city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാബിത്ത് വധം: ഒന്നാം പ്രതിക്ക് തടവ് വിചാരണ

കാസര്‍കോട്: അണങ്കൂര്‍ ജെ.പി.കോളനിയില്‍ ജൂലൈ ഏഴിന് വര്‍ഗ്ഗീയ ഫാസിസ്റ്റ് സംഘടനകള്‍ കുത്തികൊലപ്പെടുത്തിയ മീപ്പുഗുരിയിലെ സാബിത്ത് വധക്കേസിലെ ഒന്നാം പ്രതി ജെ.പി.കോളനിയിലെ അക്ഷയ് എന്ന അക്ഷയകുമാറിന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച് വിചാരണ തടവുകാരനായി ഉത്തരവിട്ടു.

സാബിത്ത് വധം: ഒന്നാം പ്രതിക്ക് തടവ് വിചാരണ
Sabith 
നേരത്തെ ഹൈക്കോടതിയും അക്ഷയിന് ജാമ്യം നിഷേധിച്ചിരുന്നു. കുറ്റകൃത്യം നടന്ന് ഒരാഴ്ചക്കകം പിടിയിലായ ഒന്നും രണ്ടും പ്രതികള്‍ നിരന്തരം ജാമ്യത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന വ്യവസ്ഥ പ്രകാരം 87-ാം ദിവസം കാസര്‍കോട് സി.ഐയായിരുന്ന സി.കെ.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാസര്‍കോട് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം വാധിച്ചപ്പോള്‍ ജാമ്യം നല്‍കിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രോസിക്യൂഷന്‍ വിഭാഗം കോടതിയില്‍ അക്കമിട്ടു ബോധിപ്പിച്ചു. സാബിത്ത് വധം നടക്കുന്ന സമയത്ത് ഒന്നാം പ്രതിയായ അക്ഷയ് അതിനുമുമ്പ് നടന്ന ഒരു വധശ്രമ കേസില്‍ ജാമ്യം നേടിയ വ്യക്തിയാണെന്നും ആ ജാമ്യവ്യവസ്ഥയില്‍ കാസര്‍കോട് താലൂക്കില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്ന കാലയളവിലാണ് താലൂക്കിന്റെ കേന്ദ്രമായ കാസര്‍കോട് ടൗണില്‍ സാബിത്തിനെ കുത്തികൊലപ്പെടുത്തിയതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂര്‍ കോടതിയെ ബോധിപ്പിച്ചു.
സാബിത്ത് വധം: ഒന്നാം പ്രതിക്ക് തടവ് വിചാരണ
Akshay

സാബിത്ത് വധത്തിന് ശേഷം കാസര്‍കോട്, വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ സാമൂദായിക സ്പര്‍ദ്ദ ഉണ്ടാക്കുന്ന തരത്തിലുള്ള പതിനാലോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും അക്ഷയിന് ജാമ്യം അനുവദിച്ചാല്‍ കൂടുതല്‍ വര്‍ഗ്ഗീയ പ്രശ്‌നങ്ങളുണ്ടാകുമെന്നും കേസിന്റെ സാക്ഷികള്‍ക്കകടക്കം അത് ഭീഷണിയാകുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജ് എം.ജെ. ശശിധരന്‍ സാബിത്ത് വധം തടവു വിചാരണ നടത്തേണ്ടുന്ന കേസാണെന്ന നിരീക്ഷണത്തോടെ അക്ഷയ്കുമാറിന്റെ ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് ഉത്തരവിടുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, Sabith murder, Anagoor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia