city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ഷക സംരക്ഷണയാത്ര കാര്‍ഷിക മേഖലയ്ക്ക് നവജീവന്‍ പകരും: ഹൈദരലി തങ്ങള്‍

കാസര്‍കോട്: സ്വതന്ത്ര കര്‍ഷക സംസ്ഥാന കമ്മിറ്റി നടത്തുന്ന കര്‍ഷക സംരക്ഷണ യാത്ര കാര്‍ഷിക മേഖലയ്ക്ക് നവജീവന്‍ പകരുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കര്‍ഷകരുടെ പ്രയാസങ്ങള്‍ മനസിലാക്കി അധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ സ്വതന്ത്ര കര്‍ഷക സംഘത്തിന് സാധിച്ചിട്ടുണ്ട്. നാളികേര, അടക്കാ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഏറെ മുന്‍തൂക്കം നല്‍കി പരിഹാരം കാണുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് തങ്ങള്‍ പറഞ്ഞു.

കാര്‍ഷിക മേഖലയുടെ സമഗ്രമാറ്റം ആവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന കര്‍ഷക സംരക്ഷണ യാത്ര ചെര്‍ക്കളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്യാം സുന്ദര്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, അഖിലേന്ത്യ അസി.സെക്രട്ടറി സിറാജ് ഇബ്രാഹിം സേഠ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് ടി.പി.അഷറഫലി, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ടുമാരായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി എം.അബ്ദുല്ല മുഗു, എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുര്‍ റസാഖ്, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.മുഹമ്മദ് കുഞ്ഞി, എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.പി.മുഹമ്മദ് അഷറഫ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി.ഉമ്മര്‍, ലോയേര്‍സ് ഫോറം ജില്ലാ പ്രസിഡണ്ട് അഡ്വ.സി.എന്‍.ഇബ്രാഹിം, മെട്രോ മുഹമ്മദ് ഹാജി, ഷാഫി ഹാജി കട്ടക്കാല്‍, ബഷീര്‍ വെള്ളിക്കോത്ത്, എ.എ.അബ്ദുല്‍ റഹ്മാന്‍, എം.കുഞ്ഞാമദ് പുഞ്ചാവി, കെ.ബി.മുഹമ്മദ് കുഞ്ഞി, കല്ലട്ര അബ്ദുല്‍ ഖാദര്‍, സോളാര്‍ കുഞ്ഞാമദ് ഹാജി, ഇ.ആര്‍.ഹമീദ്, കെ.ഷാഫി ഹാജി, സി.കെ.പി.അഹമ്മദ് കുഞ്ഞി ഹാജി, എടനീര്‍ അബൂബക്കര്‍, എ.എ.ജലീല്‍, സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, ബി.കെ.അബ്ദുസമദ് പ്രസംഗിച്ചു.
കര്‍ഷക സംരക്ഷണയാത്ര കാര്‍ഷിക മേഖലയ്ക്ക് നവജീവന്‍ പകരും: ഹൈദരലി തങ്ങള്‍

യാത്ര നായകന്‍ കുറുക്കോളി മൊയ്തീനും വൈസ് ക്യാപ്റ്റന്മാര്‍ പി.ശാദുലി, സി.ശ്യാംസുന്ദര്‍, എം.എസ്.മുഹമ്മദ് കുഞ്ഞി എന്നിവരുമാണ്. ടി.പി.മമ്മു(ഡയറക്ടര്‍) കെ.യു.ബഷീര്‍ ഹാജി, കെ.എസ്.ഹംസ, പി.പി.മുഹമ്മദ് കുട്ടി(കോ-ഓര്‍ഡിനേറ്റര്‍മാര്‍) മണ്‍വിള സൈനുദ്ദീന്‍, കളത്തില്‍ അബ്ദുല്ല, ഡോ.വി.കുഞ്ഞാലി, ടി.എ.മുഹമ്മദ് ബിലാല്‍, കെ.കെ.അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, എം.ആലി, കെ.കെ.നഹ, സി.എം.ടി.ബാവ എന്നിവര്‍ ജാഥ അംഗങ്ങളുമാണ്.

കര്‍ഷകര്‍ക്ക് മാന്യമായ അംഗീകാരം, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കൃഷിക്ക് വേറിട്ട ബജറ്റ്, കര്‍ഷകന് സര്‍ക്കാര്‍ ജീവനക്കാരന്റെ വേതനത്തിന് സമാനമായ വരുമാനം, തതുല്യമായ പെന്‍ഷന്‍, കൃഷിക്ക് ആവശ്യമായ പണം സര്‍ക്കാര്‍ വഹിക്കുക, പകരം ഉല്‍പ്പന്നങ്ങള്‍ തറവില നിശ്ചയിച്ച് സര്‍ക്കാര്‍ സംഭരിക്കുക, വിത്തുവളവും വെള്ളവും വൈദ്യുതിയും കര്‍ഷകന്റെ അവകാശമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കേരളത്തിലെ കര്‍ഷക സമൂഹത്തിന് മുമ്പില്‍ അവതരിപ്പിച്ചുകൊണ്ടാണ് കര്‍ഷക യാത്ര. പത്തുലക്ഷം കര്‍ഷകര്‍ ഒപ്പിട്ട കര്‍ഷക മെമ്മോറാണ്ടം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. ശാഖ കമ്മിറ്റികള്‍ മുഖേന സ്വരൂപിക്കുന്ന ഒപ്പുകള്‍ കര്‍ഷക സംരക്ഷണ യാത്രയില്‍ സമാഹരിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
എം.എസ്.എഫ് ഉണര്‍ത്തു ജാഥ പ്രയാണം തുടങ്ങി

Keywords: Kerala, Kasaragod, MSF, Unarthu Jatha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. 


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia