വൃദ്ധപിതാവിനെ വില്ലേജ് ഓഫീസ് വരാന്തയില്‍ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞു
Mar 31, 2014, 19:50 IST
കാസര്‍കോട്: (www.kasargodvartha.com 31.03.2014) വൃദ്ധപിതാവിനെ വില്ലേജ് ഓഫീസ് വരാന്തയില്‍ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞു. നാട്ടുകാരും വില്ലേജ് ഓഫീസറും പിരിവെടുത്ത് ഇയാളെ പിന്നീട് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചട്ടഞ്ചാല്‍ മൈലാട്ടിയിലെ സയ്യിദി (75) നെയാണ് മകന്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
ഞായറാഴ്ച ഉച്ചയോടെയാണ് ചട്ടഞ്ചാല്‍ തെക്കില്‍ വില്ലേജ് ഓഫീസ് വരാന്തയില്‍ സയ്യിദിനെ ഉപേക്ഷിച്ച് മകന്‍ പോയത്. അവശനിലയില്‍ വില്ലേജ് ഓഫീസ് വരാന്തയില്‍കണ്ട സയ്യിദിന് നാട്ടുകാര്‍ ഭക്ഷണവും മറ്റും നല്‍കുകയായിരുന്നു. തിങ്കാഴ്ച രാവിലെ വില്ലേജ് ഓഫീസറും ജീവനക്കാരും എത്തിയശേഷമാണ് പാലിയേറ്റീവ് കെയര്‍ അധികൃതരെ വിവരം അറിയിച്ചത്. കന്നഡയിലാണ് ഇയാള്‍ സംസാരിക്കുന്നതെങ്കിലും മലയാളവും വശമുണ്ട്. മൂന്ന് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും ഉണ്ടെന്നാണ് ഇയാളെ അറിയുന്ന സ്ത്രീ പറഞ്ഞത്.
വില്ലേജ് ഓഫീസര്‍ രമേശന്‍ പൊയിനാച്ചി, ചെമനാട് പഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ നഴ്‌സ് ബിന്ദു, ജെ എച്ച് ഐമാരായ ബിജു, ഷിജു, പൊതു പ്രവര്‍ത്തകരായ അബൂബക്കര്‍ കണ്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സയ്യിദിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ആഇശ സഹദുല്ലയുടെ നിര്‍ദേശപ്രകാരമാണ് സയ്യിദിനെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയത്. പിതാവിനെ ഉപേക്ഷിച്ച മകനെതിരെ സബ് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്നും സംരക്ഷണം നല്‍കാത്ത മകനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും വില്ലേജ് ഓഫീസര്‍ രമേശന്‍ പൊയിനാച്ചി അറിയിച്ചു.
Keywords: Kasaragod, Father, General-hospital, Kerala, Village Office, Palliative Care Workers, Vehicle.
Advertisement:
ഞായറാഴ്ച ഉച്ചയോടെയാണ് ചട്ടഞ്ചാല്‍ തെക്കില്‍ വില്ലേജ് ഓഫീസ് വരാന്തയില്‍ സയ്യിദിനെ ഉപേക്ഷിച്ച് മകന്‍ പോയത്. അവശനിലയില്‍ വില്ലേജ് ഓഫീസ് വരാന്തയില്‍കണ്ട സയ്യിദിന് നാട്ടുകാര്‍ ഭക്ഷണവും മറ്റും നല്‍കുകയായിരുന്നു. തിങ്കാഴ്ച രാവിലെ വില്ലേജ് ഓഫീസറും ജീവനക്കാരും എത്തിയശേഷമാണ് പാലിയേറ്റീവ് കെയര്‍ അധികൃതരെ വിവരം അറിയിച്ചത്. കന്നഡയിലാണ് ഇയാള്‍ സംസാരിക്കുന്നതെങ്കിലും മലയാളവും വശമുണ്ട്. മൂന്ന് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും ഉണ്ടെന്നാണ് ഇയാളെ അറിയുന്ന സ്ത്രീ പറഞ്ഞത്.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍