city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുന്നണികള്‍ ജനകീയ പ്രശ്‌നങ്ങള്‍ മറക്കുന്നു: എംഎന്‍ കാരശേരി

കാസര്‍കോട്:(www.kasargodvartha.com 04.04.2014) തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ ജനകീയ പ്രശ്‌നങ്ങള്‍ മറക്കുകയും അടിസ്ഥാനരഹിതമായ പ്രശ്‌നങ്ങളുയര്‍ത്തി ജനങ്ങളെ സമീപിക്കുകയാന്നെും പ്രശസ്ത എഴുത്തുകാരന്‍ എംഎന്‍ കാരശേരി പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ യഥാര്‍ഥ രാഷ്ട്രീയപ്രശ്‌നങ്ങളില്‍ ശ്രദ്ധ തിരിക്കുകയാണ് ഇടതു-വലത് മുന്നണികളും ബി.ജെ.പിയും. ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുന്ന ജനപ്രതിനിധികള്‍ കോര്‍പറേറ്റുകളുടെ ദാസ്യന്മാരാകുന്ന സ്ഥിതിവിശേഷമാണുള്ളത്. ചങ്ങാത്ത മുതലാളിത്തമെന്ന പുതിയ വ്യവസ്ഥിതി പോലും ഉടലെടുത്തുകഴിഞ്ഞു. ഓരോ മണ്ഡലത്തിലെും രാഷ്ട്രീയപ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതമനുവിക്കുന്ന കാസര്‍കോഡിന്റെ പ്രശ്‌നങ്ങള്‍ മറ്റു മണ്ഡലങ്ങളിലില്ല. വയനാട്ടിലെയും ന്യൂയോര്‍ക്കിലെയും ആവാസവ്യവസ്ഥ പരിഗണിക്കാതെയുള്ള വികസനം ജനങ്ങളുടെ ഉന്മൂലനാശത്തിനു മാത്രമേ വഴിയൊരുക്കുകയുള്ളു. പുഴയെയും പ്രകൃതിയെയും മണ്ണിനെയും സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ആംആദ്മി പാര്‍ട്ടി കാണുന്നത്.

ബാബ്‌റി മസ്ജിദ് തര്‍ക്കത്തിന്റെ മറവിലാണ് ഇന്ത്യയില്‍ ഉദാരവല്‍ക്കരണ-ആഗോളവല്‍കരണ നയങ്ങള്‍ സജീവമായത്. 1949ല്‍ ജവഹര്‍ലാല്‍ നെഹ്‌റു അടച്ചുപൂട്ടിയ മസ്ജിദ് രാജീവ് ഗാന്ധിയാണ് ചില താല്‍പര്യങ്ങള്‍ക്കുവേണ്ടി തുറന്നുകൊടുത്തത്. 92ല്‍ നരസിംഹറാവുവിന്റെ കാലത്ത് ഇത് തകര്‍ക്കപ്പെട്ടതോടെ രാജ്യത്തു സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും സജീവമാവുകയായിരുന്നു. ഇത്തരം രാഷ്ട്രീയമുതലെടുപ്പുകള്‍ ജനങ്ങളുടെ അവകാശങ്ങളാണ് നഷ്ടമാക്കുന്നത്.

അതുകൊണ്ടാണ് തിരഞ്ഞെടുപ്പിനുപരിയായി ജനങ്ങളുടെ ഉന്നമനത്തിനായി ആംആദ്മി പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നരേന്ദ്ര മോദിയുടെ പലമുഖങ്ങളില്‍ ഒന്നുമാത്രമാണ് വര്‍ഗീയത. സര്‍വാധിപത്യത്തിന്റെയും ഏകാധിപത്യത്തിന്റെയും പ്രതീകം കൂടിയാണു മോദി. വര്‍ഗീയതയേക്കാള്‍ അദ്ദേഹത്തിന്റെ കോര്‍പറേറ്റ് ദാസ്യവേലയാണ് എതിര്‍ക്കപ്പെടേണ്ടത്. അതുകൊണ്ടുതന്നെ രാഹുല്‍ഗാന്ധിയേക്കാള്‍ മോദിയാണ് തങ്ങളുടെ പ്രധാന പ്രതിയോഗി. അതിനാലാണ് ജയസാധ്യത കുറവായിട്ടും വാരണാസിയില്‍ മോദിയ്‌ക്കെതിരെ അരവിന്ദ് കേജ്‌രിവാള്‍ മല്‍സരിക്കുന്നത്. 2002ലെ കലാപത്തിനുശേഷം ഗുജറാത്തിന്റെ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി അമ്പലത്തറ കുഞ്ഞികൃഷ്ണനും ഒപ്പമുണ്ടായിരുന്നു.

മുന്നണികള്‍ ജനകീയ പ്രശ്‌നങ്ങള്‍ മറക്കുന്നു: എംഎന്‍ കാരശേരി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Press Club, Press meet, election, Election-2014, UDF, LDF, BJP, Endosulfan, Babari-Masjid, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia