വീട് നിര്‍മാണത്തിനിറക്കിയ മണല്‍ കൂനയില്‍ യുവാവിന്റെ മൃതദേഹം ഒളിപ്പിച്ച നിലയില്‍
Mar 27, 2014, 20:39 IST
കുമ്പള: (www.kasargodvartha.com 27.03.2014)വീട് നിര്‍മാണത്തിനായി ഇറക്കിവെച്ച മണല്‍ കൂനയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കുമ്പള പേരാല്‍ പൊട്ടോരിയിലെ പേരാല്‍ ഹൗസില്‍ മുഹമ്മദിന്റെ മകന്‍ ഷഫീഖി (27)ന്റെ മൃതദേഹമാണ് വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കണ്ടെത്തിയത്.
പേരാല്‍ പൊട്ടോരിയിലെ ഉമ്മറിന്റെ മകന്‍ മുഹമ്മദിന്റെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന് മുന്നിലാണ് മൃതദേഹം മണല്‍ കൂനയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് നല്‍കിയ കോളനി സ്ഥലത്താണ് വീട് നിര്‍മാണം നടക്കുന്നത്.
രണ്ടാഴ്ച മുമ്പാണ് മുഹമ്മദ് വീട് നിര്‍മാണത്തിന് മണല്‍ ഇറക്കിയത്. വീട് നിര്‍മാണത്തിന് മണല്‍ എടുക്കുമ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് കാസര്‍കോട് എസ്.പി തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത്, കുമ്പള സി.ഐ സുരേഷ് ബാബു, എസ്.ഐ ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് അടിപിടി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ഷഫീഖ് എന്ന് പോലീസ് സൂചിപ്പിച്ചു. ഷഫീഖിന്റെ പുറത്തും, കൈക്കും, മറ്റും വെട്ടേറ്റിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് വരെ ഷഫീഖിനെ ചിലര്‍ കണ്ടിരുന്നു. ഇതിന് ശേഷമായിരിക്കാം കൊല നടന്നതെന്നാണ് സംശയിക്കുന്നത്. പുറത്ത് എവിടെയെങ്കിലും വെച്ച് കൊല നടത്തിയ ശേഷം നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന് മുന്നിലെ മണല്‍ കൂനയില്‍ കൊണ്ടുവന്ന് ഒളിപ്പിച്ചതാകാമെന്ന് നിഗമനം.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം മണല്‍ കൂനയില്‍ കണ്ടെത്തിയ വിവരമറിഞ്ഞ് നൂറു കണക്കിനാളുകളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.
പോലീസ് എത്തിയതിന് ശേഷമാണ് മരിച്ചത് ഷഫീഖാണെന്ന് തിരിച്ചറിഞ്ഞത്. നേരത്തെ ഗള്‍ഫിലായിരുന്ന ഷഫീഖ് രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇങ്ങനെയും ഭാര്യമാരുണ്ടോ?
Keywords : Kasaragod, Kumbala, Dead body, Sand, Police, Investigation, Kerala, Obituary, Shafeeque.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍