'ഉപ്പളയിലെ വീല്‍ചെയറും ഉപകരണങ്ങളും വികലാംഗ ക്ഷേമ കോര്‍പറേഷന്റേതല്ല'
Jan 24, 2014, 19:19 IST
കാസര്‍കോട്: ഉപ്പള നയാബസാറിലെ വികലാംഗ ക്ഷേമ കോര്പറേഷന് ഓഫീസില്‍ സൂക്ഷിച്ചിരുന്നതും ലേലം ചെയ്ത് നല്‍കുകയും ചെയ്ത വീല്‍ചെയര്‍, മുച്ചക്ര വാഹനം, സ്ട്രക്ച്ചര്‍, ഊന്നുവടികള്‍ എന്നിവ വികലാംഗ ക്ഷേമ കോര്പറേഷന് വാങ്ങിയതോ, സൂക്ഷിച്ചതോ അല്ലെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ നസീം അറിയിച്ചു.
2009ലാണ് മംഗല്പാടി പഞ്ചായത്തിന് കീഴിലുള്ള പ്രസ്തുത കെട്ടിടം വികലാംഗ ക്ഷേമ കോര്പറേഷന് വിട്ടുകിട്ടിയത്. കോര്‍പറേഷന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് എത്രയോ വര്‍ഷം മുമ്പ് തന്നെ ഈ ഉപകരണങ്ങളെല്ലാം ഈ കെട്ടിടത്തില്‍ കൂട്ടിയിട്ട നിലയിലായിരുന്നു. ഈ ഉപകരണങ്ങളെല്ലാം ആരുടെ ഉടമസ്ഥതയിലാണെന്ന് അറിയാത്തതിനാല്‍ ഉടമസ്ഥരെ തേടി പത്രങ്ങളിലൂടെ അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആരും എത്തിയിരുന്നില്ല. പഞ്ചായത്തില്‍ അന്വേഷിച്ചെങ്കിലും അവരുടെ രേഖയിലും ഈ ഉപകരണങ്ങള്‍ ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല.
വികലാംഗ ക്ഷേമ കോര്പറേഷന് വിട്ടുകിട്ടിയ ഈ കെട്ടിടത്തില്‍ 25 ലക്ഷം രൂപ ചിലവില്‍ കൃത്രിമ അവയവ നിര്‍മാണ യൂണിറ്റ് തുടങ്ങുന്നതിന്റെ ഭാഗമായി തുരുമ്പെടുത്ത ഈ സാധനങ്ങളെല്ലാം മാറ്റണമെന്നാവശ്യപ്പെട്ട് കോര്പറേഷന് സര്‍ക്കാരിന് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉപയോഗ ശൂന്യമായ ഈ ഉപകരണങ്ങള്‍ ലേലം ചെയ്ത് വില്ക്കാന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്.
ലേലത്തിലെടുത്തയാള്‍ ഇത് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴാണ് ചിലര്‍ ഇത് തടഞ്ഞത്. ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മുഴുവന്‍ വികലാംഗര്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ ഘട്ടം ഘട്ടമായി വിതരണം ചെയ്ത് വരികയാണെന്നും ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. കൃത്രിമ ഉപകരണ നിര്‍മാണ യൂണിറ്റിനായി കോര്പറേഷന് അഞ്ച് ലക്ഷം രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. ബാക്കി തുക ഘട്ടം ഘട്ടമായി ലഭിക്കും. ഏത് തരത്തിലുള്ള ഉപകരണങ്ങളാണ് നിര്‍മിക്കേണ്ടതെന്ന് കാസര്‍കോട്ടുണ്ടാക്കിയ സബ് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനിക്കും. കണ്ണൂര്‍ - കാസര്‍കോട് ജില്ലയില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഇത്തരം ഉപകരണങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
വികലാംഗര്‍ക്ക് വിതരണം ചെയ്യേണ്ട 5 ലക്ഷത്തിന്റെ ഉപകരണങ്ങള്‍ വില്‍ക്കുന്നത് യുവമോര്‍ച്ച തടഞ്ഞു
Keywords : Kasaragod, Uppala, Handicap, Kerala, Mangalpady, Panchayath, Nayabazar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752