city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അന്ധര്‍ക്കും ബധിരര്‍ക്കുമെതിരെയുളള വിവേചനം അവസാനിപ്പിക്കാന്‍ പദ്ധതി

കാസര്‍കോട്: അന്ധര്‍ക്കും ബധിരര്‍ക്കും മാനസിക രോഗികള്‍ക്കുമെതിരെയുളള വിവേചനം അവസാനിപ്പിക്കുന്നതിന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നവീന പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു. അന്ധര്‍ക്കും കാഴ്ച വൈകല്യമുളളവര്‍ക്കുമുളള ഡയ്‌സി ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഓഡിയോ ലൈബ്രറി, മൊബിലിറ്റി ട്രെയിനിംഗ്, മൂകര്‍ക്കും ബധിരര്‍ക്കുമായി ആംഗ്യഭാഷാ പരിശീലനം, മാനസികരോഗികള്‍ക്ക് പുനരധിവാസ പരിപാടി എന്നിവ എന്‍ പി ആര്‍ പി ഡി മുഖേന നടപ്പാക്കും.

ഈ പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കാന്‍  ജില്ലാപഞ്ചായത്ത്, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ പ്രതിനിധികള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉപസമിതികള്‍ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവിയുടെ അധ്യക്ഷതയില്‍ പ്രസിഡണ്ട് ചേമ്പറില്‍ ചേര്‍ന്ന എന്‍ പി ആര്‍ പി ഡി ജില്ലാ നിര്‍വ്വഹണ സമിതി യോഗം വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി.

അന്ധര്‍ക്കും ബധിരര്‍ക്കുമെതിരെയുളള വിവേചനം അവസാനിപ്പിക്കാന്‍ പദ്ധതികാഴ്ചയില്ലാത്തവര്‍ക്കായി ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് 5000 മണിക്കൂര്‍ ദൈര്‍ഘ്യമുളള ഓഡിയോ സംവിധാനം തയ്യാറാക്കും. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ  പുസ്തകങ്ങള്‍ വായിച്ച് മികച്ച ഗുണനിലവാരത്തോടെ റെക്കോര്‍ഡ്  ചെയ്താണ ്  ലൈബ്രറി തയ്യാറാക്കുക.  ഇതിന് മുന്നോടിയായി വായനക്കാര്‍ക്ക് പരിശീലനം നല്‍കും.  വായനയുടെ മേഖലയില്‍ അന്ധരോടുളള വിവേചനം അവസാനിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  പുസ്തക വായനയ്ക്കും പഠനത്തിനും ഈ സൗകര്യം പ്രയോജനപ്പെടും.

കാഴ്ചയില്ലാത്തവര്‍ക്ക് നടക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൊബിലിറ്റി ട്രെയിനിംഗ് നല്‍കാനും പദ്ധതിയുണ്ട്. കാഴ്ച ശേഷി കുറഞ്ഞവരില്‍  കണ്ണിന്റെ വൈരൂപ്യം മാറ്റുന്നതിനുളള പദ്ധതിയും പരിഗണനയിലുണ്ട്. കാഴ്ച കുറഞ്ഞവര്‍ക്കായി കണ്ണട ലഭ്യമാക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസുമായി സഹകരിച്ച്  പദ്ധതിക്ക് രൂപം നല്‍കും.  അന്ധരുടെ സംഘടനയുമായി സഹകരിച്ചാണ് ഈ പദ്ധതികള്‍ നടപ്പാക്കുക.

മൂകരും ബധിരരുമായ സഹജീവികളുമായി സംവദിക്കുന്നതിന് ആംഗ്യഭാഷാ പരിശീലിപ്പിക്കുന്നതിനുളള പദ്ധതിയും ആരംഭിക്കും.  ഇതിനായി ഉപസമിതി രൂപീകരിച്ചു. സംസ്ഥാനത്ത് ആംഗ്യഭാഷാ പരിശീലനം നല്‍കുന്നതില്‍ വിദഗ്ധര്‍ വിരളമാണ്.  ആംഗ്യഭാഷാ പരിശീലനം നേടിയവര്‍ക്ക് തൊഴില്‍ സാധ്യതകളുമുണ്ട്. ഈ മേഖലയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.

മാനസിക രോഗികളുടെ പുനരധിവാസത്തിനുളള  വൊക്കേഷണല്‍ ആന്റ് റിക്രിയേഷണല്‍ ട്രെയിനിംഗ് സെന്റര്‍ പദ്ധതിക്കും  രൂപം നല്‍കും. കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട്  ജനറല്‍ ആശുപത്രിയിലും ആരംഭിക്കുന്ന ഓഡിയോളജി യൂണിറ്റുകള്‍ ഫെബ്രുവരി 21 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. എന്‍ പി ആര്‍ പി ഡി വഴി നല്‍കുന്ന ഇരുചക്ര വാഹനങ്ങള്‍, തയ്യില്‍മെഷീന്‍, വാട്ടര്‍ ബെഡ്  ജനനശ്രവണ വൈകല്യ നിര്‍ണയ ഉപകരണം എന്നിവയുടെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടക്കും.

പുതുതായി  24 യൂണിറ്റുകള്‍ക്ക് രണ്ട് വീതം തയ്യില്‍മെഷീനുകള്‍ നല്‍കാനും വ്യക്തിഗത വിഭാഗത്തില്‍ 41 മെഷീനുകള്‍ അനുവദിക്കാനും തീരുമാനിച്ചു. ബഡ്‌സ് സ്‌ക്കൂളുകളില്‍ മാനസിക വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന പദ്ധതികള്‍ ആരംഭിക്കുന്നതിനു എന്‍ പി ആര്‍ പി ഡി തീരുമാനിച്ചു. ജില്ലയിലെ നവജാതശിശുക്കള്‍ക്ക് കേള്‍വി പരിശോധിച്ച് കേള്‍വി വൈകല്യം തിരിച്ചറിയുന്നതിന് ജനനശ്രവണ വൈകല്യ നിര്‍ണയോപകരണം പനത്തടി, ബദിയഡുക്ക പി എച്ച് സികളിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും നീലേശ്വരം താലൂക്ക് ആശുപത്രിയിലും ആരംഭിക്കാന്‍  തീരുമാനിച്ചു. എന്‍ പി ആര്‍ പി ഡി ജില്ലാ കോര്‍ഡിനേറ്റര്‍ എസ് നസീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ സുജാത, മമതദിവാകര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി കെ സോമന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി വി കൃഷ്ണകുമാര്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ.ഇ മോഹനന്‍, മുഹമ്മദ് മുബാറക് ഹാജി,  സത്യശീലന്‍, ബി ജയകുമാര്‍, പി വി നാരായണന്‍, ഓഡിയോളജിസ്റ്റ് സിമി എം സ്ലീബ,  പി രാജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Development project, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia