സീരിയല്‍ നടിക്കൊപ്പം നഗ്നചിത്രമെടുത്ത കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
Mar 27, 2014, 18:46 IST
കാസര്‍കോട്: (www.kasargodvartha.com 27.03.2014)ഗള്‍ഫുകാരനായ യുവാവിനെ സീരിയല്‍ നടിക്കൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ ബുധനാഴ്ച പിടിയിലായ ചെമ്മനാട്ടെ അബ്ദുല്‍ ഷാഹിലി (27)നെ കോടതി റിമാണ്ട് ചെയ്തു.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. 10 അംഗസംഘത്തിലെ ആറ് പേര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ ആലംപാടിയിലെ എ. സമീര്‍ (31), നെല്‍ക്കള കാപ്പിവളപ്പ് റോഡിലെ റിയാസ് എന്ന ഇല്യാസ് (34), വിദ്യാനഗര്‍ ചാലയിലെ മിസ്ബാഹ് (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
ഗള്‍ഫുകാരനായ ചേരൂര്‍ പാണലത്തെ നസീബിനെയാണ് സംഘം സീരിയല്‍ നടിക്കൊപ്പം നഗ്നനാക്കി നിര്‍ത്തി ബ്ലാക്ക് മെയിലിംഗിലൂടെ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. കേസിലെ മുഖ്യ സൂത്രധാരിയായ സീരിയല്‍ നടിയും കൂട്ടാളികളും മംഗലാപുരത്തേക്ക് കടന്നതായാണ് വിവരം. സംഘത്തിലെ സൂത്രധാരകന്‍ ദേളിയിലെ സമീറാണെന്ന് പോലീസ് വെളിപ്പെടുത്തി.
23ന് രാത്രി നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് പാണലത്തെ ഗള്‍ഫുകാരനെ സംഘം സീരിയല്‍ നടിക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. ഗള്‍ഫുകാരന്റെ സുഹൃത്ത് സമയോചിതമായി ഇടപെട്ട് പോലീസില്‍ വിവരം നല്‍കിയതാണ് പ്രതികള്‍കുടുങ്ങാനിടയായത്.
Also Read: ടിപി കേസ്; പാര്‍ട്ടി അന്വേഷണം നടത്തിയത് ആരെന്ന് പറയില്ല: എസ്.ആര്‍.പി
Keywords: One more arrested in black mail case, kasaragod, Kerala, arrest, case, Actor, complaint, Hotel, Photo, Remand, Abdul Shahil
Advertisement:
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. 10 അംഗസംഘത്തിലെ ആറ് പേര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ ആലംപാടിയിലെ എ. സമീര്‍ (31), നെല്‍ക്കള കാപ്പിവളപ്പ് റോഡിലെ റിയാസ് എന്ന ഇല്യാസ് (34), വിദ്യാനഗര്‍ ചാലയിലെ മിസ്ബാഹ് (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
അബ്ദുല്‍ ഷാഹിൽ |
23ന് രാത്രി നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് പാണലത്തെ ഗള്‍ഫുകാരനെ സംഘം സീരിയല്‍ നടിക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. ഗള്‍ഫുകാരന്റെ സുഹൃത്ത് സമയോചിതമായി ഇടപെട്ട് പോലീസില്‍ വിവരം നല്‍കിയതാണ് പ്രതികള്‍കുടുങ്ങാനിടയായത്.
Keywords: One more arrested in black mail case, kasaragod, Kerala, arrest, case, Actor, complaint, Hotel, Photo, Remand, Abdul Shahil
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍