city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വനിതാ ഡോക്ടര്‍ക്കെതിരെയുള്ള വാട്ട്‌സ് അപ്പ് പ്രചരണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഖേദം പ്രകടിപ്പിച്ചു

കാസര്‍കോട്: ജനാര്‍ദന മെറ്റേണിറ്റി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ജയലക്ഷ്മിക്കെതിരെ വാട്ട്‌സ്അപ്പിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെയും അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ച കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ ഖേദം പ്രകടിപ്പിച്ചു.

വനിതാ ഡോക്ടറെ കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്താന്‍ ചെയ്തതല്ലെന്നും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി വന്ന പോസ്റ്റിനെ ഷെയര്‍ ചെയ്യുകയാണുണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പോസ്റ്റില്‍ പറഞ്ഞ പ്രകാരം ഡോക്ടറുടേയോ സ്ഥാപനത്തിന്റെയോ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ ദുരനുഭവം ഞങ്ങള്‍ക്കോ, ഞങ്ങളുടെ കുടുംബത്തില്‍പെട്ടവര്‍ക്കോ ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

വനിതാ ഡോക്ടര്‍ക്കെതിരെയുള്ള വാട്ട്‌സ് അപ്പ് പ്രചരണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഖേദം പ്രകടിപ്പിച്ചുതങ്ങളുടെ കുടുംബക്കാരില്‍ പലരും ഡോക്ടരുടെ സേവനം ഉപയോഗപ്പെടുത്തുന്നവരാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികളില്‍ ഏര്‍പെടേണ്ടിവന്നതും, ഇതില്‍ തങ്ങള്‍ക്ക് മനോവേദനയുണ്ടെന്നും വാര്‍ത്താ കുറിപ്പില്‍ ഇവര്‍ അറിയിച്ചു.

ഡോക്ടര്‍ക്ക് ഇക്കാര്യത്തില്‍ ഇണ്ടായ മാനസിക പ്രയാസത്തിന്റെ കാഠിന്യം എത്രത്തോളമെന്ന് തങ്ങള്‍ക്കിപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Also Read:  പാലത്തില്‍നിന്നും പുഴയില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച കമിതാക്കളെ കണ്ടെത്താനായില്ല

Keywords : Kasaragod, Hospital, Social networks, Kerala, Accuse, Students, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia