കല്യാണത്തിനിടെ കുട്ടികളുടെ സ്വര്‍ണം കവര്‍ന്ന യുവതിയെ പിടികൂടി
Oct 7, 2013, 18:33 IST
കുമ്പള: കല്യാണത്തിരക്കിനിടയില്‍ കുട്ടികളുടെ ആഭരണങ്ങള്‍ കവര്‍ന്ന യുവതിയെ കയ്യോടെ പിടികൂടി പോലീസില്‍ എല്പിച്ചു. എന്നാല്‍ സംഭവത്തില്‍ ആരും പരാതി നല്കാത്തതിനാല് രാത്രിയോടെ യുവതിയെ താക്കീതു നല്കി പോലീസ് വിട്ടയച്ചു. ഞായറാഴ്ച പെര്‍വാഡിലെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന കല്യാണത്തിനിടയിലാണ് സംഭവം.
രണ്ടുവയസ് പ്രായം വരുന്ന രണ്ട് കുട്ടികളുടെ കൈകളില്‍ അണിഞ്ഞിരുന്ന മുക്കാല്‍ പവന് വീതം വരുന്ന വളകളാണ് ആദ്യം പച്ചമ്പള സ്വദേശിനിയായ 35 കാരി കൈക്കലാക്കിയത്.
ഇക്കാര്യം ആരും അറിഞ്ഞിരുന്നില്ല. എന്നാല്‍ മൂന്നുവയസോളം പ്രായം വരുന്ന മറ്റൊരു പെണ്‍കുട്ടിയെ സൂത്രത്തില്‍ ഓഡിറ്റോറിയത്തിനു പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി ഒരു പവന് തൂക്കമുള്ള മാല പെട്ടിച്ചെടുക്കാന്‍ നടത്തിയ ശ്രമമാണ് കള്ളി വെളിച്ചത്താവാന്‍ ഇടയാക്കിയത്.
ചോദ്യം ചെയ്യലില്‍ ഇതിനു മുമ്പും യുവതി സമാനമായ രീതിയില്‍ പല ദിക്കില്‍നിന്നും ആഭരണങ്ങള്‍ കൈക്കലാക്കിയതായി തെളിഞ്ഞു. വിവരമറിഞ്ഞ നേരത്തെ ആഭരണങ്ങള്‍ നഷ്ടപ്പെട്ട പലരും പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി എഴുതി നല്കാന് തയ്യാറായില്ല. തുടര്‍ന്ന് യുവതിയെ താക്കീതു നല്കി വിട്ടയച്ചു.

മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടയില്‍ കുട്ടി നിലവിളിച്ചപ്പോള്‍ ആള്ക്കാര് ഓടിക്കൂടി യുവതിയെ കൈയോടെ പിടികൂടുകയായിരുന്നു. ഇതിനിടയിലാണ് മറ്റു രണ്ടു കുട്ടികളുടെ വളകള്‍ നഷ്ടപ്പെട്ട കാര്യം വ്യക്തമായത്. തുടര്‍ന്ന് യുവതിയെ തടഞ്ഞുനിര്‍ത്തി പോലീസില്‍ ഏല്പിക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ ഇതിനു മുമ്പും യുവതി സമാനമായ രീതിയില്‍ പല ദിക്കില്‍നിന്നും ആഭരണങ്ങള്‍ കൈക്കലാക്കിയതായി തെളിഞ്ഞു. വിവരമറിഞ്ഞ നേരത്തെ ആഭരണങ്ങള്‍ നഷ്ടപ്പെട്ട പലരും പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി എഴുതി നല്കാന് തയ്യാറായില്ല. തുടര്‍ന്ന് യുവതിയെ താക്കീതു നല്കി വിട്ടയച്ചു.
Keywords: Marriage,Kids, Gold, Women, Arrest, Kumbala, Police, Complaint, Night, Auditorium, hand, bracelet, Robbery, Girl, Peoples, Woman arrested during wedding Ceremony, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: