city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാപാരിയെ അക്രമിച്ച് കൊള്ളയടിച്ച കേസ്; മടിക്കേരി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 31.03.2014) പലചരക്കു വ്യാപാരിയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ മടിക്കേരി സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. മടിക്കേരി കുണ്ടങ്ങ കഞ്ചിലത്തെ കെ.എ. അബ്ദുല്‍ ശമീര്‍(24) ആണ് അറസ്റ്റിലായത്. പൊയ്‌നാച്ചിയിലെ പലചരക്കു വ്യാപാരി കമ്മട്ട രാഘവന്‍ നായരെ(48)യാണ് കഴിഞ്ഞ ദിവസം കൊള്ളയടിച്ചത്. 31,000 രൂപയും മൊബൈല്‍ ഫോണും രേഖകളും അടങ്ങിയ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു.

വ്യാപാരിയെ അക്രമിച്ച് കൊള്ളയടിച്ച കേസ്; മടിക്കേരി സ്വദേശി അറസ്റ്റില്‍
പിറ്റേന്ന് രാവിലെ ബെണ്ടിച്ചാലിലെ ഒരു കിണറ്റില്‍ വീണു കിടന്ന നിലയിലാണ് ശമീറിനെ കണ്ടെത്തിയത് ബാഗ് തട്ടിപ്പറിച്ച് ഓടുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളിക്കു വേണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Arrest, Theft, Robbery, Kasaragod, Attack, Well, Malayalam News.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia