city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസ് സ്റ്റാന്‍ഡില്‍ മദ്യപാനികളുടെ പൊരിഞ്ഞ തല്ല്

കാസര്‍കോട്: (www.kasargodvartha.com 30.03.2014) പുതിയ ബസ് സ്റ്റാന്‍ഡില്‍ മദ്യപാനികള്‍ തമ്മിലുണ്ടായ പൊരിഞ്ഞ തല്ല് യാത്രക്കാരെ ഭീതിയിലാക്കി. ഞായറാഴ്ച വൈകിട്ടാണ് സംഭവം. മദ്യപാനികളായ രണ്ടുപേര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും പിന്നീട് പൊരിഞ്ഞ തല്ലിലേക്ക് അത് വഴിമാറുകയുമായിരുന്നു.

ഏറെ നേരം നടന്ന ഉന്തും തള്ളും ഇവിടെ ബസ് കാത്തുനിന്ന സ്ത്രീകള്‍ അടമുള്ള യാത്രക്കാര്‍ക്ക് ശല്യമായി. മദ്യപാനികളുടെ അസഭ്യവര്‍ഷം വ്യാപാരികള്‍ അടക്കമുള്ളവര്‍ക്ക് അലോസരം സൃഷ്ടിച്ചു. ഒടുവില്‍ എയ്ഡ് പോസ്റ്റിലെ പോലീസുകാര്‍ എത്തിയാണ് ഇരുവരെയും പിടിച്ചു മാറ്റിയത്.

ബസ് സ്റ്റാന്‍ഡ് പരിസരത്ത് മദ്യപാനികള്‍ തമ്മില്‍ വഴക്കിടുന്നതും അടികൂടുന്നതും നിത്യ സംഭവമാണ്. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ കോണിപ്പടികളിലും ടെറസിലും ഇരുന്ന് മദ്യപിക്കുകയും അവിടെത്തന്നെ കിടന്നുറങ്ങുകയും ചെയ്യുന്ന മദ്യപാനികള്‍ ബസ് സ്റ്റാന്‍ഡിലെ പലഭാഗത്തും മദ്യക്കുപ്പികള്‍ കൊണ്ടിട്ടിട്ടുണ്ട്.

മലമൂത്ര വിസര്‍ജനവും ബസ് സ്റ്റാന്‍ഡില്‍ തന്നെയാണ് ഇവര്‍ നടത്തുന്നത്. പരിസരം വൃത്തികേടാക്കുകയും അലങ്കോലപ്പെടുത്തുകയും ചെയ്യുന്ന ഇവര്‍ യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും തലവേദനയാണ്. മദ്യപാനികള്‍ക്ക് പുറമെ പുകയില ഉല്‍പന്നങ്ങളുടെയും കഞ്ചാവ് - മയക്കുമരുന്ന് വിതരണക്കാരുടെയും മഡ്ക്ക, ചീട്ടുകളി സംഘങ്ങളുടെയും കേന്ദ്രമായും ബസ് സ്റ്റാന്‍ഡും പരിസരവും മാറുന്നു. രാത്രി കാലങ്ങളില്‍ ബസ് സ്റ്റാന്‍ഡ് പരിസരം അനാശ്യാസക്കാരുടെ താവളമായും മാറുകയാണ്.

പോലീസ് കാവലും പട്രോളിംഗും നടക്കുമ്പോള്‍ തന്നെയാണ് മദ്യപാനികളും അതുപോലുള്ള സാമൂഹ്യ വിരുദ്ധരും ഇവിടെ അഴിഞ്ഞാടുന്നത്.

ബസ് സ്റ്റാന്‍ഡില്‍ മദ്യപാനികളുടെ പൊരിഞ്ഞ തല്ല്

ബസ് സ്റ്റാന്‍ഡില്‍ മദ്യപാനികളുടെ പൊരിഞ്ഞ തല്ല്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Clash, Attack, Kerala, Police, Liquor, Ganja, Bus Stand, Passengers, Liquor drinkers clash in bus stand

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia