കാസര്‍കോട്: (www.kasargodvartha.com 26.04.2014) കാഞ്ഞങ്ങാട് ചിത്താരിസ്വദേശിയായ ഗള്‍ഫുകാരനെ യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രമെടുത്തകേസില്‍ യുവതി ഉള്‍പെടെ മൂന്ന് പേരെ കാസര്‍കോട് പോലീസ് അറസ്റ്റുചെയ്തു. ചിത്താരി മുക്കൂട് കീക്കാനത്തെ അര്‍ഷാദ് (25), മുക്കൂട് കാരക്കുന്നിലെ അബ്ദുര്‍ റഹ്മാന്‍ എന്ന അണ്ണന്‍ (32), തൃക്കരിപ്പൂര്‍ പരത്തിച്ചാലിലെ നസീദ (32) എന്നിവരെയാണ് കാസര്‍കോട് സി.ഐ. ജേക്കബ്, എസ്.ഐ. ടി. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
|
അബ്ദുര്‍ റഹ്മാന്‍ |
വ്യാഴാഴ്ച ഉച്ചയ്ക്കാണ് ചിത്താരിയിലെ ഗള്‍ഫുകാരനെ ചൗക്കി സി.പി.സി.ആര്‍ഐയ്ക്ക് അടുത്ത ഒരു വീട്ടിലേക്ക് വിളിച്ചുവരിത്തി ഏഴംഗസംഘം നഗ്നചിത്രമെടുത്തത്. വീട്ടിലെ കിടപ്പുമുറിയില്‍ യുവാവിനെ നഗ്നനാക്കിയ ശേഷം സംഘത്തിലെ ഒരു യുവതിയാണ് മെബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തത്. സംഘത്തിലെ നാലുപേര്‍ ഇനി പിടിയിലാകാനുണ്ട്. ഇതില്‍ സംഘത്തിന്റെ സൂത്രധാരനും സൂത്രധാരിയും ഉള്‍പെടും.
|
നസീദ |
നഗ്നഫോട്ടോ കാട്ടി ഗള്‍ഫുകാരന്റെ കൈവശമുണ്ടായിരുന്ന 17,000 രൂപയും 3,000 രൂപയുടെ വാച്ചും അരലക്ഷം രൂപയുടെ മൊബൈല്‍ ഫോണും തട്ടിയെടുത്തിരുന്നു. തട്ടിപ്പുസംഘം വീണ്ടും 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്രയും തുക തന്റെ കൈവശം ഇല്ലെന്ന് അറിയിച്ചപ്പോള്‍ ഏഴ് ലക്ഷം രൂപ നല്‍കാന്‍ ധാരണയായി. യുവാവ് പോലീസില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം അര്‍ഷാദും അബ്ദുര്‍ റഹ്മാനും പണംവാങ്ങാനായി എത്തിയപ്പോള്‍ സമീപം ഒളിച്ചിരുന്ന പോലീസ് സംഘം ഇരുവരേയും പിടികൂടുകയായിരുന്നു. ഗള്‍ഫുകാരന്റെ മൊബൈല്‍ ഫോണിലേക്ക് മിസഡ് കോളടിച്ച് പരിചയപ്പെട്ടാണ് ചൗക്കി സി.പി.സി.ആര്‍.ഐക്കടുത്ത വീട്ടിലേക്ക് ക്ഷണിച്ചത്.
|
അര്‍ഷാദ് |
യുവതിക്കൊപ്പമുള്ള തന്റെ ഫോട്ടോയെടുത്തത് സൂത്രധാരിയായ യുവതിയാണെന്ന് ഗള്‍ഫുകാരന്‍ പറഞ്ഞു. അറസ്റ്റിലായ യുവാക്കളെ ചോദ്യംചെയ്തപ്പോഴാണ് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവതിയെകുറിച്ചുള്ള വിവരം ലഭിച്ചത്. പിന്നീട് യുവതിയേയും പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. സംഘത്തിലെ മറ്റുള്ളവരെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗള്‍ഫുകാരന്റെ മൊബൈല്‍ ഫോണിലേക്ക് മിസ്ഡ് കോളടിച്ച മറ്റൊരു യുവതി ആരാണെന്നും പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords:
Arrest, Cheating, Kasaragod, Photo, Cash, Arrest, Gulf, Mobile Phone, Police, House, Vehicle, Complaint, Watch, New Bus stand.
Advertisement: