ദേശീയ പാതയില്‍ അപകട പരമ്പര; നിരവധി പേര്‍ക്ക് പരിക്ക്
Nov 24, 2013, 23:35 IST
കാസര്‍കോട്: ദേശീയ പാതയില്‍ ബേവിഞ്ച, തെക്കില്‍, ചൗക്കി, വിദ്യാനഗര്‍ എന്നിവിടങ്ങളിലായുണ്ടായ നാല് അപകടങ്ങളിലായി നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് ബേവിഞ്ചയിലും തെക്കിലിലും ചൗക്കിയിലും അപകടം ഉണ്ടായത്.
ബേവിഞ്ചയില്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബസ് യാത്രക്കാരായ ഷരീഫ്, കരുണാകരന്‍, മോഹനന്‍, ഷിഞ്ചിത്ത്, ജ്യോതി, വെങ്കിടേശ്വരി, അഭിനന്ദ്, അരവിന്ദ് തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഇവരെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ കുന്നിലിടിച്ചത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ ഇവിടെ ദേശീയ പാത വഴിയുള്ള ഗതാഗതം അല്‍പ സമയം തടഞ്ഞു.
അധികൃതരുടെ അനാസ്ഥ കൊണ്ടാണ് ബേവിഞ്ചയിലും തെക്കിലിലും അപകടം പതിവാകുന്നതെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. വിവരമറിഞ്ഞ് ടൗണ്‍ സി.ഐ ഡോ. വി ബാലകൃഷ്ണന്‍ സ്ഥലത്തെത്തി നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഗതാഗതം പുനരാരംഭിച്ചത്.
ബസ് അപകടത്തിന് തൊട്ടുപിന്നാലെ തെക്കില്‍ അമ്പട്ട വളവില്‍ മീന്‍ലോറി നിയന്ത്രണം വിട്ട് വിറക് കടയിലേക്ക് പാഞ്ഞുകയറി മരത്തിലിടിച്ച് നിന്നു. കടയില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായാണ് അവര്‍ രക്ഷപ്പെട്ടത്. ചേവാറിലെ അബ്ബാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.
ചൗക്കിയില്‍ ഏതാണ്ട് ഇതേസമയത്ത് തന്നെ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഉപ്പളയില്‍ നിന്ന് കീഴൂരിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞത്. ഏറ്റവും ഒടുവിലായി വിദ്യാനഗറില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് സാരമായ പരിക്കേറ്റു. പെട്രോള്‍ പമ്പിനടത്ത് വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം.
Keywords : Kasaragod, Accident, Injured, Hospital, Bus, Kerala, Lorry, Bevinja, Thekkil, Chawki, Car, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live Malayalam news, News Kerala, Malayalam gulf news.
ബേവിഞ്ചയില്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബസ് യാത്രക്കാരായ ഷരീഫ്, കരുണാകരന്‍, മോഹനന്‍, ഷിഞ്ചിത്ത്, ജ്യോതി, വെങ്കിടേശ്വരി, അഭിനന്ദ്, അരവിന്ദ് തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഇവരെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ കുന്നിലിടിച്ചത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ ഇവിടെ ദേശീയ പാത വഴിയുള്ള ഗതാഗതം അല്‍പ സമയം തടഞ്ഞു.
അധികൃതരുടെ അനാസ്ഥ കൊണ്ടാണ് ബേവിഞ്ചയിലും തെക്കിലിലും അപകടം പതിവാകുന്നതെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. വിവരമറിഞ്ഞ് ടൗണ്‍ സി.ഐ ഡോ. വി ബാലകൃഷ്ണന്‍ സ്ഥലത്തെത്തി നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഗതാഗതം പുനരാരംഭിച്ചത്.
ബസ് അപകടത്തിന് തൊട്ടുപിന്നാലെ തെക്കില്‍ അമ്പട്ട വളവില്‍ മീന്‍ലോറി നിയന്ത്രണം വിട്ട് വിറക് കടയിലേക്ക് പാഞ്ഞുകയറി മരത്തിലിടിച്ച് നിന്നു. കടയില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായാണ് അവര്‍ രക്ഷപ്പെട്ടത്. ചേവാറിലെ അബ്ബാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.
ചൗക്കിയില്‍ ഏതാണ്ട് ഇതേസമയത്ത് തന്നെ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഉപ്പളയില്‍ നിന്ന് കീഴൂരിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞത്. ഏറ്റവും ഒടുവിലായി വിദ്യാനഗറില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് സാരമായ പരിക്കേറ്റു. പെട്രോള്‍ പമ്പിനടത്ത് വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752