city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചുഴലിക്കാറ്റില്‍ സര്‍ക്കാര്‍ പ്രഖ്യപിച്ച 11 കോടി നഷ്ടപരിഹാരം നല്‍കിയില്ല; മൂന്നു മുതല്‍ സത്യാഗ്രഹം

കാസര്‍കോട്: ഇക്കഴിഞ്ഞ ഏപ്രില്‍ മാസം ജില്ലയിലുണ്ടായ ചുഴലിക്കാറ്റിലും കനത്ത മഴയിലും വന്‍ നാശം വിതച്ച മടിക്കൈയിലെയും പരിസരപ്രദേശങ്ങളിലെയും കര്‍ഷകര്‍ക്ക് ഇനിയും സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പത്തിക സഹായം നല്‍കിയില്ലെന്ന് കര്‍ഷകസംഘം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ മൂന്നുമുതല്‍ കലക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.

വേനല്‍മഴയില്‍ 30 കോടിയോളം രൂപ യുടെ നഷ്ടമാണുണ്ടായത്. പ്രക്ഷോഭങ്ങളുടെയും ജനപ്രതിനിധികളുടെ ഇടപെടലിന്റെയും ഭാഗമായി 11.75 കോടി രൂപയുടെ ധനസഹായമാണ് മന്ത്രിസഭ അംഗീകരിച്ചതായി കൃഷിമന്ത്രി കെ പി മോഹനന്‍ അറിയിച്ചത്. ഇതുകഴിഞ്ഞ് നാലുമാസം കഴിഞ്ഞിട്ടും പണം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് തുക വിതരണം ചെയ്യുന്നതുവരെ സത്യഗ്രഹ സമരം നടത്താന്‍ കര്‍ഷക സംഘം നിര്‍ബന്ധിതരായതെന്ന് നേതാക്കള്‍ പറഞ്ഞു.

ചുഴലിക്കാറ്റില്‍ സര്‍ക്കാര്‍ പ്രഖ്യപിച്ച 11 കോടി നഷ്ടപരിഹാരം നല്‍കിയില്ല; മൂന്നു മുതല്‍ സത്യാഗ്രഹം

റബര്‍ വിലത്തകര്‍ച്ചയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുക, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷകദ്രോഹ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക, കവുങ്ങ്, തെങ്ങ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നവംബര്‍ 30, ഡിസംബര്‍ 1, 2 തീയതികളില്‍ ജില്ലയില്‍ മലയോര വാഹന പ്രചാരണ ജാഥ നടത്തും. ജില്ലാസെക്രട്ടറി സി എച്ച് കുഞ്ഞമ്പു ലീഡറും പ്രസിഡന്റ് പി ജനാര്‍ദനന്‍ മാനേജരുമായ ജാഥ തൃക്കരിപ്പൂര്‍ കൊടക്കാട് സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. രണ്ടുദിവസത്തെ പര്യടനത്തിനുശേഷം രണ്ടിന് വൈകിട്ട് ബദിയടുക്കയില്‍ സമാപിക്കും. ഈ ആവശ്യങ്ങളുന്നയിച്ച് 11,12 തീയതികളില്‍ മലയോര മേഖലയിലെ എല്ലാ വില്ലേജ് കേന്ദ്രത്തിലും രാപ്പകല്‍ സമരവും നടത്തും.

ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന മില്‍മയുടെ നടപടിക്കെതിരെ ഡിസംബര്‍ രണ്ടിന് രാവിലെ പത്ത് മണിക്ക് മാവുങ്കാലിലുള്ള ഡെയറി ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തും. മേഖലാ യൂണിയന്‍ ഭരണസമിതി നടത്തുന്ന അഴിമതി അവസാനിപ്പിക്കുക, കാലിത്തീറ്റയുടെ വില കുറയ്ക്കുക, ഒരു ലിറ്റര്‍ പാലിന് പത്തുരൂപ സര്‍ക്കാര്‍ ഇന്‍സെന്റീവ് നല്‍കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചുള്ളിക്കരയില്‍ 'കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും.

മഹാളിരോഗം കാരണം ഉല്‍പാദന നഷ്ടമുണ്ടായ അടയ്ക്ക കര്‍ഷകര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യത്തില്‍ എല്ലാ കര്‍ഷക സംഘടനകളെയും യോജിപ്പിച്ച് സംയുക്ത പ്രക്ഷോഭം നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. ഇതിനായി നാലിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ വിവിധ കര്‍ഷക സംഘടനകളുടെ യോഗവും ചേരും.

കാലവര്‍ഷക്കെടുതി വന്‍ നാശമുണ്ടായത് പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ ആയമ്പാറയിലും പരിസരങ്ങളിലുമാണ്. ചുഴലിക്കാറ്റില്‍ സ്‌കൂള്‍ കെട്ടിടം, വീടുകള്‍, റബര്‍ മരങ്ങള്‍, കവുങ്ങ്, തെങ്ങ് തുടങ്ങി കനത്ത നാശമാണുണ്ടായത്. എന്നാല്‍ കര്‍ഷകര്‍ക്ക് ഇതുവരെ ഒരുരൂപ പോലും നഷ്ടപരിഹാരം നല്‍കിയില്ല. കൃഷിക്കാര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് വഞ്ചിക്കുന്ന സമീപനമാണ് ജില്ലാ ഭരണകൂടവും സര്‍ക്കാരും സ്വീകരിക്കുന്നത്. പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് 13ന് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തമെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാസെക്രട്ടറി സി എച്ച് കുഞ്ഞമ്പു, സംസ്ഥാനകമ്മിറ്റി അംഗം വി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് റോഡില്‍ വലിച്ചെറിഞ്ഞു

Keywords: kasaragod, Kerala, Press meet, Office, Milk, Seminar, Gusthouse, Periya, Kanhangad, March, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia