തെരുവ് നാടക മത്സരം ശ്രദ്ധേയമായി
Jan 15, 2014, 16:10 IST
കുണ്ടംകുഴി: വര്‍ത്തമാന കാലത്തിന്റെ വിഹ്വലതകള്‍ക്ക് തെരുവിലെ സാധാരണക്കാരന്റെ ഭാഷ്യം നല്‍കി തെരുവ് നാടക മത്സരം ശ്രദ്ധേയമായി. സഫ്ദര്‍ ഹാഷ്മിയുടെ 25ാം രക്തസാക്ഷി വാര്‍ഷികാചരണങ്ങളുടെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം ബേഡകം ഏരിയാ കമ്മിറ്റി കുണ്ടംകുഴിയില്‍ സംഘടിപ്പിച്ച തെരുവ് നാടക മത്സരം ഹാശ്മിക്കുള്ള ആദരവായി.
ഹാശ്മി അനുസ്മരണവും ഉത്തരമലബാര്‍ തെരുവ് നാടക മത്സരവും പുകസ സംസ്ഥാന വൈസ് പ്രസിഡന്റ് പി വി കെ പനയാല്‍ ഉദ്ഘാടനം ചെയ്തു. എ ദാമോദരന്‍ അധ്യക്ഷനായി. ഇ പി രാജഗോപാലന്‍ ഹാഷ്മി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാട്, ജി അമ്പുജാക്ഷന്‍, ടി അപ്പ, ഇ പത്മാവതി, എ കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. സി രാമചന്ദ്രന്‍ സ്വാഗതവും പ്രശാന്ത് പായം നന്ദയും പറഞ്ഞു.
ഉദയ കൊടക്കാടിന്റെ വര്‍ത്തമാനം, സംഘശക്തി കരിവെള്ളൂരിന്റെ ഗന്ധപുരാണം, പെരളം ദേശീയ കലാസമിതിയുടെ ആല്‍മരം പറയുന്നു എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പ്രകാശന്‍ കൊടക്കാടും നടിയായി അഭിനയിച്ച മനു കൊടക്കാടും മികച്ച നടന്മാരായി. വിജയികള്‍ക്ക് ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാട് സമ്മാനം നല്‍കി. സുരേഷ് പായം അധ്യക്ഷനായി. വിനോദ് കുണ്ടംകുഴി സ്വാഗതവും കെ വി കുമാരന്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഹാശ്മി അനുസ്മരണവും ഉത്തരമലബാര്‍ തെരുവ് നാടക മത്സരവും പുകസ സംസ്ഥാന വൈസ് പ്രസിഡന്റ് പി വി കെ പനയാല്‍ ഉദ്ഘാടനം ചെയ്തു. എ ദാമോദരന്‍ അധ്യക്ഷനായി. ഇ പി രാജഗോപാലന്‍ ഹാഷ്മി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാട്, ജി അമ്പുജാക്ഷന്‍, ടി അപ്പ, ഇ പത്മാവതി, എ കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. സി രാമചന്ദ്രന്‍ സ്വാഗതവും പ്രശാന്ത് പായം നന്ദയും പറഞ്ഞു.
ഉദയ കൊടക്കാടിന്റെ വര്‍ത്തമാനം, സംഘശക്തി കരിവെള്ളൂരിന്റെ ഗന്ധപുരാണം, പെരളം ദേശീയ കലാസമിതിയുടെ ആല്‍മരം പറയുന്നു എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പ്രകാശന്‍ കൊടക്കാടും നടിയായി അഭിനയിച്ച മനു കൊടക്കാടും മികച്ച നടന്മാരായി. വിജയികള്‍ക്ക് ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാട് സമ്മാനം നല്‍കി. സുരേഷ് പായം അധ്യക്ഷനായി. വിനോദ് കുണ്ടംകുഴി സ്വാഗതവും കെ വി കുമാരന്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, CPM, Kundamkuzhi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752