പോലീസ് ജീപ്പും ബൊലേറോയും കൂട്ടിയിടിച്ച് എ.എസ്.ഐ അടക്കം 7പേര്‍ക്ക് പരിക്ക്
Nov 17, 2013, 23:00 IST
കാസര്‍കോട്: ഫ്ളൈയിംഗ് സ്ക്വാഡ് ജീപ്പും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. കാസര്‍കോട് പോലീസ് ഫ്ലൈയിംഗ് സ്ക്വാഡിലെ എ.എസ്.ഐ.ശിവറാം(50), എ.ആര് ക്യാമ്പിലെ പോലീസുകാരായ വയനാട്ടെ ജയരാജിന്റെ മകന് സ്മിജു(30), തിരുവനന്തപുരത്തെ ഫ്രാന്‍സിസിന്റെ മകന് പ്രവീണ്‍(30), ഫ്ലൈയിംഗ് സ്ക്വാഡിലെ ഡ്രൈവര്‍ ബിജു(27) എന്നിവര്‍ക്കും ബൈലേറോ ജീപ്പിലുണ്ടായിരുന്ന കണ്ണൂര്‍ പൊടിയൊടിച്ചയിലെ ബാലകൃഷ്ണന്റെ മകന് മണികണ്ഠന് (40), മകള്‍ സൗമ്യ (19), ഭാര്യ സാവിത്രി (35) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ പ്രവീണിന്റെയും സ്മിജുവിന്റെയും പരിക്ക് ഗുരുതരമാണ്. പ്രവീണിന് മുഖത്താണ് ഗുരുതര പരിക്ക്. മണികണ്ഠനും മകള്‍ സൗമ്യയ്ക്കും തലയ്ക്കും സാവിത്രിക്ക് നട്ടെല്ലിനുമാണ് പരിക്കേറ്റത്. ബൊലേറോയിലെ ഡ്രൈവര്‍ കണ്ണൂരിലെ റാസിഖ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 3.30മണിയോടെ എരിയാല്‍ പാലത്തിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.
കഴിഞ്ഞ മാസം 30ന് വീട്ടില്‍ വെച്ച് ജനാലയിലൂടെ ഒരാള്‍ ആസിഡ് എറിഞ്ഞതിനെ തുടര്‍ന്ന് മുഖത്തും മറ്റും പൊള്ളലേറ്റ മണികണ്ഠനേയും മകള്‍ സൗമ്യയേയും മംഗലാപുരം കെ.എം.സി.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച ബൊലേറോ ജീപ്പ് ഓവര്‍ടേക്ക് ചെയ്ത് വന്ന് മൊഗ്രാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പോലീസ് ജീപ്പിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്ലിയാര് അന്തരിച്ചു
Keywords: Kasaragod, Kerala, Jeep, Accident, hospital, Injured, Kannur, Police, Mangalore, Mogral, Natives, ASI, Officer, Bolero, Highway, Flying Squad, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752