സ്ത്രീകളെ വീട്ടില്‍ കയറി പോലീസ് ആക്രമിച്ചു
Nov 3, 2013, 11:57 IST
മഞ്ചേശ്വരം: പോലീസ് സംഘം വീട്ടില്‍ കയറി സ്ത്രീകളെ മര്‍ദിച്ചതായി പരാതി. ഹൊസബെട്ടു കടപ്പുറത്തെ എം.കെ അബ്ദുര്‍ റഹ്മാന്‍ ഹാജിയുടെ ഭാര്യ സൈബുന്നിസ (32), ജ്യേഷ്ഠന്‍ അഹ്മദലിയുടെ ഭാര്യ ബീഫാത്വിമ (50) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഞ്ചേശ്വരം എസ്.ഐ ബിജുലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അക്രമിച്ചതെന്ന് ഇവര്‍ പരാതിപ്പെട്ടു. ശനിയാഴ്ച രാവിലെ ഏഴര മണിയോടെ മഫ്ത്തിയിലെത്തിയ പോലീസ് സംഘം വീടിന്റെ പിറകുവശത്ത് വന്ന് ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. സ്ത്രീകള്‍ ബഹളം വെച്ചപ്പോള്‍ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറി, തടയാന്‍ ചെന്ന സ്ത്രീളെ അക്രമിക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് നേരെ തെറിയഭിഷേകം നടത്തിയതായും വീട്ടുകാര്‍ ആരോപിച്ചു.
സൈബുന്നിസയെ അക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്നപ്പോഴാണ് ഫാത്വിമയ്ക്കും മര്‍ദനമേറ്റത്. ഭര്‍ത്താവ് അബ്ദുര്‍ റഹ്മാന്‍ എവിടെ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. കഴിഞ്ഞദിവസം അനധികൃത മണല്‍ കടത്ത് പിടികൂടുന്നതിനിടെ നാലംഗ സംഘം എസ്.ഐ ബിജുലാലിനെ അക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രതിയാണ് അബ്ദുര്‍ റഹ്മാന്‍. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ് ഉള്‍പെടെ ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു.
Keywords : Manjeswaram, Police, Attack, Women, House, Complaint, Saibunnisa, Fathima, Injured, Hospital, Bijulal, Glass, Window, MLA, NA Nellikkunnu, PB Abdur Razak, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
മഞ്ചേശ്വരം എസ്.ഐ ബിജുലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അക്രമിച്ചതെന്ന് ഇവര്‍ പരാതിപ്പെട്ടു. ശനിയാഴ്ച രാവിലെ ഏഴര മണിയോടെ മഫ്ത്തിയിലെത്തിയ പോലീസ് സംഘം വീടിന്റെ പിറകുവശത്ത് വന്ന് ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. സ്ത്രീകള്‍ ബഹളം വെച്ചപ്പോള്‍ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറി, തടയാന്‍ ചെന്ന സ്ത്രീളെ അക്രമിക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് നേരെ തെറിയഭിഷേകം നടത്തിയതായും വീട്ടുകാര്‍ ആരോപിച്ചു.
സൈബുന്നിസയെ അക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്നപ്പോഴാണ് ഫാത്വിമയ്ക്കും മര്‍ദനമേറ്റത്. ഭര്‍ത്താവ് അബ്ദുര്‍ റഹ്മാന്‍ എവിടെ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. കഴിഞ്ഞദിവസം അനധികൃത മണല്‍ കടത്ത് പിടികൂടുന്നതിനിടെ നാലംഗ സംഘം എസ്.ഐ ബിജുലാലിനെ അക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രതിയാണ് അബ്ദുര്‍ റഹ്മാന്‍. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ് ഉള്‍പെടെ ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു.
Also Read:
പാറ്റ്‌ന സ്‌ഫോടന പരമ്പരയുടെ ആസൂത്രകന്‍ 'ബ്ലാക് ബ്യൂട്ടി'