അക്രമത്തിനിരയായ ഡോക്ടര്‍ക്ക് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍
Feb 12, 2014, 16:33 IST
മംഗലാപുരം: പരിശോധനയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഒരു സംഘത്തിന്റെ ആക്രമണത്തിനിരയായ ഡോക്ടറെ ന്യായീകരിച്ച് സഹപ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും രംഗത്തെത്തി. അക്രമത്തിനിരയായ നിരപരാധിയായ ഡോക്ടര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
വളരെ ആസൂത്രിതമായിട്ടായിരുന്നു ഡോക്ടര്‍ക്ക് നേരെ ആക്രമം ഉണ്ടായത്. ഇത് വൈദ്യശാസ്ത്ര മേഖലയ്ക്ക് തന്നെ അപമാനമാണെന്നും സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ദേര്‍ളക്കട്ട യേനപ്പോയ ആശുപത്രിയിലെ ഡോക്ടറും രണ്ടാം വര്‍ഷ എം.ഡി വിദ്യാര്‍ത്ഥിയുമായ കണ്ണൂര്‍ സ്വദേശി നിയാസ് ആണ് അക്രമത്തിനിരയായത്. തിങ്കളാഴ്ചയാണ് സംഭവം.
പനിയും ചുമയും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ പരിശോധിക്കാനെത്തിയ ഡോക്ടര്‍ നിയാസ് പീഡിപ്പിച്ചു എന്നാരോപിച്ചാണ് ഒരു സംഘം മര്‍ദിച്ചത്. അക്രമത്തില്‍ മുഖത്തും തലയ്ക്കും പരിക്കേറ്റ ഡോക്ടറെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. യുവതിയെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ വനിതാ നഴ്സായ കുസുമയും കൂടെയുണ്ടായിരുന്നു.
അതിനിടെ പിറകില്‍ നിന്നും ഒരാള്‍ പരിശോധനാ രംഗം വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. ഇതിനെ ഡോക്ടര്‍ തടഞ്ഞപ്പോഴാണ് അക്രമം അഴിച്ചുവിട്ടത്. യുവതിയുടെ ബന്ധുക്കള്‍ക്ക് പുറമെ ചില വനിതാ സംഘടനാ പ്രവര്‍ത്തകരും മറ്റു ചിലരും ചേര്‍ന്നാണ് ആശുപത്രിക്കും ഡോക്ടര്‍ക്ക് നേരെയും അക്രമം അഴിച്ചുവിട്ടത്.
സംഭവത്തില്‍ ആശുപത്രിയിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും പ്രതിഷേധിച്ചു. ഡോക്ടര്‍മാരും ആശുപത്രി മാനേജ്മെന്റും നിയാസ് നിരപരാധിയാണെന്നും അതിനാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുകയാണെന്നും വ്യക്തമാക്കി. ഈ സംഭവം വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന സമൂഹത്തിനാകെ അപമാനമാണെന്ന് ആശുപത്രിയിലെ പ്രൊഫസര്‍മാര്‍ അഭിപ്രായപ്പെട്ടു.
രോഗിയായ യുവതിയെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമാണ് ഡോക്ടര്‍ പരിശോധിച്ചത്. നഴ്സ് കുസുമയും ഇതിന് സാക്ഷിയാണ്. അക്രമം ആസൂത്രിതവും നിന്ത്യവുമാണെന്ന് ഡോക്ടര്‍ പ്രകാശ് ഹരിശ്ചന്ദ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഡോക്ടര്‍മാരോടുള്ള സമീപനം ഇതാണെങ്കില്‍ തൊഴിലുമായി മുന്നോട്ടു
പോകാന്‍ പ്രയാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്നെ പീഡിപ്പുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ ഉള്ളാള്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
നടി മീരാ ജാസ്മിന് വിവാഹിതയായി
Keywords: Mangalore, Doctors, Woman, Accuse, Doctor, Hospital, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 75