ഭാര്യയെ വെട്ടിക്കൊന്നകേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം
Feb 12, 2014, 12:35 IST
കാസര്‍കോട്: ഭാര്യയെ വെട്ടിക്കൊന്നകേസില്‍ ഭര്‍ത്താവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട പുല്ലൂര്‍ കൊടവലം പടാങ്കോട്ടെ മുങ്ങത്ത് കൃഷ്ണന്‍ എന്ന പക്രു കൃഷ്ണനെ(45)യാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് സി. ബാലന്‍ ജീവപരന്ത്യം തടവിന് ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ 25,000 രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധികം തടവ് ശിക്ഷ അനുഭവിക്കണം.
ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയിച്ചാണ് കൃഷ്ണന്‍ കൊലനടത്തിയതെന്ന് കോടതി കണ്ടെത്തി. ദൃക്‌സാക്ഷികളില്ലാതിരുന്ന ഈകേസില്‍ പോലീസ് കണ്ടെത്തിയ ശാസ്ത്രീയമായ തെളിവുകളും സാഹചര്യതെളിവുകളുമാണ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയത്. ഹൊസ്ദുര്‍ഗ് സി.ഐ.ആയിരുന്ന കെ.വി. വേണുഗോപാല്‍ സമര്‍ത്ഥമായി നടത്തി കണ്ടെത്തിയ തെളിവുകളാണ് കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് സഹായകമായത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സുധീര്‍ മാലക്കല്‍ ഹാജരായി.
2012 മാര്‍ച്ച് ഏഴിനാണ് കൃഷ്ണന്‍ ഭാര്യ മടിക്കൈ കാരാക്കോട്ട് സ്വദേശിനി ഇന്ദിരയെ(37) പുല്ലൂര്‍ കൊടവലം പടാങ്കോട്ടെ വീടിനുസമീപത്തെ വിജനമായ കശുമാവിന്‍ തോട്ടത്തില്‍ വെച്ച് മൃഗീയമായി വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവറായിരുന്നു പ്രതി കൃഷ്ണന്‍. വിറക് ശേഖരിക്കാനെന്നുപറഞ്ഞ് വിളിച്ചുകൊണ്ടുപോയ ശേഷം ഇന്ദിരയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അമ്പലത്തറ കോട്ടപ്പാറയിലെ വെള്ളുട ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല കഴിഞ്ഞ് മടങ്ങിയെത്തിയ ഇന്ദിരയെ പ്രതി കൃഷ്ണന്‍ വിറക് ശേഖരിക്കാനെന്നുപറഞ്ഞ് തന്ത്രപൂര്‍വമാണ് വീട്ടില്‍ നിന്നും കൂട്ടികൊണ്ടുപോയത്. ഇന്ദിര സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. കൊല നടന്ന് വൈകിയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട കൃഷ്ണനെ പിന്നീട് പോലീസ് നടത്തിയ തെരച്ചിലിലാണ് പിടികൂടാന്‍ കഴിഞ്ഞത്. ഇന്ദിര - കൃഷ്ണന്‍ ദമ്പതികള്‍ക്ക് കൃഷ്ണപ്രിയ, കൃപേഷ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
ഇളയമകള്‍ക്ക് തന്റെ ഛായ ഇല്ലെന്ന തോന്നലാണ് പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ദാമ്പത്യ ജീവിതത്തില്‍ സംശയം കാരണം കൃഷ്ണനും ഇന്ദിരയും വര്‍ഷങ്ങളോളം പിണങ്ങികഴിഞ്ഞിരുന്നു. കൊലയ്ക്ക് മുമ്പും ഒരുതവണ കൃഷ്ണന്‍ ഇന്ദിരയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് വാക്കത്തികൊണ്ട് തലയ്ക്ക വെട്ടേറ്റ ഇന്ദിര ആഴ്ചകളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും ചെയ്തിരുന്നു. ഭീഷണിപ്പെടുത്തിയാണ് ഈ വധശ്രമം കൃഷ്ണന്‍ കേസില്ലാതെ ഒതുക്കിയത്.
കൃഷ്ണന്റെ പിതാവ് കുഞ്ഞിക്കണ്ണന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്ന് അകന്നുകഴിയുകയായിരുന്ന ഇന്ദിരയെ അനുനയിപ്പിച്ച് കൃഷ്ണന്‍ വീണ്ടും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും പിന്നീട് ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. പിതാവ് മരിച്ച് 41-ാം ദിവസത്തെ മരണാനന്തര ചടങ്ങുകള്‍ നടന്ന ശേഷമാണ് കൃഷ്ണന്‍ കൊല ആസൂത്രണം ചെയ്തത് നടപ്പിലാക്കിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ഭര്‍ത്താവിന്റെ വെട്ടേറ്റു ഭാര്യ മരിച്ചു
കൃഷ്ണന്‍ |

ഇന്ദിര |

ചാരിത്ര്യത്തില്‍ സംശയിച്ച് ഭാര്യയെ കൊന്ന കേസില്‍ ഭര്‍ത്താവ് കുറ്റക്കാരന്‍
Keywords: Court found accused guilty in murder case, kasaragod, Kerala, Accuse, Woman, Husband, Court, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752