കാസര്‍കോട് ശുദ്ധജലവിതരണ പദ്ധതിയിലെ വെളളം കുടിക്കാന്‍ ഉപയോഗിക്കരുത്
Apr 25, 2014, 17:15 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2014) കാസര്‍കോട് ശുദ്ധജല വിതരണ പദ്ധതിയുടെ സ്രോതസ്സായ പയസ്സ്വിനി പുഴയില്‍ വേലിയേറ്റസമയത്ത് കടല്‍ വെളളം കയറുന്നതിനാല്‍ കുടിവെളളത്തില്‍ ഉപ്പിന്റെ അംശം അധികമാണെന്ന് കണ്ടെത്തി. ഈ പദ്ധതിയില്‍ കൂടി വിതരണം ചെയ്യുന്ന വെളളം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കുടിക്കാന്‍ ഉപയോഗിക്കരുതെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഈ പദ്ധതിയുടെ ഗുണഭോക്താക്കളുടെ കുടിവെളള ആവശ്യത്തിന് മാത്രമായി ജലം ലഭ്യമാകുന്നതിന് വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചതായും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഈ വര്‍ഷം വേനല്‍മഴ ലഭ്യമല്ലാതിരുന്നതിനാലും കഠിനമായ ചൂട് അനുഭവപ്പെടുന്നതിനാലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലേയും സമീപ പഞ്ചായത്തുകളിലും കുടിവെളള വിതരണം ചെയ്യുന്ന കാസര്‍കോട് ശുദ്ധജല വിതരണ പദ്ധതിയുടെ സ്രോതസ്സായ പയസ്വിനി പുഴയിലെ നീരൊഴുക്ക് നിലച്ചു. ഇതിനാല്‍ വേലിയേറ്റ സമയത്ത് കടല്‍വെളളം ശുദ്ധജല പദ്ധതിക്ക് വേണ്ടി വെളളം പമ്പ് ചെയ്യുന്ന പ്രദേശത്തേക്ക് കൂടി എത്തിയിട്ടുണ്ട് .
ഉപ്പ് വെളളം തടയുന്നതിന് താത്ക്കാലിക തടയണ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും നീരൊഴുക്ക് നിലച്ചതിനാല്‍ തടയണയ്ക്ക് അടിവശത്ത് കൂടി വെളളം സ്രോതസ്സില്‍ കയറിയിരിക്കുകയാണ്ഇതാണ് വെളളത്തില്‍ ഉപ്പിന്റെ അംശം വര്‍ദ്ധിക്കാന്‍ കാരണമായത്.
Also Read:
മലയാള സിനിമയിലെ നായികാ-നായക സങ്കല്‍പ്പങ്ങള്‍-ഭാഗം 1
Keywords: Kasaragod, Kerala, water, River, Water Athority, Source
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067