city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒാശാനപ്പെരുന്നാള്‍ ഭക്തിസാന്ദ്രമായി

കാസര്‍കോട്: ക്രൈസ്തവദേവാലയങ്ങളില്‍ ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ ഞായറാഴ്ച ഓശാന പെരുന്നാള്‍ ആഘോഷിച്ചു. രാവിലെ കുരുത്തോലകളുമായി വിശ്വാസികള്‍ ദേവാലയ പ്രദക്ഷിണം നടത്തി. കോട്ടക്കണി സെന്റ് ജോസഫസ് ചര്‍ച്ച്, കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ വ്യാകുലമാതാ ചര്‍ച്ച് തുടങ്ങിയ ചര്‍ച്ചുകളില്‍ ചടങ്ങുകള്‍ നടന്നു.

പുരോഹിതര്‍ വെഞ്ചരിച്ചു നല്‍കിയ കുരുത്തോലകളുമേന്തിയാണ് വിശ്വാസികള്‍ പ്രദക്ഷിണം നടത്തിയത്. പെസഹാവ്യാഴാഴ്ച ഭവനങ്ങളില്‍ ഉണ്ടാക്കുന്ന പുളിപ്പിക്കാത്ത അപ്പത്തിനു മുകളില്‍ കുരിശുരൂപമുണ്ടാക്കും. ഇനി ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങള്‍ പള്ളികളിലും ഭവനങ്ങളിലും പ്രാര്‍ത്ഥനാമുഖരിതമാവും. പുരോഹിതന്‍ വെഞ്ചരിച്ചുനല്‍കിയ കുരുത്തോലകളുമേന്തിയാണ് പ്രദക്ഷിണം നടത്തിയത്. പെസഹവ്യാഴാഴ്ച ഭവനങ്ങളില്‍ ഉണ്ടാക്കുന്ന പുളിപ്പിക്കാത്ത അപ്പത്തിനു മുകളില്‍ കുരിശുരൂപമുണ്ടാക്കും. 

ഒാശാനപ്പെരുന്നാള്‍ ഭക്തിസാന്ദ്രമായി
File Photo 
രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് യേശുക്രിസ്തു കഴുതപ്പുറത്തു കയറി ജറുസലം ദേവാലയത്തിലേക്ക് നടത്തിയ ചരിത്രയാത്രയെയാണ് ഓശാന അനുസ്മരിപ്പിക്കുന്നത്. കുരുത്തോല പ്രദക്ഷിണത്തിന് ശേഷം ഇവ വര്‍ഷം മുഴുവനും വിശ്വാസികള്‍ വീടുകളില്‍ സൂക്ഷിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രാഹുല്‍ ഗാന്ധിക്ക് പത്ത് കോടി

Keywords: Kasaragod, Kerala, Celebration, Church festival, Palm Sunday starts a week of religious celebration, Kuruthola Perunnal

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia