എസ്.എന്‍.ഡി.പി യോഗം വേണ്ടിവന്നാല്‍ രാഷ്ട്രീയത്തില്‍ ഇടപെടും: തുഷാര്‍ വെള്ളാപ്പള്ളി
Jan 9, 2014, 01:06 IST
കാഞ്ഞങ്ങാട്: കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം നടത്തുന്നവരും മുന്നണികളും രാഷ്ട്രീയക്കാരും ബഹുഭൂരിപക്ഷം വരുന്ന ഈഴവ, തീയ സമുദായത്തോട് അവഗണന തുടര്‍ന്നാല്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്ന കാര്യം എസ് എന്‍ ഡി പി യോഗം ആലോചിക്കുമെന്ന് യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
അധികാരത്തില്‍ നിന്ന് പിന്നോക്കക്കാരെ അകറ്റി നിര്‍ത്താനുള്ള ഗൂഢാലോചനയാണ് എല്ലാവരും നടത്തുന്നത്. ഇനിയതു നടപ്പില്ല. തിരിച്ചറിവ് നേടിയ സമുദായം ഇതിനെതിരായി രംഗത്തുവരും. സമയമാകുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് എന്‍ ഡി പി യോഗം കാസര്‍കോട് ജില്ല നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത ശേഷം വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.
മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഈ സമുദായത്തോട് കാണിക്കുന്ന അവഗണന ചെറുക്കപ്പെടണം. അതിനായി സര്‍ക്കാരുകളില്‍ കൂടുതല്‍ എസ് എന്‍ ഡി പി യോഗം പ്രതിനിധികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും വെല്ലുന്ന സംഘടന സംവിധാനം ഇന്ന് എസ് എന്‍ ഡി പി യോഗത്തിനുണ്ട്. കോഴിക്കോട് നടത്തിയ മലബാര്‍ സംഗമത്തില്‍ തന്നെ പങ്കെടുത്തത് ലക്ഷങ്ങളാണ്.
എന്നാല്‍ സംസ്ഥാനത്ത് എല്ലാ ഗ്രാമങ്ങളിലും സംഘടന സംവിധാനങ്ങളുള്ള ഒരു പാര്‍ട്ടിയും കേരളത്തിലില്ല. സമുദായത്തിന് ലഭിക്കുന്ന പിന്തുണ വോട്ട് ബാങ്ക് ആക്കാന്‍ യോഗം ശ്രമിക്കും. ഇപ്പോള്‍ നിലവിലുള്ളത്തിന്റെ വെറും പത്തു ശതമാനം അണികളുടെ പിന്തുണ മാത്രം ലഭിച്ചാല്‍ യോഗത്തിനു ശക്തമായ രാഷ്ട്രീയ സംവിധാനാം ഉണ്ടാക്കാന്‍ നിഷ്പ്രയാസം കഴിയുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.ലോകസഭ തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് സമയം ആകുമ്പോള്‍ വ്യക്തമാക്കും. സ്ഥാനാര്‍ഥികളെ വരെ ആരും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ യോഗത്തിന്റെ നിലപാട് ഉറച്ചതും സുവ്യക്തവും ആയിരിക്കും. കെ പി സി സി പ്രസിഡണ്ട് സ്ഥാനം ഈഴവനു നല്‍കണമെന്ന് എസ് എന്‍ ഡി പി യോഗം ആവശ്യപ്പെടില്ലെന്ന് ഇത് സംബന്ധിച്ച ചോദ്യത്തിന് തുഷാര്‍ പറഞ്ഞു.
കോണ്‍ഗ്രസ്സിന്റെ സ്ഥാനമാനങ്ങള്‍ അവരുടെ ആഭ്യന്തര കാര്യമാണ്. ഇക്കാര്യത്തില്‍ എസ് എന്‍ ഡി പി യോഗം ഒരു വാശിയും പിടിക്കില്ല. എന്നാല്‍ മന്ത്രിമാരുടെയും എം എല്‍ എ മാരുടെയും കാര്യം വരുമ്പോള്‍ സമുദായത്തിന് വേണ്ടി യോഗം ഇടപെടും. സമൂഹ്യനീതിയാണ് നമ്മുടെ മുദ്രവാക്യം. മറ്റു സമുദായങ്ങളുടെ അവകാശങ്ങളില്‍ കടന്നു കയറാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എല്ലാ സമുദായങ്ങള്‍ക്കും അര്‍ഹതപെട്ടതു ലഭിക്കണം. അധികം തന്നാല്‍ തിരിച്ചു നല്‍കാനും എസ് എന്‍ ഡി പി യോഗം ഒരുക്കമാണ്.
കേരളത്തില്‍ ഇന്നുള്ള ഒരു പാര്‍ട്ടിയും മതേതരമല്ല. കൊണ്ഗ്രസ്സിനും സി പി എമ്മിനും ബിജെപിക്കും മുസ്ലീം ലീഗിനും കേരള കൊണ്ഗ്രസ്സിനും എങ്ങിനെയാണ് മതേതര പാര്‍ട്ടി എന്ന് അവകാശപ്പെടാനാകുക. പട്ടികജാതിക്കാരനും ന്യുനപക്ഷത്തിനും വേണ്ടി സമ്മേളനം നടത്തുന്ന പാര്‍ട്ടിയായി സി പി എമ്മും മാറിയിരിക്കുന്നു. കോണ്‍ഗ്രസ് ആണെങ്കില്‍ ക്രിസ്ത്യന്‍, മുസ്ലീം പാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചു. അവകാശങ്ങള്‍ മുഴുവന്‍ ന്യൂനപക്ഷത്തിനു വേണ്ടി അടിയറ വെക്കുമ്പോള്‍ ഹിന്ദു സമൂഹം നോക്കിയിരിക്കില്ല. ആ നിലക്കുള്ള ശക്തമായ താക്കീത് ആയിരിക്കും തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് 31 നു നടത്തുന്ന യോഗത്തിന്റെ തിരുവിതാംകൂര്‍ മഹാസംഗമം.
നാലു ലക്ഷത്തോളം പ്രവര്‍ത്തകരാണ് സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്നത്. വിദ്യാഭ്യാസം, തൊഴില്‍, അധികാരം, ഭൂമി തുടങ്ങി എല്ലാ മേഖലകളിലും അവഗണന തുടരുമ്പോള്‍ അര്ഹതപെട്ടതെല്ലാം പിടിച്ചു വാങ്ങാനുള്ള പോരാട്ടം എസ് എന്‍ ഡി പി യോഗം നടത്തും. തീവ്രവാദം വളരുന്നത് എങ്ങിനെയെന്ന് രാഷ്ട്രീയക്കാര്‍ വിലയിരുത്തണം. അവഗണന മൂലമുള്ള കടുത്ത നിരാശയില്‍ നിന്നാണ് തീവ്രവാദം ശക്തിപ്രാപിക്കുന്നത്. അത് കൊണ്ട് ഞങ്ങളെ കൊണ്ട് ആയുധം എടുപ്പിക്കാന്‍ അധികാരികള്‍ മെനക്കെടരുതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തൃക്കരിപ്പൂര്‍ യൂണിയന് സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, ഉദുമ യൂണിയന് സെക്രട്ടറി ജയാനന്ദന് പാലക്കുന്ന് എന്നിവരും പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, Kanhangad, SNDP, Thushar Vellapally, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752