മറാഠി വിഭാഗത്തെ പട്ടിക വര്‍ഗ ലിസ്റ്റില്‍ ഉള്‍പെടുത്തിയ നടപടിക്കെതിരെ 2 മന്ത്രിമാര്‍ രംഗത്ത്: എംപി
Nov 22, 2013, 08:59 IST
കാസര്‍കോട്: മറാഠി സമുദായത്തെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പെടുത്തിയ നടപടിക്കെതിരെ യു.ഡി.എഫ്. മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ രംഗത്തുവന്നിരിക്കുകയാണെന്ന് പി. കരുണാകരന്‍ എം.പി. വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പട്ടിക വിഭാഗക്കാരായ മന്ത്രി പി.കെ. ജയലക്ഷ്മി, കെ.പി. അനില്‍ കുമാര്‍ എന്നിവരാണ് മന്ത്രിസഭായോഗത്തില്‍ ഗസറ്റ് വിജ്ഞാപനം ഇറക്കുന്നതിനെതിരെ വിയോജനക്കുറിപ്പ് നല്‍കിയത്.
മറാഠി വിഭാഗത്തെ പട്ടിക വര്‍ഗ ലിസ്റ്റില്‍ ഉള്‍പെടുത്താനുള്ള ഭരണഘടന ഭേദഗതി നടപ്പാക്കുന്നത് മാറ്റിവച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും എം.പി. പറഞ്ഞു. 2002ല്‍ ജില്ലയിലെ മറാഠി സമുദായത്തെ പട്ടികവര്‍ഗത്തില്‍നിന്നൊഴിവാക്കിയതിനെതിരെ നിരവധി നടപടികള്‍ പൂര്‍ത്തിയാക്കിയതിന്റെ ഫലമാണ് പാര്‍ലമെന്റ് ഭരണഘടനാ ഭേദഗതി പാസാക്കിയത്.
ലോക്‌സഭയും രാജ്യസഭയും പാസാക്കി രാഷ്ട്രപതിയുടെ അനുമതിയോടെയാണ് ഇത് നിയമമായത്. ഈ നിയമം നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന പട്ടിക വിഭാഗം മന്ത്രിമാരായ കെ.പി. അനില്‍കുമാര്‍, പി.കെ. ജയലക്ഷ്മി എന്നിവര്‍ ഈ നിയമം നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിസഭക്ക് കുറിപ്പ് നല്‍കുകയായിരുന്നു.
രാഷ്ട്രപതി അംഗീകരിച്ച നിയമം നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്ന് പറയാന്‍ സംസ്ഥാന മന്ത്രിമാര്‍ക്ക് അവകാശമില്ല. ഇത് ഭരണഘടനാ വിരുദ്ധവുമാണ്. സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനമിറക്കി മറാഠി സമുദായത്തിന് പട്ടികവര്‍ഗ വിഭാഗത്തിനുള്ള ആനുകൂല്യങ്ങള്‍ എത്രയും വേഗം ലഭ്യമാക്കുകയാണ് ചെയ്യേണ്ടത്. കഴിഞ്ഞ 11 വര്‍ഷമായി എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട പാവപ്പെട്ട ജനവിഭാഗത്തോട് നിയമം പാസാക്കിയിട്ടും ക്രൂരത കാണിക്കുന്നതിന് ന്യായീകരണമില്ല. സംസ്ഥാനത്തെ ഗസറ്റ് വിജ്ഞാപനമില്ലെങ്കിലും പാര്‍ലമെന്റ് പാസാക്കിയ നിയമം രാഷ്ട്രപതി അംഗീകരിച്ച സാഹചര്യത്തില്‍ മറാഠികളെ പട്ടികവര്‍ഗമായി പരിഗണിച്ച് സര്‍ട്ടിഫിക്കറ്റുകളും മറ്റാനുകൂല്യങ്ങളും നല്‍കാവുന്നതാണ്. എന്നാല്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ അതിന് തയ്യാറാകുന്നില്ല.
നിയമം ഉടനെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയോടും ചീഫ് സെക്രട്ടറിയോടും എംപി എന്ന നിലയില്‍ നേരിട്ടും രേഖാമൂലവും ആവശ്യപ്പെട്ടിട്ടും നടപ്പാക്കാന്‍ തയ്യാറാകുന്നില്ല. ഇതിന് പ്രത്യേകിച്ച് ന്യായീകരണമൊന്നും പറയാനുമില്ല. ഈ ഭരണഘടന ഭേദഗതിയെക്കുറിച്ച് ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍ അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നതിന് പകരം രാഷ്ട്രപതി അംഗീകരിച്ച നിയമം തടഞ്ഞുവയ്ക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് എം.പി. പറഞ്ഞു. ഇതിനെതിരെ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും.
സമഗ്ര പഠനങ്ങളും സിറ്റിംങ്ങുകളും നടത്തിയാണ് കാസര്‍കോട്, ഹൊസ്ദുര്‍ഗ് താലൂക്കിലെ 30,000ത്തോളം വരുന്ന മറാഠി വിഭാഗത്തെ വീണ്ടും പട്ടികവര്‍ഗ ലിസ്റ്റിലുള്‍പെടുത്തിയത്. കര്‍ണാടകയിലുള്ള മറാഠി സമുദായത്തിന്റെ ഭാഗമാണ് ഇവിടെയുമുള്ളത്. കര്‍ണാടകയില്‍ ഇവര്‍ പട്ടികവര്‍ഗത്തില്‍ തുടരുമ്പോഴാണ് ഇവിടെ വിവേചനം ഉണ്ടായത്.
കാസര്‍കോട് ജില്ലയിലുള്ളവരെ ഒഴിവാക്കിയത് ശരിയല്ലെന്നാണ് പിന്നീട് നടന്ന പഠനങ്ങള്‍ തെളിയിച്ചത്. ഒഴിവാക്കിയതിനുശേഷം സംസ്ഥാനം ഭരിച്ച യു.ഡി.എഫ്., എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ ഇവരെ പട്ടികവര്‍ഗത്തില്‍ ഉള്‍പെടുത്തണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായക്കാരായിരുന്നു. എന്നിട്ടും നിയമം പാസായപ്പോള്‍ എന്തുകൊണ്ടാണ് നടപ്പാക്കാന്‍ മടിക്കുന്നതെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഇരട്ട റോളാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Advertisement:

Also Read:
ഇരട്ട ജീവപര്യന്തം അടക്കം 42 വര്‍ഷം ശിക്ഷ കാസര്‍കോട്ട് ഇതാദ്യം
Keywords: Kasaragod, Kerala, Press Meet, MP, P. Karunakaran MP, Minister, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752