കായികാധ്യാപികയെ മറ്റൊരധ്യാപിക കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി
Oct 22, 2013, 12:41 IST
കാഞ്ഞങ്ങാട്: ഗെയിംസ് മത്സര ഡ്യൂട്ടിക്ക്‌പോയ കായികാധ്യാപികയെ റെയില്‍വേസ്‌റ്റേഷനില്‍ മറ്റൊരധ്യാപിക കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യംപറയുകയും ചെയ്തതായി പരാതി. നീലേശ്വരം രാജാസ് ഹയര്‍സൈക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപികയായ ഇ. സ്‌നേഹദീപയാണ് ഡി.ഡി.ഇക്കും, കാഞ്ഞങ്ങാട് ഡി.ഇ.ഒയ്ക്കും, ഹൊസ്ദുര്‍ഗ് എ.ഇ.ഓയ്ക്കും പരാതി നല്‍കിയത്. കക്കാട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപികയും ഗെയിംസ് റവന്യൂ ജില്ലാ സെക്രട്ടറിയുമായ പ്രീതിമോളാണ് കണ്ണൂര്‍ റെയില്‍വേസ്‌റ്റേഷനില്‍വെച്ച് കയ്യേറ്റത്തിന് ശ്രമിച്ചതെന്നാണ് പരാതി.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 18, 19 തീയ്യതികളില്‍ കണ്ണൂരില്‍ നടന്ന നോര്‍ത്ത് സോണ്‍ ഗെയിംസ് മല്‍സരത്തിന്റെ ടീം മാനേജരായി സ്‌നേഹ ദീപയെ നിയമിച്ചിരുന്നു. റവന്യൂ ജില്ലാ സെക്രട്ടറിയായ പ്രീതിമോളും ടീം മാനേജരായ സ്‌നേഹദീപയുമാണ് കുട്ടികളുമായി മത്സരം നടക്കുന്ന കണ്ണൂരിലേക്ക് പോയത്. എന്നാല്‍ മത്സരം നടന്ന കുഞ്ഞിപ്പള്ളി എന്നസ്ഥലത്ത് കുട്ടികള്‍ക്ക് ഭക്ഷണം ലഭിക്കുന്നതിനുള്ള സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. ടീം മാനേജരായ സ്‌നേഹദീപയാണ് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ച് നിയന്ത്രിച്ച് മത്സരത്തില്‍ പങ്കെടുപ്പിച്ചത്.
എന്നാല്‍ പ്രീതിമോളില്‍ നിന്നും യാതൊരു സഹായവും ലഭിച്ചില്ലെന്നാണ് പരാതി. ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇവര്‍ ആളെഅയക്കാമെന്ന് പറഞ്ഞ് ഉത്തരവാദിത്വം നിറവേറ്റാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടയില്‍ അശോകന്‍ ധര്‍മ്മത്തടുക്ക എന്ന കായികാധ്യാപകന്‍ ഉച്ചയോടെ എത്തുകയും അരമണിക്കൂര്‍ കോര്‍ട്ടില്‍ ചിലവഴിച്ചശേഷം അദ്ദേഹവും തിരിച്ചുപോവുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മത്സരം കഴിഞ്ഞശേഷം വൈകുന്നേരം രണ്ട് ടീമിലേയും കുട്ടികളുമായി ഓട്ടോപിടിച്ച് കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ എത്തുകയായിരുന്നു.
ഈസമയമത്രയും കുട്ടികള്‍ക്ക് ഭക്ഷണംപോലും നല്‍കാന്‍ കഴിഞ്ഞില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. റെയില്‍വേസ്‌റ്റേഷനില്‍വെച്ച് പ്രീതിമോളെ കണ്ടപ്പോള്‍ ഇതേകുറിച്ച് സംസാരിച്ചപ്പോഴാണ് സ്‌നേഹദീപയെ നിരവധിപേരുടെ മുന്നില്‍വെച്ച് കഴുത്തിന് പിടിക്കുകയും അസഭ്യംപറയുകയും ചെയ്തത്.
രക്ഷിതാക്കളോട്‌പോലും ഇവര്‍ കയര്‍ത്ത് സംസാരിച്ചു. ഒരു അധ്യാപികയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് പ്രീതിമോളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഈ സംഭവത്തിന് ശേഷം രണ്ടാമത്തെ ദിവസത്തെ മത്സരത്തിന് പോകാന്‍ കഴിയില്ലെന്ന് സ്‌നേഹദീപ അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേകുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Also read:
മുംബൈയില്‍ ബ്രിട്ടീഷ് യുവതിയെ മാനഭംഗപ്പെടുത്തി

Keywords: Kanhangad, Teacher, Attack, Kasaragod, Kerala, Students, Complaint, Food, Railway Station, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: