീഖിനെ മര്‍ദിച്ചതിന് അഷ്‌റഫ് തങ്ങള്‍, സിലോണ്‍ ഖലീല്‍ എന്നീ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
തെരഞ്ഞെടുപ്പ് ദിനത്തിലെ അക്രമം; കാസര്‍കോട്ട് നാലു കേസ്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ആണ്‍കുട്ടികള്‍ തെറ്റ് ചെയ്യും; അവരെ തൂക്കിലേറ്റുന്നതെന്തിന്: മുലായം സിംഗ്
Keywords: Kasaragod, Election, Case, Police Station, Town Police, BJP, Ajith Kumar, Mogral Puthur, Attack, CPM, Muslim League, Vote, G.U.P School, INL, Chawki, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia