city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KSRTC ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ജനക്കൂട്ടം ഡിപ്പോ തകര്‍ത്തു, നഗരത്തില്‍ സംഘര്‍ഷം

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കറന്തക്കാട്ട് ബി.എം.എസ് ഓഫീസിന് മുന്നിലാണ് അപകടമുണ്ടായത്.

സംഭവത്തില്‍ പ്രകോപിതരായ ഒരുസംഘം ആളുകള്‍ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടിച്ച് തകര്‍ത്തു. നെല്ലിക്കുന്ന് കടപ്പുറത്തെ ചന്ദ്രന്റെ മകന്‍ രജനീഷ് (24) ആണ് മരിച്ചത്. സുഹൃത്തും നെല്ലിക്കുന്നിലെ സുരേഷിന്റെ മകനുമായ സുജിത്തി (24)നാണ് പരിക്കേറ്റത്. കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെഎല്‍ 15 9994 നമ്പര്‍ ബസാണ് ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിച്ചത്.

KSRTC ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ജനക്കൂട്ടം ഡിപ്പോ തകര്‍ത്തു, നഗരത്തില്‍ സംഘര്‍ഷം

KSRTC ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ജനക്കൂട്ടം ഡിപ്പോ തകര്‍ത്തു, നഗരത്തില്‍ സംഘര്‍ഷംരജനീഷ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുജിത്തിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട മരണത്തില്‍ പ്രകോപിതരായ ഒരു സംഘം ആളുകള്‍ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെത്തി ബസുകളും, ഓഫീസും അടിച്ച് തകര്‍ക്കുകയായിരുന്നു. അഞ്ച് ബസുകളുടെ ഗ്ലാസുകള്‍ തകര്‍ത്തു. ഓഫീസിലെ ഇരിപ്പിടങ്ങളും ജനല്‍ ഗ്ലാസുകളും നശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് അക്രമികളെ പിരിച്ചുവിടാന്‍ ലാത്തി വീശി. അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.

ആര്‍.എ.കെ 580, കെ.എ 19 എഫ് 3272, കെ.എ 19 എഫ് 3212, കെ.എല്‍ 15 8583, കെ.എല്‍ 15 7780 നമ്പര്‍ ബസുകളുടെ ഗ്ലാസുകളാണ് തകര്‍ത്തത്. ഇതില്‍ പ്രതിഷേധിച്ച് ഡിപ്പോയില്‍ നിന്നുള്ള ബസ് സര്‍വീസ് തല്‍ക്കാലം നിര്‍ത്തിവെച്ചു. അക്രമികളെ ഉടന്‍ പിടികൂടി നടപടിയെടുത്തില്ലെങ്കില്‍ ഡിപ്പോയില്‍ നിന്നുള്ള ഒരു ബസും നിരത്തിലിറക്കില്ലെന്ന് ബസ് ജീവനക്കാര്‍ വ്യക്തമാക്കി.

അതേസമയം പോലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നെല്ലിക്കുന്ന് കടപ്പുറത്ത് നിന്നുള്ള നൂറ് കണക്കിന് ജനങ്ങള്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ച് കൂടിയിരിക്കുകയാണ്. ഡിപ്പോ പരിസരത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. ബാങ്ക് റോഡ് വഴി പോകേണ്ട സ്വകാര്യ ബസുകള്‍ എയര്‍ലൈന്‍സ് ജംഗ്ഷന്‍ വഴി റൂട്ട് മാറ്റിയിരിക്കുകയാണ്. സ്ഥലത്ത് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

KSRTC ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ജനക്കൂട്ടം ഡിപ്പോ തകര്‍ത്തു, നഗരത്തില്‍ സംഘര്‍ഷം

കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് വഴിവെച്ചതെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ഡിപ്പോയില്‍ പരാക്രമം കാട്ടിയത്. മരിച്ച രജനീഷിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആശുപത്രി പരിസരത്തും നിരവധി ആളുകള്‍ തടിച്ചുകൂടിയിരിക്കുകയാണ്. ഗള്‍ഫിലായിരുന്ന രജനീഷ് മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. പരിക്കേറ്റ സുജിത്ത് കൂലിപ്പണിക്കാരനാണ്.

KSRTC ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ജനക്കൂട്ടം ഡിപ്പോ തകര്‍ത്തു, നഗരത്തില്‍ സംഘര്‍ഷം

KSRTC ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ജനക്കൂട്ടം ഡിപ്പോ തകര്‍ത്തു, നഗരത്തില്‍ സംഘര്‍ഷം
രജനീഷ് 
തകര്‍ത്ത ബസുകളില്‍ മൂന്നെണ്ണം കര്‍ണാടകയുടേതാണ്. കോട്ടയത്തേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസും തകര്‍ത്തതില്‍ ഉള്‍പെടും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  kasaragod, Kerala, Accident, Bike, Nellikunnu, KSRTC, hospital, Man dies in KSRTC bus accident, Rajaneesh, Sujith



Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia