city-gold-ad-for-blogger
Aster MIMS 10/10/2023

ബദിയടുക്കയില്‍ വീട് കുത്തിതുറന്ന് 140 പവന്‍ സ്വര്‍ണവും ബൈക്കും കവര്‍ചചെയ്തു

ബദിയടുക്ക: ബദിയടുക്കയില്‍ വീട് കുത്തിത്തുറന്ന് 140 പവന്‍ സ്വര്‍ണവും ബൈക്കും കവര്‍ചചെയ്തു. ബദിയടുക്ക പെര്‍ള അടുക്കസ്ഥല നെല്‍ക്കയിലെ ഹമീദ് ഹാജിയുടെ വീട് കുത്തിത്തുറന്നാണ് സ്വര്‍ണം കവര്‍ചചെയ്തത്. വെള്ളിയാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ ഹമീദ് ഹാജിയുടെ ഭാര്യ ഉണര്‍ന്നപ്പോഴാണ് ഇരുനില വീടിന്റെ കിടപ്പുമുറി കുത്തിത്തുറന്ന് അലമാരയില്‍വെച്ചിരുന്ന സ്വര്‍ണം കവര്‍ചചെയ്തതായി കണ്ടത്. ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വീട്ടില്‍ വെച്ചിരുന്ന ഹമീദ് ഹാജിയുടെ ബൈക്കും മോഷ്ടാക്കള്‍ കൊണ്ടുപോയി. വീടിന്റെ അപ്‌സ്‌റ്റേയറിലെ സിറ്റൗട്ടിന് വാതിലില്ല. ഇതുവഴിയായിരിക്കാം മോഷ്ടാക്കള്‍ കിടിപ്പുമുറിയിലെത്തിയതെന്നാണ് കരുതുന്നത്. ഹമീദ് ഹാജിയും ഭാര്യയും മാതാവും മാത്രമാണ് വീട്ടിലുള്ളത്. ഇവര്‍ മറ്റുമുറികളിലായിരുന്നു കിടന്നിരുന്നത്. ഹമീദ് ഹാജിയുടെ രണ്ട് സഹോദരന്മാരുടെ ഭാര്യമാരുടെ സ്വര്‍ണമാണ് കവര്‍ചചെയ്തത്. സഹോദരന്മാരും ഭാര്യമാരും ഗള്‍ഫിലാണ്. വീടിനെകുറിച്ച് ശരിക്കും അറിയാവുന്ന ആരെങ്കിലുമായിരിക്കാം കവര്‍ചയ്ക്കുപിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

ബദിയടുക്കയില്‍ വീട് കുത്തിതുറന്ന് 140 പവന്‍ സ്വര്‍ണവും ബൈക്കും കവര്‍ചചെയ്തു
File Photo
കവര്‍ച നടന്നവിവരം അറിഞ്ഞ് ബദിയടുക്ക എസ്.ഐ. എം. ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലര്‍ചെ തന്നെ വീട്ടിലെത്തി അന്വേഷണം നടത്തി. കാസര്‍കോട് എസ്.പി. തോംസന്‍ ജോസ്, ഡി.വൈ.എസ്.പി. മോഹന ചന്ദ്രന്‍, കാസര്‍കോട് സി.ഐ. വി. ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കവര്‍ചനടന്ന വീട്ടിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും പരിശോധനയ്ക്കായി വീട്ടിലെത്തിയിരുന്നു. മോഷ്ടാക്കള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.

നേരത്തെ 200 പവന്‍ സ്വര്‍ണം മോഷണം പോയതായാണ് വീട്ടുകാര്‍ അറിയിച്ചിരുന്നതെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് 140 പവന്‍ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളുവെന്ന് കണ്ടെത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Theft, Robbery, house-robbery, Police, Complaint, Investigation, Badiyadukka, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.


Advertisement:

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia