മാര്‍ഗനിര്‍ദ്ദേശം പാലിച്ചിട്ടില്ലാത്ത ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ നീക്കം ചെയ്യും
Apr 1, 2014, 22:02 IST
കാസര്‍കോട്: (kasargodvartha.com 01.04.2014) അച്ചടിച്ച സ്ഥാപനത്തിന്റെയും, പ്രസാധകന്റെയും വിവരങ്ങള്‍ ഉള്‍പെടാത്ത പ്രചാരണ ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ചെലവുകള്‍ ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പെടുത്തും. കളക്ടറേറ്റില്‍ സ്ഥാനാര്‍ത്ഥികളുടേയും, ഏജന്റുമാരുടെയും യോഗത്തില്‍ ചെലവുകള്‍ സംബന്ധിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡോ. സി. സോമണ്ണ അറിയിച്ചതാണിത്.
മാര്‍ഗ നിര്‍ദ്ദേശം പാലിക്കാത്തതും ആരും അവകാശവാദം ഉന്നയിക്കാത്തതുമായ പ്രചാരണ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യും. സോഷ്യല്‍ മീഡിയകളിലൂടെയും മൊബൈല്‍ ഫോണ്‍ എസ്.എം.എസ് വഴിയും നടത്തുന്ന പ്രചാരണങ്ങളും തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പെടുത്തും. മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മോശം പരാമാര്‍ശം നടത്തി സന്ദേശങ്ങള്‍ അയക്കരുത്. രാഷ്ട്രീയ കക്ഷി ഓഫീസുകളുടെ പ്രവര്‍ത്തനം പ്രചാരണചെലവില്‍ഉള്‍പെടുത്തില്ല.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ക്ക് പുറമേ പാര്‍ട്ടി ഓഫീസുകള്‍ക്കു മുന്നില്‍ സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രചാരണം നടത്തിയാല്‍ അതും ചെലവില്‍ ഉള്‍പെടുത്തും. സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ നോഡല്‍ ഓഫീസറായ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍, അസി. എക്‌സപെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍ ടി.ഇ ജനാര്‍ദ്ദനന്‍ ലോക്കല്‍ ഫണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍ സി. രാജഗോപാലന്‍ എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Election-2014, Flex board, Kasaragod, Kerala, Election Commissioner, Action, Candidate, Social Media, SMS, Expense.
Advertisement:
മാര്‍ഗ നിര്‍ദ്ദേശം പാലിക്കാത്തതും ആരും അവകാശവാദം ഉന്നയിക്കാത്തതുമായ പ്രചാരണ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യും. സോഷ്യല്‍ മീഡിയകളിലൂടെയും മൊബൈല്‍ ഫോണ്‍ എസ്.എം.എസ് വഴിയും നടത്തുന്ന പ്രചാരണങ്ങളും തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പെടുത്തും. മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മോശം പരാമാര്‍ശം നടത്തി സന്ദേശങ്ങള്‍ അയക്കരുത്. രാഷ്ട്രീയ കക്ഷി ഓഫീസുകളുടെ പ്രവര്‍ത്തനം പ്രചാരണചെലവില്‍ഉള്‍പെടുത്തില്ല.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ക്ക് പുറമേ പാര്‍ട്ടി ഓഫീസുകള്‍ക്കു മുന്നില്‍ സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രചാരണം നടത്തിയാല്‍ അതും ചെലവില്‍ ഉള്‍പെടുത്തും. സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ നോഡല്‍ ഓഫീസറായ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍, അസി. എക്‌സപെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍ ടി.ഇ ജനാര്‍ദ്ദനന്‍ ലോക്കല്‍ ഫണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍ സി. രാജഗോപാലന്‍ എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍