പി.കരുണാകരന്‍ നീലേശ്വരത്തും സുരേന്ദ്രന്‍ കാസര്‍കോട്ടും വോട്ടു ചെയ്യും: സിദ്ദിഖിന് വോട്ട് വെള്ളിമാടുകുന്ന്
Apr 9, 2014, 18:43 IST
കാസര്‍കോട്: (www.kasargodvartha.com 09.04.2014) കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന മൂന്ന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളും ബുധനാഴ്ച രാവിലെ തന്നെ ആദ്യ വോട്ടര്‍മാരായി വോട്ടു ചെയ്യും.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി കരുണാകരന് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലെ എന്‍ കെ ബി എം യു പി സ്‌കൂളിലെ 14 ാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്യുക. രാവിലെ ഭാര്യ ലൈലയുമൊത്തായിരിക്കും കരുണാകരന്‍ വോട്ടു ചെയ്യാനെത്തുക. കരുണാകരന്‍ ചൊവ്വാഴ്ച കാസര്‍കോട്, മധൂര്‍, ചെര്‍ക്കള, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ പ്രധാനപ്പെട്ട വ്യക്തികളെയും മറ്റും കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചു.
ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് നെല്ലിക്കുന്ന് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 107 ാം നമ്പര്‍ ബൂത്തിലാണ് വോട്ട്. കഴിഞ്ഞ ആറു വര്‍ഷമായി സുരേന്ദ്രന്‍ കാസര്‍കോടാണ് താമസിച്ചുവരുന്നത്.
ഭാര്യ ഷീബയ്ക്കും ഇതേ സ്‌കൂളിലാണ് വോട്ടുള്ളത്. ഇവര്‍ക്കൊപ്പമായിരിക്കും സുരേന്ദ്രന്‍ വോട്ടു ചെയ്യാനെത്തുക. സുരേന്ദ്രന്‍ ചൊവ്വാഴ്ച കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ പ്രധാന വ്യക്തികളെ വീടുകളിലെത്തി പിന്തുണ ഉറപ്പാക്കി.
യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖിന് കോഴിക്കോട് വെള്ളിമാടുകുന്ന് ജെ ഡി ടി സ്‌കൂളിലെ 68 ാം നമ്പര്‍ ബൂത്തിലാണ് വോട്ട്. രാവിലെ ഏഴുമണിക്ക് ഭാര്യ നസീമ ടീച്ചര്‍ക്കൊപ്പം വോട്ടു ചെയ്യുന്ന സിദ്ദിഖ് ഇതിനുശേഷം കാസര്‍കോട്ടെ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെടും. മണ്ഡലത്തിലെ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, പിലാത്തറ ഭാഗങ്ങളിലെ പ്രധാനപ്പെട്ട
വ്യക്തികളെ ചൊവ്വാഴ്ച സന്ദര്‍ശിച്ച് സിദ്ദിഖ് പിന്തുണ അഭ്യര്‍ത്ഥിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി കരുണാകരന് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലെ എന്‍ കെ ബി എം യു പി സ്‌കൂളിലെ 14 ാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്യുക. രാവിലെ ഭാര്യ ലൈലയുമൊത്തായിരിക്കും കരുണാകരന്‍ വോട്ടു ചെയ്യാനെത്തുക. കരുണാകരന്‍ ചൊവ്വാഴ്ച കാസര്‍കോട്, മധൂര്‍, ചെര്‍ക്കള, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ പ്രധാനപ്പെട്ട വ്യക്തികളെയും മറ്റും കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചു.
ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് നെല്ലിക്കുന്ന് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 107 ാം നമ്പര്‍ ബൂത്തിലാണ് വോട്ട്. കഴിഞ്ഞ ആറു വര്‍ഷമായി സുരേന്ദ്രന്‍ കാസര്‍കോടാണ് താമസിച്ചുവരുന്നത്.
ഭാര്യ ഷീബയ്ക്കും ഇതേ സ്‌കൂളിലാണ് വോട്ടുള്ളത്. ഇവര്‍ക്കൊപ്പമായിരിക്കും സുരേന്ദ്രന്‍ വോട്ടു ചെയ്യാനെത്തുക. സുരേന്ദ്രന്‍ ചൊവ്വാഴ്ച കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ പ്രധാന വ്യക്തികളെ വീടുകളിലെത്തി പിന്തുണ ഉറപ്പാക്കി.
വ്യക്തികളെ ചൊവ്വാഴ്ച സന്ദര്‍ശിച്ച് സിദ്ദിഖ് പിന്തുണ അഭ്യര്‍ത്ഥിച്ചു.
Also Read:
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറു മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു
Keywords: T.Siddiq, K.Surendran, P.Karunakaran, Loksabha Election, Politics, Party, Kasaragod, Neeleswaram, LDF, UDF, BJP, Kozhikode, Payyannur, Kerala.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍