തേജസിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കാസര്‍കോട്ട് കൂട്ടായ്മ
Nov 5, 2013, 20:55 IST
കാസര്‍കോട്: തേജസ് ദിനപത്രത്തിനെതിരെ നടത്തുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ തേജസ് റീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡിലെ സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മാധ്യമ -സാംസ്‌കാരിക കൂട്ടായ്മ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ ഒത്തുചേരലിന് വേദിയായി. തേജസ് പത്രത്തെ നിലനിര്‍ത്താന്‍ ബാധ്യസ്ഥമാണെന്ന് യോഗത്തില്‍ സംബന്ധിച്ചവര്‍ പറഞ്ഞു.
ചടങ്ങിനെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തേജസ് ദിനപത്രം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. തേജസ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി ഉദ്ഘാടന പ്രസംഗത്തില്‍ തേജസിന്റെ ദൗത്യവും ദലിത് പിന്നാക്ക ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടത്തിന് വേണ്ടിയാണ് തേജസ് പ്രവര്‍ത്തനം തുടങ്ങിയതെന്നും ഇത് അടച്ചുപൂട്ടാന്‍ ഒരു ശക്തിക്കുമാവില്ലെന്ന് അസന്നിഗ്ധമായ പ്രഖ്യാപിച്ചു.
തേജസിന്റെ വളര്‍ച്ചയില്‍ അസൂയപൂണ്ട ചില സവര്‍ണ്ണ താല്‍പര്യമുള്ള ഉദ്യോഗസ്ഥരാണ് പത്രത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് എഡിറ്റര്‍ തുറന്നുപറഞ്ഞു. ഉദ്ഘാടകനായ എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ അബ്ദുര്‍ റഹ് മാന്‍ പത്രസ്വാതന്ത്ര്യത്തിന് മേലുള്ള സര്‍ക്കാറിന്റെ കടന്നാക്രമണമെന്നാണ് നടപടിയെ വിശേഷിപ്പിച്ചത്. ഇരകളുടെ ശബ്ദം രേഖപ്പെടുത്തുന്ന പത്രത്തിന്റെ വാര്‍ത്തകള്‍ അധികാരിവര്‍ഗത്തിന് അസ്വസ്ഥത ഉണ്ടാക്കിയതുകൊണ്ടാണ് പത്രത്തിനെതിരെ കടന്നാക്രമണമെന്ന് അദ്ദേഹം പറഞ്ഞു.
തേജസ് പത്രത്തില്‍ ദേശവിരുദ്ധമായ ഒരു വാര്‍ത്തയും വായിക്കാന്‍ സാധിച്ചില്ലെന്നും മറ്റു പത്രങ്ങളില്ലാത്ത നല്ല വാര്‍ത്തകള്‍ തേജസില്‍ കാണാറുണ്ടെന്നും വൈദ്യരത്‌നം മാത്തുകുട്ടിവൈദ്യര്‍ പറഞ്ഞു. പണ്ടുകാലത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍പോലും നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നീക്കം ആപല്‍ക്കരമാണെന്ന് കാസര്‍കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തകനായ നാരായണന്‍ പേരിയ പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ശബ്ദമാണ് തേജസിലൂടെ കേള്‍ക്കാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.
സര്‍ക്കാര്‍പരസ്യം നിഷേധിച്ചാല്‍ വായനക്കാര്‍ പത്രത്തെ നെഞ്ചിലേറ്റുമെന്ന് ബ്ലേഡ് നിര്‍മാര്‍ജന സമിതി ചെയര്‍മാന്‍ ടി വി തമ്പാന്‍ പറഞ്ഞു. സര്‍ക്കാര്‍ തേജസിനെതിരെ കൈകൊണ്ട നടപടികള്‍ മറ്റുപത്രങ്ങള്‍ക്കെതിരേയുമുണ്ടാകുമെന്ന് അതുകൊണ്ട് ജാഗ്രത വേണമെന്നും മാധ്യമം ബ്യൂറോ ചീഫ് സൂപ്പിവാണിമേല്‍ പറഞ്ഞു. അഞ്ഞുറോളം തൊഴിലാളികള്‍ ജോലിചെയ്യുന്ന ഒരു സ്ഥാപനം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നല്‍കിയ നോട്ടീസിന് പത്രപ്രവര്‍ത്തക സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം ഒ വര്‍ഗീസ് പറഞ്ഞു. തേജസിന് പൊതുസമൂഹത്തില്‍ മുഖ്യസ്ഥാനമുണ്ടെന്നും ഇതില്ലാതാക്കാന്‍ ഒരു നിരോധനത്തിനും സാധിക്കില്ലെന്നും പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് വി വി പ്രഭാകരന്‍ പറഞ്ഞു. തേജസിനെതിരെയുള്ള നടപടി കേരളത്തിലെ പൊതുസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് ഉത്തരദേശം ഡയറക്ടര്‍ മുജീബ് അഹ് മദ് പറഞ്ഞു.
ഏതുവാര്‍ത്തയാണ് സര്‍ക്കാറിന് എതിരായിട്ടുള്ളതെന്ന് പറയാതെ നോട്ടീസ് നല്‍കിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. നിഷ്പക്ഷമായ ഒരു പത്രത്തിന്റെ ആവശ്യകതയാണ് തേജസ് നിറവേറ്റിയതെന്ന് അബ്ദുര്‍റഹ് മാന്‍ തെരുവത്ത് പറഞ്ഞു. വര്‍ഗീയ വിഷംവമിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച സാമ്‌നക്കെതിരെ നടപടി എടുക്കാത്ത സര്‍ക്കാറാണ് ദേശസ്‌നഹപരമായ വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന തേജസിനെതിരെ നടപടി എടുക്കാന്‍മുതിര്‍ന്നതെന്ന് എഴുത്തുകാരനായ എ എസ് മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെട്ടു.
ഇബ്രാഹിം ചെര്‍ക്കള, യൂനുസ് തളങ്കര, സുഹൈര്‍ അസ് ഹരി പള്ളങ്കോട്, എന്‍ യു അബ്ദുല്‍സലാം, സുമയ്യ അഷറഫ്, ബാലകൃഷ്ണ അഗിത്തായ, ഇബ്രാഹിം ചെര്‍ക്കള, കെ കെ വിജയന്‍, ശരീഫ് കുലേരി, ടി ഐ ആസിഫ്, ഖാദര്‍ അറഫ, അശോകന്‍ നീര്‍ച്ചാല്‍, സണ്ണിതോമസ്, മഹമൂദ് മഞ്ചത്തടുക്ക, രവീന്ദ്രന്‍ പാടി സംബന്ധിച്ചു. ചൊവ്വാഴ്ച കാഞ്ഞങ്ങാട് നിന്നും മഞ്ചേശ്വരത്ത് നിന്നും ആരംഭിച്ച രണ്ട് വാഹന പ്രചാരണ ജാഥകള്‍ കാസര്‍കോട്ട് സമാപിച്ചു. വിവിധ സ്ഥലങ്ങളില്‍ എം ടി പി റഫീഖ്, ഖാദര്‍ അറഫ, മഹമൂദ് മഞ്ചത്തടുക്ക, അബ്ദുല്‍ ലത്തീഫ് മഞ്ചേശ്വരം സംസാരിച്ചു.
Keywords: Kerala, Kasaragod, Thejas, Solidarity, Newspaper,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Advertisement:
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752