'മണല്‍ വാരല്‍: കടലാസ് സംഘങ്ങളെ ഒഴിവാക്കണം'
Oct 10, 2013, 20:32 IST
മഞ്ചേശ്വരം: പരമ്പരാഗതമായി മണല്‍ മേഖലയില്‍ ജോലി ചെയ്തുവരുന്ന തൊഴിലാളികളെ പട്ടിണിക്കിട്ട് പുറമെ നിന്നുള്ള ചിലര്‍ തട്ടിക്കൂട്ടിയ കടലാസ് സഹകരണ സംഘത്തിന് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും അട്ടിമറിച്ച് മണല്‍ വാരാന്‍ അനുമതി നല്കുവാനുള്ള തുറമുഖ വകുപ്പ് അധികൃതരുടെ നീക്കം എന്തുവിലകൊടുത്തും തടയുമെന്ന് മഞ്ചേശ്വരം പഞ്ചായത്ത് പൂഴി തൊഴിലാളി യൂണിയന് (എസ്.ടി.യു) ജനറല്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി.
പരമ്പരാഗത മണല്‍ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കാലാകാലങ്ങളായി മണലെടുത്തുവരുന്ന നിയമാനുസൃതം രൂപീകൃതമായ സഹകരണ സംഘത്തിനുതന്നെ മണല്‍ വാരാന്‍ അനുമതി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. കടലാസ് സംഘങ്ങളെ വാഴിക്കാനുള്ള തുറമുഖ അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡ0ണ്ട് എ.അബ്ദുല്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിമാരായ അബ്ദുല്‍ റഹ്മാന് ബന്തിയോട്, ഉമ്മര്‍ അപ്പോളോ, കെ.എ. മുസ്തഫ മഞ്ചേശ്വരം പ്രസംഗിച്ചു.
ഭാരവാഹികള്‍: കെ.എ. മുസ്ത്വഫ (പ്രസി.),എം.എച്ച്.ഇബ്രാഹിം, ഷഫീഖ് (വൈ.പ്രസി.), അബ്ദുല്‍ ഗഫൂര്‍ (ജന.സെക്ര.), സാറാജ്, അബ്ദുല്‍ സലാം (സെക്ര.), കെ. ഫൈസല്‍ (ട്രഷ.).

Keywords: Kerala, Sans, Manjeshwaram, Papers, destroyed, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: