വിദ്യാര്‍ത്ഥികളെ കഞ്ചാവിനടിമകളാക്കുന്ന സംഘത്തെക്കുറിച്ച് പോലീസിന് രഹസ്യ വിവരം
Mar 31, 2014, 19:54 IST
കാസര്‍കോട്: (kasargodvartha.com 31.03.2014) വിദ്യാര്‍ത്ഥികളെ കഞ്ചാവിനടിമകളാക്കുന്ന സംഘത്തെ കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചു. കാസര്‍കോട്ടും ഉപ്പളയിലുമാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് ഉപയോഗിച്ച് വരുന്നതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്ത് വന്നിട്ടുണ്ട്.
പെന്‍ രൂപത്തിലുള്ള ഉപകരണത്തില്‍ കഞ്ചാവ് നിറയ്ക്കുകയും അതില്‍ 'ആപ്പിള്‍ സല്‍സ' എന്ന സോസ് ഒഴിച്ച് പുകയുണ്ടാക്കി വലിക്കുകയുമാണ് ചെയ്യുന്നത്. ഇതുകൂടാതെ ഹുക്കയില്‍ കഞ്ചാവും സോസും നിറച്ചും ലഹരി ആസ്വദിക്കുന്നുണ്ട്. പോലീസ് കഞ്ചാവ് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരിക്കുമ്പോള്‍ പോലും കുട്ടികള്‍ക്ക് കഞ്ചാവ് കൃത്യമായ എത്തിക്കുന്നവര്‍ ഇപ്പോഴും സജീവമാണ്. അലുമിയം കോയിലിന് ചുറ്റുമാണ് കഞ്ചാവ് നിറയ്ക്കുന്നത്.
സോസുമാത്രമാണ് കുട്ടികളെകൊണ്ട് ആദ്യം വലിപ്പിക്കുന്നത്. പിന്നീട് കഞ്ചാവ് പതുക്കെ നല്‍കുകയാണ് ചെയ്യുന്നത്. കഞ്ചാവ് വലിക്കുന്ന കോയില്‍ നിക്കറിന്റെ വള്ളിയിലും സോക്ക്‌സ്, ഷൂ, ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവയ്ക്കടിയിലുമാണ് രഹസ്യമായി സൂക്ഷിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവും ഇതിന് വേണ്ടുന്ന ഉപകരണങ്ങളും എപ്പോഴും കയ്യില്‍ കരുതുന്ന നിരവധി കുട്ടികളുണ്ടെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്.
സ്‌മോക്കിംഗ് കില്‍സ് എന്ന പേരിലുള്ള ആപ്പിള്‍ സല്‍സ കഞ്ചാവില്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേക തരം സുഗന്ധം ലഭിക്കുന്നതിനാല്‍ കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ച കാര്യം പോലും രക്ഷിതാക്കള്‍ക്കും വീട്ടുകാര്‍ക്കും അറിയാന്‍ കഴിയുന്നില്ല. കഞ്ചാവ് കൂടാതെ വിവിധ തരത്തിലുള്ള വീര്യം കൂടിയ മയക്കുമരുന്നുകളും കുട്ടികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംഘവും സജീവമാണ്. സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
കാസര്‍കോട്ടേയും ഉപ്പളയിലേയും റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളില്‍ ഇവര്‍ക്ക് രഹസ്യ സങ്കേതങ്ങളുണ്ട്. പോലീസിന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് എത്തിയെങ്കിലും മുന്‍കൂട്ടി വിവരം മണത്തറിഞ്ഞതിനാല്‍ സംഘത്തില്‍പെട്ടവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് കഞ്ചാവ് വലിക്കാനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
രക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. കഞ്ചാവ് വില്‍പ്പനക്കാരായ നിരവധി പേര്‍ ഇതിനകം പോലീസിന്റെ പിടിയിലായി ജയിലിലാണ്. താഴെക്കടയിലുള്ള കണ്ണികളെ മാത്രമാണ് പ്രധാനമായും പിടികൂടാന്‍ കഴിഞ്ഞത്. എന്നാല്‍ കഞ്ചാവ്-മയക്കുമരുന്ന് ഇടപാടിന് പിന്നില്‍ വന്‍ മാഫിയതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉന്നതതലത്തിലുള്ള സ്വാധീനം ഇവര്‍ക്ക് കിട്ടുന്നുണ്ടെന്നുമാണ് പോലീസ് പറയുന്നത്. ഇപ്പോഴും കാസര്‍കോട്ടേക്കുള്ള കഞ്ചാവിന്റെ ഒഴുക്ക് നിലച്ചിട്ടില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Case, Ganja, Ganja seized, Investigation, Kasaragod, Police, Students,
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍