city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷഫീഖിന്റെ മൃതദേഹത്തില്‍ 18 വെട്ടുകള്‍; കണ്ണ് ചൂഴ്‌ന്നെടുത്തു; ഒരാള്‍ പിടിയില്‍

കുമ്പള: (www.kasargodvartha.com 28.03.2014)കുമ്പള പേരാലില്‍ വീടുപണിക്കായി ഇറക്കിയ മണല്‍ കൂനയില്‍ കണ്ടെത്തിയ പൊട്ടോരിയിലെ പേരാല്‍ ഹൗസില്‍ മുഹമ്മദിന്റെ മകന്‍ ഷഫീഖി (27) മൃതദേഹത്തില്‍ 18 ഓളം വെട്ടേറ്റ മുറിവുകള്‍ ഉള്ളതായി പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ സൂചന ലഭിച്ചു. ഇടത് കണ്ണ് ചൂഴ്‌ന്നെടുത്ത നിലയിലാണ്. വയറ്റത്തും ചുമലിലും, പുറത്തുമായാണ് വെട്ടേറ്റിട്ടുള്ളത്.

കൊലയ്ക്ക് പിന്നില്‍ കുടിപ്പകയാണെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. കൊലയാളി സംഘത്തിലെ നാല് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഷഫീഖിനൊപ്പം ഉണ്ടായിരുന്ന ഒരാളെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈയില്‍ ജോലി ചെയ്തിരുന്ന ഷഫീഖ് അടുത്തിടെയാണ് നാട്ടിലെത്തിയത്

ഷഫീഖിന്റെ മൃതദേഹത്തില്‍ 18 വെട്ടുകള്‍; കണ്ണ് ചൂഴ്‌ന്നെടുത്തു; ഒരാള്‍ പിടിയില്‍
ഷഫീഖ്  കുമ്പളയില്‍ നടന്ന മൂന്ന് അക്രമ കേസുകളില്‍ പ്രതിയാണ്. തട്ടിക്കൊണ്ടു പോകല്‍, വീട്ടില്‍ കയറി അതിക്രമം തുടങ്ങിയ കേസുകളാണ് ഷഫീഖിനെതിരെയുള്ളത്. മണല്‍ കടത്തുന്നത് പോലീസിന് ഒറ്റിക്കൊടുത്തതിന്റെ പേരില്‍ ഷഫീഖിന് ഭീഷണി നിലനിന്നിരുന്നതായി പറയപ്പെടുന്നു. സംഭവത്തിന് പിന്നില്‍ കുടിപ്പകയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഷഫീഖിനെ കൊന്നത് കൈകള്‍ കൂട്ടിക്കെട്ടിയ ശേഷമാണെന്നും വ്യക്തമായി. ബുധനാഴ്ച രാത്രി എട്ടുമണിയോടെ വീട്ടില്‍ നിന്നിറങ്ങിയ ഷഫീഖിനെ പിന്നീട് കാണാതാവുകയായിരുന്നു.

ഒരാള്‍ ബൈക്കില്‍ വീട്ടിലെത്തി ഹോണ്‍ അടിക്കുകയും ഇതേതുടര്‍ന്ന് ഷഫീഖ് വീട്ടില്‍ നിന്നിറങ്ങി അയാളോടൊപ്പം പോവുകയായിരുന്നുവെന്ന് വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാത്രി വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് ഷഫീഖിനെ ഫോണില്‍ വിളിച്ചപ്പോള്‍ മറ്റൊരാളാണ് ഫേണെടുത്തത്. ഷഫീഖ് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച് ഉപ്പളയിലേക്ക് പോയെന്നാണ് ഫോണെടുത്തയാള്‍ അറിയിച്ചത്. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നുവെന്നും വീട്ടുകാര്‍ മൊഴി നല്‍കി.

വെള്ളിയാഴ്ചയും ഷഫീഖിനെ കാണാത്തതിനാല്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് മണല്‍ കൂനയില്‍  മൃതദേഹം കാണപ്പെട്ട വിവരം വീട്ടുകാര്‍ അറിഞ്ഞത്. കൈകള്‍ രണ്ടും ബലമായി പിടിച്ചുകെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പാന്റ്‌സും ഷൂസും ധരിച്ചനിലയില്‍ തന്നെയുണ്ടായിരുന്നു.

ശരീരത്തിന്റെ വിവധ ഭാഗങ്ങളില്‍ ആഴത്തിലുള്ള ഏഴ് മുറിവുകളാണ് ഉള്ളത്. 11 ഓളം ചെറിയ മുറിവുകളും ഉണ്ട്. രക്തം വാര്‍ന്നുപോയതായി കാണാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേകതരം കത്തി ഉപയോഗിച്ച് കുത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. സ്ഥലത്തെത്തിയ പോലീസ് നായ മണം പിടിച്ചു നടത്തിയ തെരച്ചിലില്‍ രണ്ടുജോഡി ചെരിപ്പുകള്‍ കണ്ടെത്തി.
ഷഫീഖിന്റെ മൃതദേഹത്തില്‍ 18 വെട്ടുകള്‍; കണ്ണ് ചൂഴ്‌ന്നെടുത്തു; ഒരാള്‍ പിടിയില്‍
ഇവയില്‍ മണം പിടിച്ചശേഷം നായ സമീപത്തെ പറമ്പിലൂടെ കുറച്ചുദൂരം ഓടി. മൃതദേഹം കാണപ്പെട്ട സ്ഥലത്ത് മദ്യപിക്കാന്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്ന വെള്ളത്തിന്റെ കുപ്പിയില്‍ വിരലടയാള വിദഗ്ദര്‍ പരിശോധന നടത്തി. കൊലയാളികളുടേതെന്നും സംശയിക്കുന്ന ഏതാനും വിരലടയാളം കുപ്പിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണ്.

അതേസമയം കൊലപാതകത്തിന്റെ സൂത്രധാരന്‍ മുംബൈയിലേക്ക് കടന്നതായാണ് സൂചന. ഗള്‍ഫിലേക്ക് കടക്കാനാണ് പ്രതിയുടെ ലക്ഷ്യമെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പോലീസ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

സംഭവദിവസം ഷഫീഖും സുഹൃത്തുക്കളും മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. ഷഫീഖിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. നേരത്തെ ഗള്‍ഫിലായിരുന്ന ഷഫീഖ് രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. അതേസമയം കൊലയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല. പ്രതികള്‍ ഉടന്‍തന്നെ വലയിലാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചന നല്‍കുന്നത്.

കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ കുമ്പള സി.ഐ സുരേഷ് ബാബുവാണ് അന്വേഷണം നടത്തുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 
വീട് നിര്‍മാണത്തിനിറക്കിയ മണല്‍ കൂനയില്‍ യുവാവിന്റെ മൃതദേഹം ഒളിപ്പിച്ച നിലയില്‍
Keywords : Kasaragod, Kumbala, Death, Murder, Case, Investigation, Police, Custody, Kerala, Shafeeque. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia