കോഴി മുട്ട തനിയേ വിരിഞ്ഞു; പക്ഷികരെയില്‍ ആശ്ചര്യം
Apr 25, 2014, 11:27 IST
മംഗലാപുരം: (www.kasargodvartha.com 25.04.2014) മുട്ടയാണോ, കോഴിയാണോ ആദ്യം ഉണ്ടായതെന്ന സംശയം അവിടെ നില്‍ക്കട്ടെ. തള്ളക്കോഴി അടയിരിക്കാതെയും ഇന്‍കുബേറ്ററില്‍ വെക്കാതെയും കോഴിമുട്ട വിരിയുമോ? വിരിയില്ല എന്നാണ് നിങ്ങള്‍ കണക്കു കൂട്ടിയതെങ്കില്‍ തെറ്റി.
മംഗലാപുരത്തിനടുത്ത് പ്ലാസ്റ്റിക്ക് കവറില്‍ സൂക്ഷിച്ചിരുന്ന മുട്ടകളിലൊന്ന് തനിയേ വിരിഞ്ഞിരിക്കുന്നു. മറ്റു മുട്ടകളും വിരിയാന്‍ പാകത്തില്‍ തോട് പൊട്ടി നില്‍ക്കുകയാണ്. പക്ഷികരെ ജരന്തയ ക്ഷേത്രത്തിനടുത്ത പത്മനാഭ ബെള്‍ച്ചാഡയുടെ വീട്ടിലാണ് കേട്ടുകേള്‍വിയില്ലാത്ത സംഭവം നടന്നിരിക്കുന്നത്. ബെള്‍ച്ചാഡയുടെ വീട്ടില്‍ വളര്‍ത്തുന്ന കോഴികളിട്ട 21 ഓളം മുട്ടകള്‍ ബെള്‍ച്ചാഡ ഒരു പ്ലാസ്റ്റിക്ക് കവറിലാക്കി വീട്ടില്‍ സുക്ഷിച്ചിരുന്നതായിരുന്നു.
വീട്ടിലെ ആവശ്യങ്ങള്‍ക്കും കടയില്‍ കൊണ്ടു പോയി വില്‍ക്കാനുമായിരുന്നു ഉദ്ദേശം. വ്യാഴാഴ്ചയാണ് ചുമരില്‍ തൂക്കിയിരുന്ന പ്ലാസ്റ്റിക്ക് കവറില്‍ മുട്ട വിരിഞ്ഞ് കോഴിക്കുഞ്ഞ് പുറത്ത് വന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. മറ്റു മുട്ടകള്‍ ശ്രദ്ധിച്ചപ്പോള്‍ വിരിയാന്‍ പാകത്തില്‍ പൊട്ടി നില്‍ക്കുന്നതാണ് കണ്ടത്. കോഴി അടയിരിക്കാതെയും ഇന്‍കുബേറ്ററില്‍ വെക്കാതെയും മുട്ടകള്‍ തനിയെ വിരിഞ്ഞ സംഭവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.
നിശ്ചിത ചൂട് നിശ്ചിത ദിവസങ്ങളില്‍ ലഭിച്ചാല്‍ മാത്രമേ മുട്ട വിരിയുകയുള്ളൂ. അങ്ങനെ ലഭിച്ചില്ലെങ്കില്‍ മുട്ടകള്‍ കുറേ കഴിയുമ്പോള്‍ കേടായി പോവുകയാണ് പതിവ്. പക്ഷേ ഇവിടെ അന്തരീക്ഷത്തിലെ ചൂട് കൊണ്ട് തന്നെ മുട്ടകള്‍ വിരിഞ്ഞതാകാമെന്നാണ് അനുമാനിക്കുന്നത്.
കുയിലുകള്‍ കാക്കക്കൂട്ടില്‍ മുട്ടയിടുകയും കാക്കകള്‍ അവ വിരിയിക്കുകയും കുയിലിന്റെ കുഞ്ഞുങ്ങള്‍ പറക്കാറാകുമ്പോള്‍ പറന്ന് പോകുന്നതും സാധാരണ സംഭവമാണ്. പക്ഷേ ഇവിടെ മുട്ടകള്‍ തനിയേ വിരിഞ്ഞ സംഭവം വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഏതായാലും തനിയേ വിരിഞ്ഞ മുട്ടകള്‍ കാണാന്‍ പത്മനാഭ ബെള്‍ച്ചാഡയുടെ വീട്ടിലേക്ക് നിരവധിപേര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
Also Read:
പത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പിന് അഞ്ചംഗ സമിതി; ജില്ലാ ജഡ്ജി ചെയര്‍മാന്‍
Keywords: Mangalore, Chicken, Egg, Doubt, incubator, Plastic Cover, Temple, House, Shop, Sale, Heat, Days,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067