മകന് കരള്‍ പകുത്തു നല്‍കി ബാപ്പ; സഹായം നല്‍കി മുഖ്യമന്ത്രി
Nov 29, 2013, 18:29 IST
കാസര്‍കോട്: വാര്‍ദ്ധക്യത്തില്‍ തനിക്ക് താങ്ങാവേണ്ട മകന്‍ കരള്‍ രോഗ ബാധിതനായപ്പോള്‍ തിമിരി ഏച്ചിപ്പൊയിലിലെ ഇബ്രാഹിംകുട്ടി തളര്‍ന്നില്ല. തന്റെ കരള്‍ മകന്‍ അബ്ദുല്‍ സത്താറിന് പകുത്തു നല്‍കി. തളര്‍ന്നു പോവുമായിരുന്ന മകനെ എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ട് വരിക എന്നതു മാത്രമായിരുന്നു ഈ പിതാവിന് മുന്നിലുണ്ടായിരുന്ന ഏക ലക്ഷ്യം.
എന്നാല്‍ കൂലിപ്പണിക്കാരനായ ഇബ്രാഹിംകുട്ടി പതറിപ്പോയത് ഭാരിച്ച ചികിത്സാ ചെലവുകളുടെ മുന്നിലാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മകന്റെ ശസ്ത്രക്രിയ. സമ്പാദ്യമെല്ലാം ചികിത്സയ്ക്കായി ചെലവഴിച്ചപ്പോള്‍ ബാക്കിയായത് പത്ത് ലക്ഷം രൂപയുടെ കടബാധ്യത. ഇരുപത്തിയഞ്ചുകാരനായ അബ്ദുള്‍സത്താറിനെ കൂടാതെ രണ്ട് ആണ്‍ മക്കള്‍ കൂടിയുണ്ട് ഇബ്രാഹിംകുട്ടി-ഫാത്തിമ ദമ്പതികള്‍ക്ക്.
ഇതിലൊരാള്‍ മാനസിക വളര്‍ച്ചയില്ലാത്ത ആളാണ്. ഇളയയാള്‍ നാലാംക്ലാസ്സില്‍ പഠിക്കുന്നു. കയറിക്കിടക്കാന്‍ ഒരു വീടുമാത്രമാണ് ഈ കുടുംബത്തിനുളളത്. മകന്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചാല്‍ ദുരിതത്തില്‍ നിന്ന് കരകയറാനാകുമെന്നാണ് ഈ പിതാവിന്റെ പ്രതീക്ഷ. ഈ പ്രതീക്ഷയിലാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലെത്തിയതും ആശ്വാസമായി മുഖ്യമന്ത്രിയുടെ ഒരു ലക്ഷം സഹായം ലഭിച്ചതും.
ഒപ്പം എ പി എല്‍ കാര്‍ഡ് ബി പി എല്‍ കാര്‍ഡ് ആക്കിമാറ്റാനും പെന്‍ഷന്‍ നല്‍കാനും മുഖ്യമന്ത്രി അതത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരിതക്കടലില്‍ നന്മയുടെ ഇത്തിരിവെട്ടം ലഭിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഇബ്രാഹിംകുട്ടിയും കുടുംബവും മടങ്ങിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Oommen Chandy, Kerala, Mass contact programme, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752