ബേക്കലില്‍ ഒഴിവായത് വന്‍ദുരന്തം; ഗാലറിക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല
Dec 16, 2013, 16:50 IST
ബേക്കല്‍: ബേക്കലില്‍ നടക്കുന്ന ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നതിനെ തുടര്‍ന്ന് ഒഴിവായത് വന്‍ ദുരന്തം. ആയിരങ്ങള്‍ കയറിയ ഗാലറി കണ്ണടച്ച് തുറക്കുമ്പോഴാണ് നിലംപൊത്തിയത്. ഇരുമ്പ് കമ്പിയില്‍ സ്ഥാപിച്ച ഗാലറി തകര്‍ന്നപ്പോള്‍ അടിയില്‍ പെട്ട് നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരും മംഗലാപുരത്തെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളില്‍ ചികിത്സയിലാണ്.
തകര്‍ന്ന ഗാലറിക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാര്യം വ്യക്തമായിട്ടുണ്ട്. പഞ്ചായത്തില്‍ മതിയായ രേഖകള്‍ ഹാജരാക്കാതെ അനധികൃതമായാണ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തിയതെന്നും ആരോപണമുണ്ട്. പഞ്ചായത്തില്‍ അപേക്ഷ നല്കിയ സംഘാടകര്‍ക്ക് പഞ്ചായത്ത് കളിസ്ഥലത്തിനുള്ള അനുമതിയും ഗാലറി കെട്ടാനുള്ള അനുമതിയും നല്‍കിയിരുന്നു. ഗാലറിക്ക് പൊതുമരാമത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സംഘാടകരോട് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ഹാജരാക്കിയിരുന്നില്ല.
സ്റ്റേഡിയവും ഗാലറിയും ഇന്‍ഷൂര്‍ ചെയ്തതിന്റെ രേഖയും സംഘാടകര്‍ പഞ്ചായത്തില്‍ നല്‍കിയിട്ടില്ല. മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പോലും ഗാലറിയുടെ നിര്‍മാണം നടന്നിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഫുട്ബോള്‍ മത്സരത്തെ നികുതിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതിന് ഭരണസമിതി അനുകൂല സമീപനവും സ്വീകരിച്ചിരുന്നു.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെ ഗാലറിക്ക് ഇന്‍ഷൂര്‍ നല്‍കാറില്ല. ഗാലറിക്ക് ഇന്‍ഷൂര്‍ ഉണ്ടെന്നും അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നുമാണ് സംഘാടകര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇവരുടെ വാദം തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ഇല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. സംഘാടകരുടെയും കരാറുകാരന്റെയും ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ അലംഭാവവും വീഴ്ചയുമാണ് ഈ അപകടത്തിന് വഴിവെച്ചതെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
ബോള്‍ട്ടിട്ട് മുറുക്കേണ്ട ഇരുമ്പ് പൈപ്പുകള്‍ നൈലോണ്‍ കയറുകള്‍ കൊണ്ട് കെട്ടിപ്പൊക്കിയതാണ് അപകടത്തിന് വഴിവെച്ചതെന്നും പോലീസ് പറയുന്നു. വീഴ്ചയില്‍ പലരുടെയും കാലുകള്‍ കമ്പികള്‍ക്കിടയില്‍ കുടുങ്ങി എല്ല് പൊട്ടുകയും കാലുകളും കൈകളും വളയുകയും ചെയ്തിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് ജീവാപായം ഒഴിവായത്.
സംഭവത്തില്‍ സംഘാടകരായ ബേക്കല്‍ ബ്രദേര്‍സ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഭാരവാഹികള്‍ക്കും കരാറുകാരനുമെതിരെ ഐ.പി.സി 308 പ്രകാരം നരഹത്യാ ശ്രമത്തിനാണ് കേസെടുത്തത്. 10 വര്‍ഷത്തോളമായി നടന്നുവരുന്ന ബേക്കല്‍ ബ്രദേഴ്സ് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ കാലങ്ങളിലെല്ലാം മുളയും പലകയും ഉപയോഗിച്ചുള്ള താല്‍ക്കാലിക ഗാലറിയാണ് നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇത്തവണ നടത്തിയ ഇരുമ്പ് പൈപ്പ് പരീക്ഷണമാണ് പൊളിഞ്ഞത്. പരിക്കേറ്റ് മംഗലാപുരത്തെയും കാഞ്ഞങ്ങാട്ടെയും കാസർകോട്ടെയും ആശുപത്രിയില്‍ കഴിയുന്ന ചിലരെ സംഘാടകര്‍ തിരിഞ്ഞുനോക്കുക പോലും ചെയ്തില്ലെന്നും പരാതിയുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ബേക്കല്‍ ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

Keywords: Bekal football, Accident, Kerala, Kasaragod, Police, Case, Complaint, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752