ഗവണ്‍മെന്റ് കോളജ് അക്രമം;എം.എസ്.എഫ് നിലപാട് വ്യക്തമാക്കണം: എ.ബി.വി.പി
Feb 7, 2014, 18:57 IST
കാസര്‍കോട്: ഗവണ്‍മെന്റ് കോളജില്‍ എം.എസ്.എഫ് നടത്തിവരുന്ന അക്രമസംഭവത്തില്‍ അച്ചടക്ക നടപടിയെ തുടര്‍ന്ന് എം.എസ്.എഫില്‍ നിന്ന് പുറത്താക്കിയ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നടത്തുന്ന സമരത്തെകുറിച്ച് എം.എസ്.എഫ് നിലപാട് വ്യക്തമാക്കണമെന്ന് എ.ബി.വി.പി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നവംബര്‍ ആറിന് കോളജ് യൂണിയന്റെ മറവില്‍ നാലോളം വരുന്ന എ.ബി.വി.പി പ്രവര്‍ത്തകരെ ഏകപക്ഷീയമായി എം.എസ്.എഫ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. പരിക്കേറ്റ എ.ബി.വി.പി പ്രവര്‍ത്തകരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
ആക്രമത്തില്‍ കാസര്‍കോട് പോലീസ് ആറ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ രണ്ട് പേരെ മാത്രമാണ് ഇതുവരെ ആയിട്ടും പോലീസ് അറസ്റ്റ് ചെയ്തത്, ഇത് പോലീസിന്റെയും ഭരണ പക്ഷത്തിന്റെയും അനാസ്ഥയാണെന്ന് യോഗം ആരോപിച്ചു. കേസില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ കോളജില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ സ്ഥിരം പങ്കാളികളാണ് കൂടാതെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമാണ്. അദ്ധ്യാപകരെയും വിദ്യാര്‍ത്ഥിനികളെയും അക്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്റ്റാഫ് കൗണ്‍സിലിന്റെയും പി.ടി.എ യുടെയും തീരുമാന പ്രകാരമാണ് രണ്ട് പേരെ കോളജില്‍ നിന്ന് പുറത്താക്കുകയും കോളജില്‍ വരുന്നത് വിലക്കുകയും ചെയ്തത്. മറ്റ് നാല് പ്രതികളെ സസ്പന്റ് ചെയ്യുകയും ചെയ്തു. ആക്രമികളെ തിരിച്ചെടുക്കാന്‍ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ കോളജില്‍ ആക്രമിക്കപ്പെട്ട എ.ബി.വി.പി പ്രവര്‍ത്തകരെയും പുറത്താക്കണമെന്ന അന്യായവുമായി എം.എസ്.എഫ് സമരം നടത്തിവരികയാണെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു.
യോഗത്തില്‍ എ.ബി.വി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. രഞ്ജിത്ത്, ജില്ലാ കണ്‍വീനര്‍ ഇ.നിധീഷ്, ജോയിന്റ് കണ്‍വീനര്‍ പി.വി. രതീഷ്, ശ്രീജിത്ത്, പ്രദീപ്, ദിപിന്‍, മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
എല്ലാ നഗ്‌നചിത്രങ്ങളും അശ്ലീലമാകില്ല: സുപ്രീം കോടതി
Keywords: Kasaragod, Govt.college, MSF, Assault, College, Students, Mobile Phone, Cheating, Complaint, Bank, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
നവംബര്‍ ആറിന് കോളജ് യൂണിയന്റെ മറവില്‍ നാലോളം വരുന്ന എ.ബി.വി.പി പ്രവര്‍ത്തകരെ ഏകപക്ഷീയമായി എം.എസ്.എഫ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. പരിക്കേറ്റ എ.ബി.വി.പി പ്രവര്‍ത്തകരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
ആക്രമത്തില്‍ കാസര്‍കോട് പോലീസ് ആറ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ രണ്ട് പേരെ മാത്രമാണ് ഇതുവരെ ആയിട്ടും പോലീസ് അറസ്റ്റ് ചെയ്തത്, ഇത് പോലീസിന്റെയും ഭരണ പക്ഷത്തിന്റെയും അനാസ്ഥയാണെന്ന് യോഗം ആരോപിച്ചു. കേസില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ കോളജില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ സ്ഥിരം പങ്കാളികളാണ് കൂടാതെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമാണ്. അദ്ധ്യാപകരെയും വിദ്യാര്‍ത്ഥിനികളെയും അക്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്റ്റാഫ് കൗണ്‍സിലിന്റെയും പി.ടി.എ യുടെയും തീരുമാന പ്രകാരമാണ് രണ്ട് പേരെ കോളജില്‍ നിന്ന് പുറത്താക്കുകയും കോളജില്‍ വരുന്നത് വിലക്കുകയും ചെയ്തത്. മറ്റ് നാല് പ്രതികളെ സസ്പന്റ് ചെയ്യുകയും ചെയ്തു. ആക്രമികളെ തിരിച്ചെടുക്കാന്‍ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ കോളജില്‍ ആക്രമിക്കപ്പെട്ട എ.ബി.വി.പി പ്രവര്‍ത്തകരെയും പുറത്താക്കണമെന്ന അന്യായവുമായി എം.എസ്.എഫ് സമരം നടത്തിവരികയാണെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു.
യോഗത്തില്‍ എ.ബി.വി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. രഞ്ജിത്ത്, ജില്ലാ കണ്‍വീനര്‍ ഇ.നിധീഷ്, ജോയിന്റ് കണ്‍വീനര്‍ പി.വി. രതീഷ്, ശ്രീജിത്ത്, പ്രദീപ്, ദിപിന്‍, മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
എല്ലാ നഗ്‌നചിത്രങ്ങളും അശ്ലീലമാകില്ല: സുപ്രീം കോടതി
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752