മോഷ്ടിച്ച ചെക്കുകളുപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയ 2 പേര്‍ പിടിയില്‍
Dec 15, 2013, 23:20 IST
കാസര്‍കോട്: വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരന്റെ സ്യൂട്ട്‌കേസ് മോഷ്ടിച്ച് അതിലുണ്ടായിരുന്ന ചെക്കുകള്‍ കൈക്കലാക്കി പണം തട്ടിയ കേസില്‍ അറസ്റ്റിലായ രണ്ടുപ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കാസര്‍കോട് സ്വദേശികളായ ഇബ്രാഹിം(29), സുഹൃത്ത് ഹക്കീം(33) എന്നിവരാണ് റിമാന്‍ഡിലായത്.
ദുബൈയില്‍ നിന്ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കുറ്റിപ്പുറം കുറ്റിക്കാട്ടില്‍ സ്വദേശി ആഷിഖ് അലിയുടെ ബാഗ് കൊള്ളയടിച്ച കേസിലാണ് പ്രതികളെ കൊണ്ടോട്ടി പോലീസ് അറസ്റ്റിലായത്. ഒക്ടോബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. വിമാനത്താവളത്തിലെ കണ്‍വെയര്‍ബെല്‍റ്റില്‍ കറങ്ങുകയായിരുന്ന ബാഗേജ് മോഷ്ടിച്ച് പ്രതികള്‍ സ്ഥലം വിടുകയായിരുന്നു. ബാഗേജില്‍ ഉണ്ടായിരുന്ന ചെക്ക് ലീഫുകള്‍ ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്.
ആഷിഖലിയുടെ പിതാവിന്റെ സഹോദരന്‍ അബ്ബാസിന്റെ പേരിലുള്ളതായിരുന്നു ചെക്ക് ലീഫുകള്‍. അബ്ബാസ് അത് തന്റെ ഭാര്യയ്ക്ക് നല്‍കാനായി അഷിഖലിയെ ഏല്‍പ്പിച്ചതായിരുന്നു. എല്ലാ ചെക്ക്‌ലീഫിലും പേര് അച്ചടിച്ച് ഒപ്പും ഇട്ടിരുന്നു. ഇത് ഉപയോഗിച്ച് ഇബ്രാഹിം സുഹൃത്ത് ഹക്കീമിന്റെ സഹായത്തോടെ ബാങ്കില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഫെഡറല്‍ ബാങ്കിന്റെ കുറ്റിപ്പുറം ശാഖയിലും ഉപ്പള ശാഖയിലും ചെക്ക് നല്‍കിയാണ് പണം പിന്‍വലിച്ചത്. ഒക്ടോബര്‍ 12ന് ഇബ്രാഹിം നേരിട്ട് ബാങ്കിലെത്തി കാല്‍ ലക്ഷം രൂപ പിന്‍വലിച്ചു. ആ മാസം 15ന് ഉപ്പള ബ്രാഞ്ചില്‍ നിന്ന് ഹക്കീം ഒരു ലക്ഷവും 17ന് 75,000 രൂപയും പിന്‍വലിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പണം പിന്‍വലിച്ചതായുള്ള സന്ദേശം ആഷിഖലിയുടെ മൊബൈല്‍ ഫോണില്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് തട്ടിപ്പുകാരെ കുടുക്കാനായത്. സംഭവമറിഞ്ഞ ആഷിഖലി അക്കൗണ്ട് മരവിപ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
നാലാംതവണയും ഇബ്രാഹിം പണം പിന്‍വലിക്കാനെത്തിയേെപ്പാള്‍ വിവരം ബാങ്ക് അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. അവിടെ നിന്ന് സമര്‍ത്ഥമായി രക്ഷപ്പെട്ട ഇബ്രാഹിം സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ ബാങ്ക് അധികൃതര്‍ കൊണ്ടോട്ടി പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ ഇബ്രാഹിമിനേയും സുഹൃത്തിനേയും പോലീസ് കുടുക്കുകയുമായിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്താല്‍ മറ്റ് തട്ടിപ്പുകളുടെ ചുരുളഴിയുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ദുബൈയില്‍ നിന്ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കുറ്റിപ്പുറം കുറ്റിക്കാട്ടില്‍ സ്വദേശി ആഷിഖ് അലിയുടെ ബാഗ് കൊള്ളയടിച്ച കേസിലാണ് പ്രതികളെ കൊണ്ടോട്ടി പോലീസ് അറസ്റ്റിലായത്. ഒക്ടോബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. വിമാനത്താവളത്തിലെ കണ്‍വെയര്‍ബെല്‍റ്റില്‍ കറങ്ങുകയായിരുന്ന ബാഗേജ് മോഷ്ടിച്ച് പ്രതികള്‍ സ്ഥലം വിടുകയായിരുന്നു. ബാഗേജില്‍ ഉണ്ടായിരുന്ന ചെക്ക് ലീഫുകള്‍ ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്.
File Photo |
ആഷിഖലിയുടെ പിതാവിന്റെ സഹോദരന്‍ അബ്ബാസിന്റെ പേരിലുള്ളതായിരുന്നു ചെക്ക് ലീഫുകള്‍. അബ്ബാസ് അത് തന്റെ ഭാര്യയ്ക്ക് നല്‍കാനായി അഷിഖലിയെ ഏല്‍പ്പിച്ചതായിരുന്നു. എല്ലാ ചെക്ക്‌ലീഫിലും പേര് അച്ചടിച്ച് ഒപ്പും ഇട്ടിരുന്നു. ഇത് ഉപയോഗിച്ച് ഇബ്രാഹിം സുഹൃത്ത് ഹക്കീമിന്റെ സഹായത്തോടെ ബാങ്കില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഫെഡറല്‍ ബാങ്കിന്റെ കുറ്റിപ്പുറം ശാഖയിലും ഉപ്പള ശാഖയിലും ചെക്ക് നല്‍കിയാണ് പണം പിന്‍വലിച്ചത്. ഒക്ടോബര്‍ 12ന് ഇബ്രാഹിം നേരിട്ട് ബാങ്കിലെത്തി കാല്‍ ലക്ഷം രൂപ പിന്‍വലിച്ചു. ആ മാസം 15ന് ഉപ്പള ബ്രാഞ്ചില്‍ നിന്ന് ഹക്കീം ഒരു ലക്ഷവും 17ന് 75,000 രൂപയും പിന്‍വലിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പണം പിന്‍വലിച്ചതായുള്ള സന്ദേശം ആഷിഖലിയുടെ മൊബൈല്‍ ഫോണില്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് തട്ടിപ്പുകാരെ കുടുക്കാനായത്. സംഭവമറിഞ്ഞ ആഷിഖലി അക്കൗണ്ട് മരവിപ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
നാലാംതവണയും ഇബ്രാഹിം പണം പിന്‍വലിക്കാനെത്തിയേെപ്പാള്‍ വിവരം ബാങ്ക് അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. അവിടെ നിന്ന് സമര്‍ത്ഥമായി രക്ഷപ്പെട്ട ഇബ്രാഹിം സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ ബാങ്ക് അധികൃതര്‍ കൊണ്ടോട്ടി പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ ഇബ്രാഹിമിനേയും സുഹൃത്തിനേയും പോലീസ് കുടുക്കുകയുമായിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്താല്‍ മറ്റ് തട്ടിപ്പുകളുടെ ചുരുളഴിയുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752