ഓര്‍മ നഷ്ടപ്പെട്ട എം.വി. ആറിനേയും ആരോഗ്യം നഷ്ടപ്പെട്ട ഗൗരിയമ്മയേയും ഒപ്പം കൂട്ടിയത് സിപിഎമ്മിന്റെ ഗതികേട്: ഹസന്‍
Mar 27, 2014, 13:46 IST
കാസര്‍കോട്: ഓര്‍മ നഷ്ടപ്പെട്ട എം.വി. ആറിനേയും ആരോഗ്യം നഷ്ടപ്പെട്ട ഗൗരിയമ്മയേയും ഒപ്പം കൂട്ടിയത് സിപിഎമ്മിന്റെ ഗതികേടാണെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍. കാസര്‍കോട് പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം പടിയടച്ച് പിണ്ഡം വെച്ചവരാണ് ഇരുനേതാക്കളും. ഇവരെ ഇരുകയ്യും നീട്ടി സ്വീകരിച്ചത് സിപിഎമ്മിന്റെ ഗതികേട് ഒന്നുകൊണ്ടു മാത്രമാണെന്ന് ഹസന്‍ പരിഹസിച്ചു.
സിപിഎം എല്ലാ കാലത്തും പറയുന്നത് കൂത്തുപറമ്പ് രക്ത സാക്ഷികളെ സൃഷ്ടിക്കുന്നതിന് കാരണക്കാരന്‍ എംവി രാഘവനാണെന്നാണ്. അദ്ദേഹത്തെ കൂടെ കൂട്ടാന്‍ തയ്യാറായതിന് സിപിഎമ്മിന്റെ അണികളോട് എന്തു മറുപടിയാണ് നേതൃത്വത്തിന് പറയാന്‍ കഴിയുക എന്നും ഹസന്‍ ചോദിച്ചു.
ഭരണത്തില്‍ പങ്കാളികളല്ലാതിരുന്നിട്ടും ഭരണത്തിന്റെ എല്ലാ ഗുണഗണങ്ങളും ഘടകകക്ഷികളായ ജെഎസ്എസിനും സിഎംപിക്കും നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം എല്ലാ രീതിയിലും ചര്‍ച്ച നടത്തി ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഗൗരിയമ്മയും സിഎംപിയിലെ ഒരു വിഭാഗവും സ്വന്തം ഇഷ്ടപ്രകാരമാണ് യുഡിഎഫ് വിട്ടു പുറത്തു പോയതെന്നും ഹസന്‍ പറഞ്ഞു.
സിപിഎമ്മില്‍ നിന്നും ഉണ്ടായ അനീതി കൊണ്ടാണ് ആര്‍എസ്പി ഇടതുമുന്നണി വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്നതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഹസന്‍ പറഞ്ഞു.
വിജയ സാധ്യത ഇല്ലാത്തതിനാലാണ് സിപിഎം സ്വതന്ത്രരെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിയിരിക്കുന്നത്. കാലു മാറ്റക്കാരേയും ഭാഗ്യാന്വേഷികളെയുമാണ് അവര്‍ക്ക് സ്ഥാനാര്‍ത്ഥികളായി കിട്ടിയത്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ആരാച്ചാരാണ് സിപിഎമ്മും ബിജെപിയുമെന്ന് ഹസന്‍ കുറ്റപ്പെടുത്തി.
ടിപി കേസില്‍ സിപിഎം എല്ലാ കുറ്റവും കെ.സി. രാമചന്ദ്രന്റെ മേല്‍ കെട്ടിവെച്ച് പ്രതികള്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും കേസ് നടത്തുകയും ചെയ്യുകയായിരുന്നു.
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകക്കേസില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ പോലും ചോദ്യം ചെയ്തത് ആരെയും കോണ്‍ഗ്രസ് സംരക്ഷിക്കുന്നില്ലെന്നതിന് തെളിവാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. പിണറായി ആവശ്യപ്പെട്ടതു പ്രകാരമാണ് എഡിജിപി ബി. സന്ധ്യയെ കേസിന്റെ അന്വേഷണം ഏല്‍പിച്ചതെന്നും ഹസന്‍ പറഞ്ഞു.
പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കുമ്പോള്‍ സൂക്ഷ്മതയും പരിശോധനയും വേണമെന്നതു കൊണ്ടാണ് ചെന്നിത്തല മന്ത്രിയായപ്പോള്‍ ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പേഴ്‌സണല്‍ സ്റ്റാഫുമാരെ നിയമിച്ചതെന്നും ഹസന്‍ വിശദീകരിച്ചു.
വികസനവും സമാധാവനും എന്നതാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. ഗുജറാത്ത് കലാപത്തിന് ഉത്തരവാദിയായ മോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കും. അക്രമ രാഷ്ട്രീയം മുഖ്യ അജണ്ടയാക്കിയ സിപിഎമ്മിനേയും ജനങ്ങള്‍ പരാജയപ്പെടുത്തും.
തെരഞ്ഞെടുപ്പില്‍ ആത്മ വിശ്വാസം കുറഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കാനാണ് സിപിഎം സെക്രട്ടറി പ്രകാശ് കാരാട്ട് മൂന്നാം മുന്നണിയെ കുറിച്ച് പറയുന്നത്. ബംഗാളിലും കേരളത്തിലും സിപിഎം തകര്‍ന്നടിയും. ചിദംബരം തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനു വേണ്ടിയാണ്.
എ.കെ. ആന്റണിയേയും വയലാര്‍ രവിയേയും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരുന്നത് അവര്‍ ഇപ്പോള്‍ രാജ്യസഭാംഗങ്ങളായതു കൊണ്ടാണ്. അവര്‍ക്ക് വീണ്ടും രാജ്യസഭാംഗങ്ങളാകുന്നതില്‍ തടസമില്ല.
തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭാ പുന: സംഘടന ഉണ്ടാകുമോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. പുന:സംഘടന ആവശ്യമുണ്ടെങ്കില്‍ അക്കാര്യം തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും.
ഇപ്പോള്‍ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമ്പോള്‍
കേരളത്തില്‍ മന്ത്രിസഭയുണ്ടാക്കുന്ന കാര്യമല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും ഹസന്‍ പറഞ്ഞു. കെ പി സി സി സെക്രട്ടറി കെ നീലകണ്ഠനും ഹസനോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
City Gold | Glow of Purity
വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
മംഗലാപുരത്ത് ഫ്‌ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍

Also Read:
മദനിയുടെ ജാമ്യം; പി.ഡി.പി പ്രവര്‍ത്തകര്‍ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി
Keywords: Kasaragod, M.M. Hassan, Press meet, Press Club, CPM, UDF, Oommen Chandy, Congress, Gouri Amma, Kerala.