കീഴൂരില്‍ യുവാവിന്റെ കൊല: പ്രതിയായ സഹോദരന്‍ ഒളിവില്‍
Nov 13, 2013, 12:10 IST
കീഴൂര്‍: സഹോദരന്റെ കുത്തേറ്റ് മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ച സംഭവത്തില്‍ ബേക്കല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതിക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്. മരിച്ച വിനുവിന്റെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ നാട്ടില്‍ കൊണ്ടുവന്ന് സംസ്‌ക്കരിക്കുമെന്നാണ് വിവരം.
കീഴൂര്‍ കോളനി ഹൗസിലെ സുധാകരന്‍-രാധ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട എസ്. വിനു (28). സംഭവത്തില്‍ ജ്യേഷ്ഠന്‍ നാരായണനെതിരെയാണ് ബേക്കല്‍ പോലീസ് കൊലക്കുറ്റംചുമത്തി കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ വീട്ടില്‍വെച്ചാണ് വിനുവിന് കുത്തേറ്റത്. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നുവെങ്കിലും വിനു വഴിക്കുവെച്ച് മരണപ്പെടുകയായിരുന്നു. വയറ്റത്തേറ്റ കുത്താണ് മരണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
മദ്യലഹരിയിലാണ് നാരായണന്‍ വിനുവിനെ കുത്തിയത്. വൈകിട്ട് മദ്യലഹരിയില്‍ വീട്ടിലെത്തിയ നാരായണന്‍ വീട്ടുകാര്‍ ടി.വി. കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ ടി.വിയും സ്റ്റാന്‍ഡും അടിച്ച് തകര്‍ക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നീട് രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യ കരയുന്നത് കണ്ട നാരായണന്‍ പ്രകോപിതനായി വിനുവിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മൂന്ന് ദിവസമായി നാരായണന്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കിടുന്നത് പതിവായിരുന്നു. വിനുവിന്റെ കൊലപാതകം വീട്ടിനും നാട്ടിനും കനത്ത ആഘാതമായി. രണ്ട് സെന്റ് ഭൂമിയിലെ കൊച്ചുവീട്ടില്‍ എല്ലാവരും ഒന്നിച്ച് കഴിയുകയായിരുന്നു. അതിനിടെയാണ് കൊലപാതകം അരങ്ങേറിയത്.
Keywords: Kerala, Keezhur, Kasaragod, Murder, Police, Case, Bother, Clash, Family, S. Vinu, alayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
കീഴൂര്‍ കോളനി ഹൗസിലെ സുധാകരന്‍-രാധ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട എസ്. വിനു (28). സംഭവത്തില്‍ ജ്യേഷ്ഠന്‍ നാരായണനെതിരെയാണ് ബേക്കല്‍ പോലീസ് കൊലക്കുറ്റംചുമത്തി കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ വീട്ടില്‍വെച്ചാണ് വിനുവിന് കുത്തേറ്റത്. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നുവെങ്കിലും വിനു വഴിക്കുവെച്ച് മരണപ്പെടുകയായിരുന്നു. വയറ്റത്തേറ്റ കുത്താണ് മരണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
S. Vinu |

Related News: