കായികമേളക്കിടെ സംഘര്‍ഷം: പോലീസുകാര്‍ക്ക് മര്‍ദനം; സ്‌റ്റേഷനില്‍ യൂത്ത് ലീഗ് ഉപരോധം
Nov 13, 2013, 13:53 IST
വിദ്യാനഗര്‍: കോളിയടുക്കം ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ ചൊവ്വാഴ്ച നടന്ന ഉപജില്ലാ കായിക മേളക്കിടെ എ.ബി.വി.പി - എം.എസ്.എഫ്. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഭവത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ എ.ആര്‍. ക്യാമ്പിലെ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. പോലീസ് കസ്റ്റഡിയിലെടുത്ത നിരപരാധികളായ രണ്ട് പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരവും നടത്തി.
ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥികള്‍ കളിക്കിടെയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് ഏറ്റുമുട്ടിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഒരു എം.എസ്.എഫ്. പ്രവര്‍ത്തകനെ പിടികൂടുകയും ഒരു കൂട്ടം ആളുകള്‍ സ്ഥലത്തെത്തി മോചിപ്പിക്കുകയും ചെയ്തു. അതിനിടെയാണ് പോലീസുകാരായ പ്രദീപ് (37), സനില്‍ കുമാര്‍ (29) എന്നിവര്‍ക്ക് മര്‍ദനമേറ്റതെന്ന് പറയുന്നത്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇസ്മായില്‍ (22), ശംലാദ് (19) എന്നിവരെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പോലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നിരപരാധികളാണെന്നും അവര്‍ കടയില്‍ പത്രം വായിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയതെന്നും അവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ സ്റ്റേഷനില്‍ ഉപരോധം നടത്തിയത്.
ഉപരോധത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ബൈക്ക് കൊണ്ടുവന്ന് നിര്‍ത്തിയതും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട് സി.ഐ. വി. ബാലകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ നിരപരാധികളാണെന്ന് തെളിഞ്ഞാല്‍ വിട്ടയക്കാമെന്ന് ഉറപ്പ് നല്‍കിയതിനെതുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. അതേസമയം പോലീസിനെ അക്രമിച്ച പ്രതികളെകണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.
പോലീസ് കസ്റ്റഡിയിലെടുത്ത നിരപരാധികളായ പ്രവര്‍ത്തകരെ വിട്ടയക്കുന്നതിന് വേണ്ടി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുസ്ലിം ലീഗ് ജില്ലാ നേതാക്കളെ ബന്ധപ്പെട്ടെങ്കിലും അവര്‍ പ്രശ്‌നം ഗൗരവമായി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
Keywords: Clash, MSF, Youth League, Vidya Nagar, Police-station, Protest, Kasaragod, Kerala, Custody, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752