സ്കൂളുകളിലെ അടിസ്ഥാനസൗകര്യ പദ്ധതികള്‍ പുരോഗതിയില്‍
Oct 30, 2013, 19:20 IST
കാസര്‍കോട്: ജില്ലയിലെ സ്കൂളുകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികള്‍ പുരോഗതിയിലാണ്. കുട്ടികള്‍ക്ക് കുടിവെളളം, ടോയ്ലറ്റ്, മൂത്രപ്പുര എന്നീ സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നത്.പദ്ധതികള്‍ക്കായി ജില്ലയിലെ ഹൈസ്ക്കൂളുകള്‍ക്ക് 1.36 കോടി രൂപയും വി എച്ച് എസ് എസ്സുകള്‍ക്ക് 32.30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ചില സ്ക്കൂളുകളില്‍ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും മറ്റു സ്കൂളുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം വിവിധ ഘട്ടങ്ങളിലാണ്.
ഇതുവരെ പ്രവൃത്തികള്‍ ആരംഭിക്കാത്ത സ്കൂളുകള്‍ ഉടന്‍ തന്നെ പദ്ധതി നടപ്പാക്കാനുളള നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ നിര്‍ദ്ദേശം നല്കി. പദ്ധതി അവലോകനം ചെയ്യാന്‍ കളക്ടറേറ്റില്‍ വിളിച്ചു കൂട്ടിയ ബന്ധപ്പെട്ട സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടേയും പ്രിന്‍സിപ്പല്‍മാരുടേയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ചില സ്കൂളുകള്‍ പദ്ധതി നടപ്പാക്കുന്നതില്‍ വളരെ പിന്നോക്കം നില്ക്കുന്നു. അതാത് തദ്ദേശ ഭരണ എഞ്ചിനീയര്‍മാരുടെ സേവനം ഉപയോഗിച്ചു പദ്ധതി ത്വരിതപ്പെടുത്തണം.
ജില്ലയിലെ 27 സ്കൂളുകളിലാണ് കുടിവെളള സൗകര്യ പദ്ധതികള്‍ നടപ്പിലാക്കുന്നത്. 71 സ്കൂളുകളില്‍ മൂത്രപ്പുര നിര്‍മ്മാണവും ആറു സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കുളള ടോയ്ലറ്റ് സൗകര്യവും ഏര്‍പ്പെടുത്തും. 19 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലും പദ്ധതി നടപ്പിലാക്കും. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. മൂത്രപ്പുരകള്‍ക്ക് 20000 രൂപാ വീതവും ടോയ്ലറ്റുകള്ക്ക് 50000 രൂപാ വീതവും പെണ്‍കുട്ടികള്‍ക്കുളള ടോയ്ലറ്റിനു ഒരു ലക്ഷം രൂപാ വീതവുമാണ് ചെലവഴിക്കുന്നത്.
അവലോകന യോഗത്തില്‍ ഫിനാന്‍സ് ഓഫീസര്‍ ഇ പി രാജ്മോഹന്‍, ഡി ഡി ഇ ശ്രീകൃഷ്ണ കായര്‍ത്തായ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more

Advertisement:
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752