city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് മാന്യതയില്ലാതെ: ഇപി ജയരാജന്‍

ഉദുമ: (kasargodvartha.com 30.03.2014) ക്രിമിനലുകളുടെയും മാഫിയകളുടെയും കൊലപാതകികളുടെയും സംരക്ഷണ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ എന്തു മാന്യതയിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കരുണാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പനയാല്‍ പെരിയാട്ടടുക്കം, കുറ്റിക്കോല്‍, പടുപ്പ് എന്നിവിടങ്ങളില്‍ നടന്ന എല്‍ഡിഎഫ് ലോക്കല്‍റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഗണ്‍മാന്‍ സലീംരാജിനെ രക്ഷിക്കാന്‍ തുടക്കംമുതല്‍ മുഖ്യമന്ത്രി ശ്രമിച്ചു. ഓഫീസുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകളുണ്ടായിട്ടും ഒരു കേസുപോലുമെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. അധികാരമുപയോഗിച്ച് പണം നേടുക, ആ പണം ഉപയോഗിച്ച് അധികാരം നിലനിര്‍ത്തുക എന്ന പ്രവണത സ്വന്തമാക്കിയ കോണ്‍ഗ്രസിന്റെ അവസാന തെരഞ്ഞെടുപ്പാണിത്.

വന്‍കിട കോര്‍പറേറ്റുകള്‍ക്കായി നിത്യോപയോഗ സാധനങ്ങളുടെയും ഡീസല്‍- പെട്രോള്‍, പാചകവാതകം എന്നിവയുടെയും വിലകൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്. ജനങ്ങളെ ദ്രോഹിച്ച് ലഭിക്കുന്ന പണമാണ് തെരഞ്ഞെടുപ്പ് ചെലവിന് ഉപയോഗിക്കുന്നത്. കേരളത്തിലെ എല്ലാ മണ്ഡലത്തിലും കോടികളാണ് ഒഴുകിയെത്തിയത്.

അഴിമതിയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും അതിരൂക്ഷമാക്കിയ യുപിഎ സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളെ മറന്നുകൊണ്ട് വന്‍കിടക്കാര്‍ക്ക് വേണ്ടിയാണ് ഇത്രയുംകാലം ഭരിച്ചത്. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം തകരും. കേരളത്തില്‍ യുഡിഎഫും ഇല്ലാതാകും. കേന്ദ്രത്തിലെ ഭരണസ്വാധീനം ഉപയോഗിച്ച് സിബിഐയെ കാണിച്ചാണ് കേരളത്തിലെ ഘടകകക്ഷികളെ ഒതുക്കിനിര്‍ത്തുന്നത്. കേന്ദ്രത്തിലെ ഭരണം ഇല്ലാതാകുന്നതോടെ കേരളത്തിലെ ഘടകകക്ഷികള്‍ യുഡിഎഫില്‍നിന്ന് വിട്ടുപോകും- ജയരാജന്‍ പറഞ്ഞു.

പെരിയാട്ടടുക്കത്ത് എം മാധവന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് മാന്യതയില്ലാതെ: ഇപി ജയരാജന്‍

യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് മാന്യതയില്ലാതെ: ഇപി ജയരാജന്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, LDF, Election-2014, UDF, Office, court, P.Karunakaran-MP, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia