കാസര്‍കോട്ടെ പ്രമുഖര്‍ക്ക് 'ബ്ലേഡ്' വ്യാപാരവുമായി ബന്ധം; പോലീസിന് അനക്കമില്ല
Nov 5, 2013, 23:59 IST
കാസര്‍കോട്: കാസര്‍കോട്ടെ ഏതാനും പ്രമുഖര്‍ക്ക് 'ബ്ലേഡ്' വ്യാപാരവുമായി അടുത്ത ബന്ധം. ബിനാമികളായി യുവാക്കളെ മുന്നില്‍ നിര്‍ത്തിയാണ് ഇവരുടെ പ്രവര്‍ത്തനം. കൃത്യമായ ലാഭവിഹിതം യുവാക്കള്‍ എത്തിച്ചുകൊടുക്കുന്നു. കൊള്ള പലിശയ്ക്ക് കടംകൊടുക്കുന്ന നിരവധി സംഘംങ്ങള്‍ കാസര്‍കോട്ട് പ്രവര്‍ത്തിര്‍ത്തിക്കുന്നുണ്ട് ഇതിനൊക്കെ പിന്നിലും ചില പ്രമുഖരുടെ കൈകളാണ്.
കൊള്ള പലിശയ്ക്ക് പണം കൊടുക്കുന്നവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരെല്ലാമെന്നതിന് കൃത്യമായ തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ബ്ലേഡ് വ്യാപാരം വഴിയുള്ള കൊള്ളലാഭത്തില്‍ നിന്നും ലഭിക്കുന്ന പണം മറ്റു ബിസിനസുകളിലും വിനിയോഗിക്കുന്നവരുമുണ്ട്. കൊള്ളപലിശയ്ക്ക് പണം കുത്തിയൊഴുക്കിവിടുന്ന പ്രമുഖരെ കുറിച്ചുള്ള കൃത്യമായ വിവരം പോലീസിലെ ചില ഉന്നതര്‍ക്ക് കിട്ടിയതായി വിവരമുണ്ട്.
സമൂഹത്തില്‍ മാന്യന്‍മാരായി വിലസുന്ന ചിലരുടേയെങ്കിലും സമ്പത്തിന്റെ പ്രധാന ഉറവിടം ബ്ലേഡ് വ്യാപാരത്തില്‍ നിന്നുള്ള കൊള്ള പലിശയാണെന്നും വ്യക്തമായിക്കഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പലര്‍ക്കും ആരുമറിയാത്ത ബ്ലേഡ് വ്യാപാരം വെറും സൈഡ് ബിസിനസ് മാത്രമാണ്. പുത്തന്‍ പണക്കാരയ ഇത്തരക്കാരുടെ പിന്നാമ്പുറത്ത് ബ്ലേഡിന്റെ തിളങ്ങുന്ന വെളിച്ചമാണ് മിന്നുന്നത്.
ഭര്ത്താക്കന്മാര്പോലും അറിയാതെ ബ്ലേഡ് വ്യാപരത്തില്‍ പണം നിക്ഷേപിക്കുകയും ഇതില്‍ പങ്കാളികളാവുകയും ചെയ്ത നിരവധി സ്ത്രീകളും കാസര്‍കോട്ടുണ്ട്. സ്വര്‍ണം ബാങ്കില്‍ പണയം വെച്ച് ആ പണം ബ്ലേഡ് വ്യാപാരത്തിന് കൊടുക്കുന്നവരും കുറവല്ല. വ്യാപാരികള്‍ക്കിടയിലും ബ്ലേഡ് ഇടപാടുകാരുടെ പ്രവര്‍ത്തനം ശക്തമാണ്. ചില സ്ത്രീകള്‍ നേരിട്ട്തന്നെ പലര്‍ക്കും ബ്ലേഡിടപാടുകാരെ പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ട്.
ബ്ലേഡ് വ്യാപാരം കൊഴുക്കുമ്പോഴും കാസര്‍ക്കോട്ടെ പോലീസിന് യാതൊരനക്കവുമില്ല. ആറുമാസം മുമ്പ് പോലീസ് നടത്തിയ ഓപ്പറേഷന്‍കൊണ്ട് കാര്യമായ പ്രയോജനവും ലഭിച്ചിരുന്നില്ല. നേരത്തെ ബ്ലേഡ് വ്യാപാരത്തിന് വേണ്ടി ലക്ഷങ്ങള്‍ വാങ്ങി കാസര്‍കോട്ടുനിന്ന് കണ്ണൂര്‍ സ്വദേശിനിയായ യുവതി മുങ്ങിയിരുന്നു. ഈ സംഭവത്തിന് ഇതുവരെ ആരും പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മാനഹാനി ഭയന്ന് മറച്ചുവെക്കുന്നതാണ് ചെയ്യുന്നത്.
Related Article:
ബ്ലേഡിന്റെയും ആത്മഹത്യയുടെയും കാണാപ്പുറങ്ങള്‍
ബ്ലേഡിന്റെയും ആത്മഹത്യയുടെയും കാണാപ്പുറങ്ങള്‍
Keywords: Kasaragod, Blade mafia, Police, Investigation, Girl, husband, wife, gold, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.