city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹെലിപ്പാഡ് പൊളിച്ചുനീക്കിയത് നെറികേട്; ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി: ബിജെപി

കാസര്‍കോട്: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്ക് ഇറങ്ങേണ്ട ഹെലിപ്പാഡ് പൊളിച്ച് നീക്കിയ കോണ്‍ഗ്രസ് നടപടി രാഷട്രീയ മാന്യതയ്ക്ക് നിരക്കാത്തതാണെന്ന് ബിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മുസ്ലീം ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് ലക്ഷ്യമാക്കിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയം കളിച്ചത്. രാഹുല്‍ ഇറങ്ങിയ ഹെലിപ്പാഡില്‍ മോഡി ഇറങ്ങിയാല്‍ മുസ്ലീം സമുദായത്തിലെ ഒരാള്‍ക്കും ആക്ഷേപമുണ്ടാകുമായിരുന്നില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

കാസര്‍കോട് രാഹുല്‍ ഗാന്ധിയുടെ പരിപാടി നടന്നത് ബിജെപിയുടെ ഔദാര്യം കൊണ്ടാണെന്ന് കോണ്‍ഗ്രസ് മറക്കരുത്. നാലിന് മോഡി കാസര്‍കോടെത്തുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചത്. ഇതനുസരിച്ച് 3,4 തീയതികളില്‍ നഗരസഭാ സ്റ്റേഡിയം ബിജെപി ബുക്ക് ചെയ്തിരുന്നു. മോദിയുടെ പരിപാടി എട്ടിലേക്ക് മാറ്റിയതോടെ അഞ്ചിന് നടക്കുന്ന രാഹുലിന്റെ പരിപാടിക്ക് ബിജെപി സ്റ്റേഡിയം വിട്ടു നല്‍കി മാന്യത കാണിക്കുകയായിരുന്നു. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് രാഷ്ട്രീയ മര്യാദയില്ലെന്നാണ് കോണ്‍ഗ്രസിന്റെ നടപടി തെളിയിക്കുന്നത്. മോഡിക്ക് വേണ്ടി ബുക്ക് ചെയ്ത ഗ്രൗണ്ടില്‍ പരിപാടി നടത്താന്‍ ജാള്യതയില്ലാത്തവര്‍ ഹെലിപ്പാഡ് പൊളിച്ചതെന്തിനാണെന്ന് വ്യക്തമാക്കണം.

സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഹെലിപ്പാഡ് പൊളിച്ചുനീക്കിയത് ഗൂഡാലോചനയാണ് തെളിയിക്കുന്നത്. ഇലക്ഷന്‍ കമ്മീഷനും സര്‍ക്കാരും ഇക്കാര്യം അന്വേഷിക്കണം. ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്തി കോണ്‍ഗ്രസ് ആവശ്യം നേടിയെടുക്കുകയായിരുന്നു. സമ്മര്‍ദത്തിലാക്കിയാണ് കലക്ടറില്‍ നിന്നും ഉത്തരവ് സമ്പാദിച്ചത്.

ബിജെപിയുടെ വിജയസാധ്യത ഉറപ്പായതോടെ ഇരുമുന്നണികളും അങ്കലാപ്പിലാണ്. ഭരണകൂടത്തെ ഉപയോഗിച്ച് പ്രചരണം തടസപ്പെടുത്താനും മോഡിയെ തടയാനും യുഡിഎഫ് ശ്രമിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് പരമാവധി സൗകര്യം ചെയ്ത് കൊടുത്ത ജില്ലാഭരണകൂടം മോഡിക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ല. പ്രവര്‍ത്തകര്‍ പരിപാടിക്കെത്തുന്നത് തടയാനും സര്‍ക്കാര്‍ ശ്രമിക്കുകയാണ്.

വാഹനങ്ങളില്‍ കൊടികെട്ടരുത്, മുദ്രാവാക്യം വിളിക്കരുത് തുടങ്ങിയ അടിസ്ഥാനമില്ലാത്ത നിയന്ത്രണങ്ങളാണ് പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രകോപനങ്ങളില്‍ പ്രവര്‍ത്തകര്‍ വശംവദരാകരുതെന്നും മോഡിയുടെ റാലി ചരിത്രസംഭവമാക്കണമെന്നും നേതാക്കള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. തെരഞ്ഞടുപ്പ് കമ്മിറ്റി ചെയര്‍മാനും ദേശീയ സമിതി അംഗവുമായ മടിക്കൈ കമ്മാരന്‍, കണ്‍വീനര്‍ അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ ഷെട്ടി, ദേശീയ സമിതി അംഗം എം.സഞ്ജീവ ഷെട്ടി, സംസ്ഥാന സമിതി അംഗം പി.രമേശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ഹെലിപ്പാഡ് പൊളിച്ചുനീക്കിയത് നെറികേട്; ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി: ബിജെപി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  ബിജെപി പ്രകടനപത്രിക പുറത്തിറക്കി

Keywords: Kasaragod, Kerala, BJP, Press meet, Political party, Voters list, Vidya Nagar, Municipal Stadium, Narendra Modi, National News, Congress workers in Kasaragod demolish helipad ahead of Modi's visit

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia