അന്തര്‍സംസ്ഥാന കവര്‍ചാ സംഘത്തിലെ 5 പേര്‍ കാസര്‍കോട്ട് കുടുങ്ങി
Apr 22, 2014, 18:46 IST
കാസര്‍കോട്: (www.kasargodvartha.com 22.04.2014) അന്തര്‍സംസ്ഥാന കവര്‍ചാ സംഘത്തിലെ അഞ്ചംഗസംഘത്തെ കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, ആദൂര്‍ സി.ഐ. എ. സതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുടുക്കി. നൂറിലേറെ കവര്‍ചാകേസില്‍ പ്രതിയായ കോഴിക്കോട് കുറ്റിയാടി മൊയ്‌ലോത്തറ നാരങ്ങ പറമ്പ് ഹൗസില്‍ ഷിജു (41), ചെര്‍ക്കള ബേവിഞ്ചയിലെ കല്ലുകുളം ഹൗസില്‍ ഹനീഫ (40), മാണിക്കോത്തെ ഇസ്മായില്‍ (44), ഹൊസങ്കടിയിലെ സുനൈദ് (20), പ്രായപൂര്‍ത്തിയാകാത്ത പാണ്ടേശ്വരം സ്വദേശിയായ 17 കാരന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഷിജുവാണ് സംഘത്തിന്റെ സൂത്രധാരന്‍. ഷിജുവിനെതിരെ കണ്ണൂര്‍, വടകര, മംഗലാപുരം, കര്‍ണാടക പുത്തൂര്‍ എന്നിവിടങ്ങളിലും കേസ് നിലവിലുണ്ട്. കഴിഞ്ഞമാസം പൊവ്വലിലെ ഒരു വീട്ടില്‍ നടന്ന കവര്‍ചയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. പൊവ്വല്‍ മാസ്തികുണ്ടിലെ സൈനബയുടെ വീട്ടില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് ആണ് കവര്‍ചനടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന സൈനബയുടെ ആറര പവന്‍ സ്വര്‍ണമാണ് സംഘം കവര്‍ന്നത്. കാസര്‍കോട് ജില്ലയില്‍ മാത്രം സംഘം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 20 ഓളം കവര്‍ചകള്‍ നടത്തിയിട്ടുണ്ട്. എല്ലാം വീട് കവര്‍ചയാണ്.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. പിടിയിലായ സംഘത്തില്‍ നിന്നും സ്വര്‍ണം ഉള്‍പെടെയുള്ള കവര്‍ചാ മുതലുകള്‍ പോലീസ് കണ്ടെടുത്തു. വിദ്യാനഗര്‍, ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് സംഘം കാസര്‍കോട്ട് ഭൂരിഭാഗം കവര്‍ചകളും നടത്തിയത്.
കാസര്‍കോട്ടെ കവര്‍ചയില്‍ ഷിജുവിന്റെ പങ്കാളികളാണ് ഹനീഫയും ഇസ്മായിലും സുനൈദും പ്രായപൂര്‍ത്തിയാകാത്ത 17 കാരനുമെന്ന് പോലീസ് പറഞ്ഞു. ഓരോ സ്ഥലത്തും കവര്‍ച്ചയ്ക്ക് സഹായിക്കാന്‍ ഷിജുവിന് ആളുകളുണ്ട്. മംഗലാപുരത്ത് ജ്വല്ലറികവര്‍ചയും ഷിജുവും സംഘവും നടത്തിയിട്ടുണ്ട്. മൂന്നോളം കാറുകളും, ഡോളര്‍, സ്വര്‍ണം എന്നിവയാണ് മംഗലാപുരം, പുത്തൂര്‍ എന്നിവിടങ്ങില്‍നിന്നായി കവര്‍ന്നത്.
Also Read:
ഒന്നാമന് ആരാകണമെന്നു തര്‍ക്കിക്കാതെ ലയിക്കാന്‍ വിട്ടുവീഴ്ചയുടെ പരകോടിയില്‍ ആര്എസ്പികള്
Keywords: Robbery, Police, Arrest, Kasaragod, Kerala, Accused, House Robbery, 5 member Robbers' gang busted, Theft.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067