കൂലിക്കാര്യത്തില്‍ പിടിവാശി: പരപ്പയില്‍ കുടിവെള്ളംപോലും ഇറക്കാന്‍ അനുവദിക്കാതെ ചുമട്ടുകാര്‍
Jan 3, 2014, 10:18 IST
നീലേശ്വരം: മലയോര ഖേലയില്‍ കൂലിപ്രശ്‌നത്തെച്ചൊല്ലി ചുമട്ടുതൊഴിലാളികള്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്കു കടന്നു. സമരം ഒത്തതീര്‍പാക്കുന്നതിനു വ്യാപാരി സംഘടനകള്‍ ഉള്‍പെടെ രംഗത്തെത്താത്തതു ചെറുകിട വ്യാപാരികളിലടക്കം വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയില്‍ പരപ്പയില്‍ കടയിലേക്കു നാലു ബാരലുകളിലായി എത്തിച്ച കുടിവെള്ളം വാഹനത്തില്‍ നിന്നും ഇറക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ചു. ഇതു ചുമട്ടുതൊഴിലാളികളുടെ ദാര്‍ഷ്ട്യമാണു പ്രകടമാക്കുന്നതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
മാത്രവുമല്ല സ്‌കൂട്ടറിലെത്തിച്ച സിഗരറ്റും ഓട്ടോറിക്ഷയിലെത്തിച്ച ബേക്കറി സാധനങ്ങളും ഇറക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ചും തൊഴിലാളികള്‍ തങ്ങളുടെ ദാര്‍ഷ്ട്യം പ്രകടമാക്കി. ഈ സമയം എന്തു ചെയ്യുമെന്നറിയാതെ സാധാരണക്കാര്‍ പോലും അന്തംവിട്ടു നില്‍ക്കുകയാണ്. വീട്ടിലേക്കു എത്തിച്ച വെള്ളം തൊഴിലാളികള്‍ വാഹനത്തില്‍ നിന്നും ഇറക്കാന്‍ അനുവദിക്കാതിരുന്നതാണു പ്രശ്‌നത്തിനു കാരണം.
തൊഴിലാളികളുടെ കൂലി 25 ശതമാനം വര്‍ധിപ്പിക്കാമെന്നു വ്യാപാരികള്‍ അസി. ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ അറിയിച്ചെങ്കിലും 30 ശതമാനം വര്‍ധനവു വേണമെന്ന പിടിവാശിയാണ് തൊഴിലാളികള്‍ക്ക്. മലയോരത്ത് ചിറ്റാരിക്കാല്‍, നര്‍ക്കിലക്കാട്, ഭീമനടി, പ്ലാച്ചിക്കര, വെള്ളരിക്കുണ്ട്, മാലോം, പരപ്പ എന്നിവിടങ്ങളിലാണു ചുമട്ടുതൊഴിലാളി സമരം നടക്കുന്നത്.
Advertisement:

File Photo |

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Cooli Protest, Drinking water lorry, Nileshwaram, Merchant, Protest, kasaragod, Kerala, Cooli protest becomes aggressive, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752