പ്രവാചക പ്രകീര്‍ത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം
Jan 14, 2014, 12:35 IST
കാസര്‍കോട്: പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും ആഹ്ലാദപൂര്‍വം കൊണ്ടാടുന്നു. പ്രവാചക പ്രകീര്‍ത്തനങ്ങള്‍, മധുര പലഹാര വിതരണം, ഘോഷയാത്രകള്‍, കലാപരിപാടികള്‍ എന്നിവ നടന്നുവരുന്നു. നബിദിനത്തിന് മുന്നോടിയായി ദിവസങ്ങളായി പള്ളികളില്‍ മതപ്രഭാഷണ പരമ്പരകളും മൗലീദ് പാരായണവും നടന്നുവരികയാണ്.
നഗര വീഥികള്‍ ബാനറുകളാലും കുടിലുകള്‍ കെട്ടിയും അലങ്കരിച്ചിട്ടുണ്ട്. വഴിയോരങ്ങളില്‍ ശീതള പാനീയങ്ങള്‍ മധുര പലഹാരങ്ങളും വിതരണം ചെയ്തു. വാഹന യാത്രക്കാര്‍ക്കും ബസുകളില്‍ കയറിയും മധുരപലഹാരങ്ങള്‍ വിതരണംചെയ്തത് ശ്രദ്ധേയമായി. ശബരിമല തീര്‍ത്ഥാടകര്‍ക്കും മധുരപലഹാരങ്ങളും പാനിയങ്ങളും നല്‍കിയത് മത സൗഹാര്‍ദം ഊട്ടിയുറപ്പിച്ചു. ചെര്‍ക്കള-കാസര്‍കോട് ദേശീയ പാതയില്‍ രാവിലെ അല്പനേരം ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ദഫ് മുട്ടിന്റേയും സ്കൗട്ടിന്റേയും അകമ്പടിയോടെ നടന്ന ഘോഷയാത്രകള്‍ നഗരവീഥികളെ പുളകം കൊള്ളിച്ചു. മദ്രസകള്‍ കേന്ദ്രീകരിച്ച് രാവിലെ പതാക ഉയര്‍ത്തലും പ്രാര്‍ത്ഥനകളും നടന്നു. പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചെല്ലാം വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രകള്‍ സംഘടിപ്പിച്ചിരുന്നു.
കുന്നില്‍ ബദര്‍ ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനം വിപുലമായി ആഘോഷിച്ചു. ജമാഅത്ത് പ്രസിഡന്റ് മുബാറക് അബ്ദുല്ലക്കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. ഖത്തീബ് മുഹമ്മദ് ഹനീഫ് നിസാമി ഉദ്ഘാടനം ചെയ്തു. മീലാദ് കമ്മിറ്റി പ്രസിഡന്റ് പി.എ. റഫീഖ് അധ്യക്ഷത വഹിച്ചു. പി.എം. ഗഫൂര്‍ ഹാജി, സദര്‍ മുഅല്ലിം, സലാം പേരാല്‍, മാഹിന്‍ കുന്നില്‍, അബ്ദുല്ല പെരുമ്പട്ട, കെ.ബി. ഇബ്രാഹിം ഹാജി, സി.എം. ഉസ്മാന്, അബ്ദുല്ല ഹാജി, ഇബ്രാഹിം മൗലവി, അബ്ദുല്ല മൗലവി, അബൂബക്കര്‍ മൗലവി, റാസിക് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു. ഘോഷയാത്രയ്ക്ക് കല്ലങ്കൈ അന്‍സാറുല്‍ മുസ്ലിമീന് സംഘം, റഹ്മാനിയ മസ്ജിദ് കമ്മിറ്റി തുടങ്ങി നിരവധി സംഘടനകളും വ്യക്തി കളും സ്വീകരണം നല്കി.
കീഴൂര്‍ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നബിദിന റാലിക്ക് പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന് കടവത്ത്, ജലീല്‍ കോയ, മൊയ്തു ഹാജി, യൂസുഫ് ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്കി. കീഴൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ, ഈനായത്തുല് ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.
നുള്ളിപ്പാടി ഖൂവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന നബിദിന പരിപാടിയില്‍ ജമാഅത്ത് പ്രസിഡന്റ് എ. കാത്തിം പതാക ഉയര്‍ത്തി. ഖത്വീബ് അബ്ദുര്‍ റഹ് മാന്‍ സഖാഫി, മുഅല്ലിം അബ്ദുല്‍ ഖാദര്‍ സഅദി, ജമാഅത്ത് സെക്രട്ടറി എ. ഹാരിസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചെമ്മനാട് പുതിയ പള്ളി സബീലുറഷാദ് സെക്കണ്ടറി മദ്റസയുടെ നേതൃത്വത്തില്‍ നടത്തിയ നബിദിന റാലി ശ്രദ്ധേയമായി. സദര്‍ മുഅല്ലിം സൈദലവി മൗലവി, മഹല്ല് പ്രസിഡന്റ് സി.എ. അസീസ്, മദ്രസ മാനേജര്‍ അബ്ദുര്‍ റഹ് മാന്‍, പി.ടി.എ. പ്രസിഡന്റ് സി.എച്ച്. സാജു, മഹല്‍ സെക്രട്ടറി ബി.എ. ഹനീഫ, മഹല്‍ വൈസ് പ്രസിഡന്റ് കെ.എ. അഷ്റഫ്, സഹദ് ഉസ്താദ് കെ.എ. അമീര്‍, ബഷീര്‍ സ്രാങ്ക്, അബ്ദുര്‍ റഹ് മാന്‍, കെ.ബി. ഷാജഹാന്, സഹദ് ഉസ്താദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
അജാനൂര്‍ കടപ്പുറം മുസ്ലിം ജമാഅത്ത് നബിദിനത്തിന്റെ ഭാഗമായി എം.യു. മദ്രസാ വിദ്യാര്‍ത്ഥികളേയും നാട്ടുകാരേയും അണിനിരത്തി ഘോഷയാത്ര നടത്തി. ജമാഅത്ത് ഭാരവാഹികളായ എ. ഹമീദ്ഹാജി, സി.എച്ച്. മജീദ്, എ. അബ്ദുല്ല, എസ്.കെ. അബ്ദുള്ള ഹാജി, പാലക്കി അബ്ദുല്‍ ഖാദര്‍, പി.എം. മുഹമ്മദ് ഹാജി, കെ.എച്ച്. മജീദ്, കെ.പി.എ. സമദ്, ഫാന്‍സി മുഹമ്മദ്കുഞ്ഞി ഹാജി, പി.എം. സിദ്ദിഖ്, യു.വി. ബഷീര്‍, പി.എം. ഗഫൂര്‍ഹാജി, പി മജീദ്, എം.കെ.മുഹമ്മദ്കുഞ്ഞി, അബ്ദുര്‍ റഷീദ് അല്‍ ഹസനി, കെ.പി. മഹമൂദ് മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്കി ഘോഷയാത്രയ്ക്ക് മുന്നോടിയായി എം.യു. മദ്രസയില്‍ ജമാഅത്ത് പ്രസിഡന്റ്് എ. ഹമീദ്ഹാജി പതാക ഉയര്‍ത്തി
പുത്തിഗെ മുഹിമ്മാത്തില്‍ മീലാദ് റാലി സംഘടിപ്പിച്ചു. മുഹിമ്മാത്ത ്ക്യാമ്പസില് നിന്ന് തുടങ്ങി കട്ടത്തടുക്ക, സീതാംഗോളി വരെ തൂവെള്ള വസ്ത്രമണിഞ്ഞ നൂറുകണക്കിനു പണ്ഡിതരും ആയിരത്തിലേറെ വിദ്യാര്‍ഥികളും നാട്ടുകാരും അണിനിരന്ന മീലാദ് റാലി ശ്രദ്ധേയമായി.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മയില്‍ ബാഫഖി തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ റഹ് മാന്‍ മുസ്ലിയാര് മുഹിമ്മാത്ത്, അബ്ദുല്‍ റഹ്മാന് മുസ്ലിയാര് ചള്ളങ്കയം, അബ്ദുറഹ് മാന്‍ അഹ്സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി, അന്തുഞ്ഞി മൊഗര്‍, ബശീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ന്നുര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Eid Meelad celebration, Meelad Fest, Rally, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
നഗര വീഥികള്‍ ബാനറുകളാലും കുടിലുകള്‍ കെട്ടിയും അലങ്കരിച്ചിട്ടുണ്ട്. വഴിയോരങ്ങളില്‍ ശീതള പാനീയങ്ങള്‍ മധുര പലഹാരങ്ങളും വിതരണം ചെയ്തു. വാഹന യാത്രക്കാര്‍ക്കും ബസുകളില്‍ കയറിയും മധുരപലഹാരങ്ങള്‍ വിതരണംചെയ്തത് ശ്രദ്ധേയമായി. ശബരിമല തീര്‍ത്ഥാടകര്‍ക്കും മധുരപലഹാരങ്ങളും പാനിയങ്ങളും നല്‍കിയത് മത സൗഹാര്‍ദം ഊട്ടിയുറപ്പിച്ചു. ചെര്‍ക്കള-കാസര്‍കോട് ദേശീയ പാതയില്‍ രാവിലെ അല്പനേരം ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ദഫ് മുട്ടിന്റേയും സ്കൗട്ടിന്റേയും അകമ്പടിയോടെ നടന്ന ഘോഷയാത്രകള്‍ നഗരവീഥികളെ പുളകം കൊള്ളിച്ചു. മദ്രസകള്‍ കേന്ദ്രീകരിച്ച് രാവിലെ പതാക ഉയര്‍ത്തലും പ്രാര്‍ത്ഥനകളും നടന്നു. പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചെല്ലാം വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രകള്‍ സംഘടിപ്പിച്ചിരുന്നു.
ഖൂവ്വത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്റസയില്‍ നടന്ന നബിദിന ഘോഷയാത്ര |
കാഞ്ഞങ്ങാട് ഞാണിക്കടവ് മുത്തപ്പന് കാഴ്ച്ചക്കമ്മിറ്റി വാദ്യ സംഘം നബിദിനഘോഷയാത്രയ്ക്ക് നല്കിയ സ്വീകരണം |
തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയുടെ നബിദിനാഘോഷത്തിന് പ്രസിഡന്റ് കെ. മഹ് മൂദ് ഹാജി പതാക ഉയര്‍ത്തുന്നു |
നുള്ളിപ്പാടി ഖൂവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന നബിദിന പരിപാടിയില്‍ ജമാഅത്ത് പ്രസിഡന്റ് എ. കാത്തിം പതാക ഉയര്‍ത്തി. ഖത്വീബ് അബ്ദുര്‍ റഹ് മാന്‍ സഖാഫി, മുഅല്ലിം അബ്ദുല്‍ ഖാദര്‍ സഅദി, ജമാഅത്ത് സെക്രട്ടറി എ. ഹാരിസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഉദുമ പടിഞ്ഞാര്‍ മുഹ്യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നബിദിന റാലി |
ചെമ്മനാട് പുതിയ പള്ളി സബീലുറഷാദ് സെക്കണ്ടറി മദ്റസയുടെ നേതൃത്വത്തില്‍ നടത്തിയ നബിദിന റാലി ശ്രദ്ധേയമായി. സദര്‍ മുഅല്ലിം സൈദലവി മൗലവി, മഹല്ല് പ്രസിഡന്റ് സി.എ. അസീസ്, മദ്രസ മാനേജര്‍ അബ്ദുര്‍ റഹ് മാന്‍, പി.ടി.എ. പ്രസിഡന്റ് സി.എച്ച്. സാജു, മഹല്‍ സെക്രട്ടറി ബി.എ. ഹനീഫ, മഹല്‍ വൈസ് പ്രസിഡന്റ് കെ.എ. അഷ്റഫ്, സഹദ് ഉസ്താദ് കെ.എ. അമീര്‍, ബഷീര്‍ സ്രാങ്ക്, അബ്ദുര്‍ റഹ് മാന്‍, കെ.ബി. ഷാജഹാന്, സഹദ് ഉസ്താദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
അജാനൂര്‍ കടപ്പുറം മുസ്ലിം ജമാഅത്ത് നബിദിനത്തിന്റെ ഭാഗമായി എം.യു. മദ്രസാ വിദ്യാര്‍ത്ഥികളേയും നാട്ടുകാരേയും അണിനിരത്തി ഘോഷയാത്ര നടത്തി. ജമാഅത്ത് ഭാരവാഹികളായ എ. ഹമീദ്ഹാജി, സി.എച്ച്. മജീദ്, എ. അബ്ദുല്ല, എസ്.കെ. അബ്ദുള്ള ഹാജി, പാലക്കി അബ്ദുല്‍ ഖാദര്‍, പി.എം. മുഹമ്മദ് ഹാജി, കെ.എച്ച്. മജീദ്, കെ.പി.എ. സമദ്, ഫാന്‍സി മുഹമ്മദ്കുഞ്ഞി ഹാജി, പി.എം. സിദ്ദിഖ്, യു.വി. ബഷീര്‍, പി.എം. ഗഫൂര്‍ഹാജി, പി മജീദ്, എം.കെ.മുഹമ്മദ്കുഞ്ഞി, അബ്ദുര്‍ റഷീദ് അല്‍ ഹസനി, കെ.പി. മഹമൂദ് മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്കി ഘോഷയാത്രയ്ക്ക് മുന്നോടിയായി എം.യു. മദ്രസയില്‍ ജമാഅത്ത് പ്രസിഡന്റ്് എ. ഹമീദ്ഹാജി പതാക ഉയര്‍ത്തി
പുത്തിഗെ മുഹിമ്മാത്തില്‍ മീലാദ് റാലി സംഘടിപ്പിച്ചു. മുഹിമ്മാത്ത ്ക്യാമ്പസില് നിന്ന് തുടങ്ങി കട്ടത്തടുക്ക, സീതാംഗോളി വരെ തൂവെള്ള വസ്ത്രമണിഞ്ഞ നൂറുകണക്കിനു പണ്ഡിതരും ആയിരത്തിലേറെ വിദ്യാര്‍ഥികളും നാട്ടുകാരും അണിനിരന്ന മീലാദ് റാലി ശ്രദ്ധേയമായി.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മയില്‍ ബാഫഖി തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ റഹ് മാന്‍ മുസ്ലിയാര് മുഹിമ്മാത്ത്, അബ്ദുല്‍ റഹ്മാന് മുസ്ലിയാര് ചള്ളങ്കയം, അബ്ദുറഹ് മാന്‍ അഹ്സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി, അന്തുഞ്ഞി മൊഗര്‍, ബശീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ന്നുര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കുണിയ ഷറഫുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നബിദിന റാലി |
നോര്‍ത്ത് ചിത്താരി ഖിള്ര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നബിദിന ഘോഷയാത്ര |
പാറപ്പള്ളി സംയുക്ത മുസ്ലിം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന ഘോഷയാത്ര |
മുട്ടുന്തല മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മിലാദ് റാലി ആഘോഷകമ്മിറ്റി ചെയര്മാന് മൊയ്തു ഹാജി പതാക കൈമാറുന്നു |
Keywords: Kasaragod, Eid Meelad celebration, Meelad Fest, Rally, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 75